TopTop
Begin typing your search above and press return to search.

കൊറോണക്കാലത്ത് വീട് വൃത്തിയാക്കുന്നതില്‍ ശ്രദ്ധകൊടുക്കാം; ബോധവത്കരണവുമായി ഹരിതകേരളം മിഷന്‍

കൊറോണക്കാലത്ത് വീട് വൃത്തിയാക്കുന്നതില്‍ ശ്രദ്ധകൊടുക്കാം; ബോധവത്കരണവുമായി ഹരിതകേരളം മിഷന്‍

കോവിഡ് 19 ന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യക്തി ശുചിത്വം ഏറെ പ്രധാന്യം അര്‍ഹിക്കുന്നതാണ്. അതുകോണ്ട് തന്നെ വീടുകള്‍ മാലിന്യമുക്തമാക്കേണ്ടതും ഇതിന്റെ ഭാഗമായി ചെയ്യേണ്ടതാണ്. പകര്‍ച്ചാവ്യാധികള്‍ പടരാതെ വീടുകളില്‍ എന്തെല്ലാം പ്രതിരോധ പ്രാര്‍ത്തനങ്ങള്‍ നടപ്പിലാക്കാമെന്ന് പറയുകയാണ് ഹരിതകേരളം മിഷന്‍. ഫേസ്ബുക്ക് പേജിലൂടെ വിദഗ്ധരെ പങ്കെടുപ്പിച്ച് പൊതുജനങ്ങള്‍ക്കായി ബോധവത്കരണം നല്‍കുകയാണ് ഹരിതകേരളം മിഷന്‍.

ഫേസ്ബുക്ക് ലൈവിലൂടെ ഉറവിടമാലിന്യസംസ്‌കരണം, വ്യക്തിശുചിത്വം, പൊതുശുചിത്വം തുടങ്ങിയ വിഷയങ്ങളില്‍ ഹരിതകേരളം മിഷനിലെയും ശുചിത്വമിഷനിലെയും വിദഗ്ധര്‍ സംശയനിവാരണം നടത്തി. കൊറോണയെ പ്രതിരോധിക്കുന്നതിനൊപ്പം ഇതര പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നത് തടയാന്‍ വീടും പരിസരവും മാലിന്യമുക്തമാക്കേണ്ടതിനുള്ള ബോധവത്കരണത്തെ കുറിച്ചും വിദഗ്ധര്‍ സംസാരിക്കുകയാണ്. ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ ശുചിത്വമാലിന്യ സംസ്‌കരണ ഉപമിഷനിലെ കണ്‍സള്‍ട്ടന്റ് എന്‍. ജഗജീവന്‍, ടെക്നിക്കല്‍ ഓഫീസര്‍ പി. അജയകുമാര്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ അമീര്‍ഷ എന്നിവര്‍ പങ്കെടുത്തു..


Next Story

Related Stories