TopTop
Begin typing your search above and press return to search.

വീട്ടിലെ ഒഴിഞ്ഞമൂലകള്‍ കൂടുതല്‍ ആകര്‍ഷകവും ഭംഗിയുള്ളതുമാക്കാം

വീട്ടിലെ ഒഴിഞ്ഞമൂലകള്‍ കൂടുതല്‍ ആകര്‍ഷകവും ഭംഗിയുള്ളതുമാക്കാം

വീടിനുളളിലെ ഒഴിഞ്ഞ മൂലകള്‍ പലപ്പോഴും അനാവശ്യ സാധനങ്ങള്‍ വലിച്ചെറിയാനും യോജിക്കാത്ത വസ്തുക്കള്‍ നിറയ്ക്കുന്നതും വീടിന്റെ ഭംഗി നഷ്ടപ്പെടുത്തുന്നു. എന്നാല്‍ വീട്ടിലെ ഈ ഭാഗങ്ങള്‍ കൂടുതല്‍ ആകര്‍ഷകവും ഭംഗയിയുള്ളതുമാക്കാന്‍ ഈ വിദ്യകള്‍ തേടാം. ലിവിങ് റൂമില്‍ കോഫി ടേബിളിനും സോഫയ്ക്കും അരികിലുള്ള സ്ഥലത്ത് ഭിത്തിയില്‍ ചെറിയോരു ബുക്ക് ഷെല്‍ഫ് വയ്ക്കാം, ഒഴിഞ്ഞമൂലകളില്‍ ആന്റിക് ലുക്ക് തരുന്ന കണ്ണാടികള്‍ ആന്റിക് ഡെക്കറേഷനും നല്‍കി മാറ്റിയെടുക്കാം.

ഗാലറി വാള്‍ കോര്‍ണറുകള്‍ വരെ നീട്ടി നല്‍കാം. ഇത് ഒഴിഞ്ഞ മൂലകളെ ഇല്ലാതാക്കും. കൂടുതല്‍ സ്റ്റോറേജ് വേണമെന്ന് തോന്നിയാല്‍ ഈ ഒഴിഞ്ഞ ഭാഗങ്ങളില്‍ ഷെല്‍ഫുകളോ പുള്‍ഔട്ടുകളോ വയ്ക്കാം. പുസ്തകങ്ങളോ, പാത്രങ്ങളോ, ചെടികളോ എന്തും ഇവയില്‍ വയ്ക്കാം.

സെക്ഷണല്‍ സോഫകള്‍ മൂലകളുടെ അഭംഗി ഇല്ലാതാക്കാന്‍ സഹായിക്കും. സ്റ്റൈലിഷ് ലുക്ക് അല്ലെങ്കിലും ഇടക്കൊന്ന് ഒറ്റക്കിരിക്കണമെന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് മാത്രമുള്ള ഒരു ഇരിപ്പിടമാകും അത്. വേണമെങ്കില്‍ ഈ ഭാഗത്ത് ഹാങിങ് ചെയറുകളും പരീക്ഷിക്കാം.

മൂലകളില്‍ ചെടികള്‍ വയ്ക്കുന്നതും ഭംഗിയാണ് സ്ഥലം എത്രയുണ്ട് എന്നതനുസരിച്ച് യോജിക്കുന്ന ചെടികള്‍ തിരഞ്ഞെടുക്കാം. ഫിഡില്‍ ലീഫ് ഫിഗ്, പീസ് ലില്ലി.. ഇവയൊക്കെ പരീക്ഷിക്കാം. ലിവിങ് റൂമിന്റെ കോര്‍ണറില്‍ ഒരു ഫേക്ക് ഫയര്‍ പ്ലേസ് ഒരുക്കുന്നത് കൂടുതല്‍ കൗതുകവും ഭംഗിയും നല്‍കും.

Next Story

Related Stories