Top

വീടിനുള്ളില്‍ ശുദ്ധവായു ഉറപ്പുവരുത്താം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

വീടിനുള്ളില്‍ ശുദ്ധവായു ഉറപ്പുവരുത്താം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അന്തരീക്ഷ മലിനീകരണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പുറത്തുള്ള വായു ശുദ്ധീകരിക്കുന്നതിനൊപ്പം വീടിനകത്തും ശുദ്ധവായു ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ്. വീട്ടിനുള്ളിലെ വായു മലിനീകരണം ഇല്ലാതാക്കാനുള്ള ചില വഴികള്‍ ശ്രദ്ധിക്കാം. വെന്റിലേഷന്‍ വേണ്ടവിധത്തിലല്ലാത്തതാണ് മിക്ക വീടുകളിലെയും വായു മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. വീട്ടിനുള്ളിലെ അശുദ്ധവായുവിനെ പുറംതള്ളി ശുദ്ധവായു നിലനിര്‍ത്തണം.അധികം തണുപ്പോ ചൂടോ ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ വായുസഞ്ചാരത്തിനായി ജനലുകളും വാതിലുകളും തുറന്നിടാം. വീട്ടിനുള്ളില്‍ അശുദ്ധവായു നിലനിര്‍ത്തുന്നതില്‍ ഏറിയ പങ്ക് പുകയ്ക്കാണ്. വീട്ടിനുള്ളില്‍ പുക സൃഷ്ടിക്കുന്ന സാധനങ്ങള്‍ കത്തിക്കുന്നത് ഒഴിവാക്കുക, അകത്ത് പൊടിപടലങ്ങള്‍ അടിഞ്ഞുകൂടുന്ന കാര്‍പെറ്റുകള്‍ ആസ്ത്മ, അലര്‍ജി പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കണം.

വീട്ടില്‍ ഈര്‍പ്പം നിറഞ്ഞ വായു നില നില്‍ക്കുന്നയിടങ്ങളാണ് അടുക്കളയും ബാത്റൂമും. ഇത് അകത്തളത്തിലെ ഫംഗസ് വര്‍ധിക്കാന്‍ ഇടയാക്കുന്നു. ഇവ ഒഴിവാക്കാന്‍ ഈ ഭാഗങ്ങളില്‍ എക്സോസ്റ്റ് ഫാന്‍ വെക്കുന്നത് നല്ലതാണ്. വളര്‍ത്തുമൃഗങ്ങളെ വൃത്തിയോടെ പരിപാലിക്കുകയും ബെഡ്റൂമിലോ അടുക്കളയിലോ പ്രവേശിക്കാതിരിക്കാനും ശ്രദ്ധിക്കുക. വീട്ടിനുള്ളില്‍ ഊഷ്മളമായ ഗന്ധം പരത്താന്‍ എയര്‍ഫ്രഷ്നറുകളും സുഗന്ധമുള്ള മെഴുകുതിരികളും ഉപേയാഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുനന്തിന് ഇടയാകാറുണ്ട്.

അകത്തളം വൃത്തിയാക്കാനായി എപ്പോഴും വിപണിയില്‍ നിന്നു വാങ്ങുന്നവ ഉപയോഗിക്കുന്നതിനു പകരം ചിലപ്പോഴെല്ലാം വെള്ളവും വിനാഗിരിയും മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് അഭികാമ്യമാണ്.


Next Story

Related Stories