TopTop

വീടിനുള്ളിലെ വായു ശുദ്ധീകരിക്കാന്‍ ചെടികള്‍ക്ക് കഴിയുമോ?

വീടിനുള്ളിലെ വായു ശുദ്ധീകരിക്കാന്‍ ചെടികള്‍ക്ക് കഴിയുമോ?

രാജ്യത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ മലിനീകരണ തോത് കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ തേടുകയാണ് രണ്ട് അന്താരാഷ്ട്രപഠനങ്ങള്‍. വീടിനുള്ളിലെയും കെട്ടിടങ്ങള്‍ക്കുള്ളിലെയും വായു വേഗത്തില്‍ ശുദ്ധീകരിക്കാന്‍ ചെടികള്‍ക്കു കഴിയില്ലെന്നാണ് ഈ വിഷയത്തില്‍ നടത്തിയ ഒരു പഠനം പറയുന്നത്. അതേസമയം, പുറത്തെ അന്തരീക്ഷമലിനീകരണത്തെ ചെറുക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്നുമുണ്ട്.

ഫാക്ടറികള്‍ക്കും മലിനീകരണ സ്രോതസ്സുകള്‍ക്കും സമീപത്തു സസ്യങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിലൂടെ അന്തരീക്ഷമലിനീകരണം 27 ശതമാനത്തോളം കുറയ്ക്കാന്‍ കഴിയുമെന്ന് ഓഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിയുടെ പഠനം പറയുന്നു. വായുവിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനുള്ള ചെടികളുടെ കഴിവിനെ അമിതമായി വര്‍ണിക്കപ്പെടുന്നുണ്ടെന്ന് യു.എസിലെ ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും ചൂണ്ടിക്കാട്ടി.

വായുശുദ്ധീകരിക്കുന്നതില്‍ ചെടികള്‍ക്കുള്ള പങ്ക് കുറെക്കാലമായി തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ്. ''മരങ്ങളും ചെടികളും മഹത്തായവയാണ്. എന്നാല്‍, കരുതുന്നപോലെ വീടിനുള്ളിലെയും ഓഫീസിലെയും വായുവിനെ വളരെവേഗം ശുദ്ധീകരിക്കാനുള്ള കഴിവ് അവയ്ക്കില്ല'' -ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ മൈക്കല്‍ വാറിങ് പറഞ്ഞു.


Next Story

Related Stories