TopTop
Begin typing your search above and press return to search.

റിയല്‍ എസ്റ്റേറ്റ് സംരംഭവുമായി ആര്‍ക്കിടെക്ട് കെ.വി മാത്യു

റിയല്‍ എസ്റ്റേറ്റ് സംരംഭവുമായി ആര്‍ക്കിടെക്ട് കെ.വി മാത്യു

പ്രമുഖ ആര്‍ക്കിടെക്റ്റ് ക്യാപ്റ്റന്‍ കെ. വി മാത്യു സ്വന്തമായി റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനം ആരംഭിച്ചു. 'മാത്യു ആന്‍ഡ് സണ്‍സ്' എന്ന പേരിലാണ് പത്തനംതിട്ടയില്‍ പുതിയ സംരംഭം തുടങ്ങിയത്. ആര്‍മി എഞ്ചിനീയറായിരുന്ന കെ.വി മാത്യു ഈ മേഖലയില്‍ 45 വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയമുള്ള വ്യക്തിയാണ്. കേന്ദ്ര ഗവണ്‍മെന്റിനും സ്വകാര്യ, വ്യക്തിഗത ജീവനക്കാര്‍ക്കുമായി നിരവധി പ്രോജക്ടുകള്‍ അദ്ദേഹം രൂപകല്‍പ്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ആര്‍മിയുടെ മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസസില്‍ (എംഇഎസ്) നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം പൂര്‍ണമായും റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടിംഗ് ബിസിനസ്സിലേക്ക് പ്രവേശിച്ചത്.

'നിര്‍മാണ പ്രോജക്റ്റുകളില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് 'ഡിസൈന്‍, ഡവലപ്പ്‌മെന്റ് ആന്‍ഡ് ഡെലിവര്‍' സേവനങ്ങളാണ് ഞങ്ങള്‍ നല്‍കുന്നത്. റെസിഡന്‍ഷ്യല്‍, വാണിജ്യ, മറ്റ് റിയല്‍ എസ്റ്റേറ്റ് ആവശ്യകതകള്‍ തുടങ്ങി എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു സമ്പൂര്‍ണ്ണ പരിഹാരമാണ് മാത്യു ആന്‍ഡ് സണ്‍സ്. പരിസ്ഥിതി സൗഹൃദമായതാണ് ഞങ്ങളുടെ പ്രോജക്റ്റ് ഡിസൈനുകള്‍. ന്യായമായ വിലയ്ക്ക് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ആക്‌സസ് ചെയ്യാന്‍ ആളുകളെ പ്രാപ്തരാക്കുന്ന സംവിധാനമാണ് ഞങ്ങളുടേത്.' പ്രോജക്ട് ഇന്‍ ചാര്‍ജായ ക്യാപ്റ്റന്‍ കെ.വി മാത്യു പറഞ്ഞു.

'വരും വര്‍ഷങ്ങളില്‍ കേരളത്തില്‍ മിതമായ നിരക്കില്‍ ഭവന നിര്‍മ്മാണത്തിനായുള്ള ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്നാണ് ഞങ്ങള്‍ കണക്കുകൂട്ടുന്നതെന്ന് ' ഓപ്പറേഷന്‍സ് ഹെഡ് സുനില്‍ മാത്യു പറഞ്ഞു. കഴിഞ്ഞ 16 മാസത്തിനിടെ സംസ്ഥാനത്ത് ആഡംബര ഭവനങ്ങളുടെ ആവശ്യം 15 മുതല്‍ 20 ശതമാനം വരെ കുറഞ്ഞു. സമീപകാലത്തെ കോവിഡ് -19 പ്രതിസന്ധിയും നില കൂടുതല്‍ വഷളാക്കിയിട്ടുണ്ട്; അതിനാല്‍ അടുത്ത കുറച്ച് വര്‍ഷത്തേക്ക് ആളുകളുടെ ഭവന തിരഞ്ഞെടുപ്പ് ആഡംബരത്തില്‍ നിന്ന് താങ്ങാനാവുന്ന ബജറ്റ് വിഭാഗത്തിലേക്ക് മാറുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മധ്യകേരളത്തിലെ പല പ്രധാന പദ്ധതികളുടെയും ഡിസൈനര്‍, ഉപദേശകന്‍, സൂപ്പര്‍വൈസര്‍ എന്നി സ്ഥാനത്ത് ക്യാപ്റ്റന്‍ കെ. വി മാത്യു പ്രവര്‍ത്തിച്ചിട്ടുണ്ട്


Next Story

Related Stories