TopTop
Begin typing your search above and press return to search.

അത് നല്ലൊരു തീരുമാനമായിരുന്നോ? കോടികള്‍ മുടക്കി വാങ്ങിയ വീടിനെ കുറിച്ച് കങ്കണ റാണൗട്ട്

അത് നല്ലൊരു തീരുമാനമായിരുന്നോ? കോടികള്‍ മുടക്കി വാങ്ങിയ വീടിനെ കുറിച്ച് കങ്കണ റാണൗട്ട്

ലോക്ക്ഡൗണ്‍ കാലം ഹിമാചല്‍ പ്രദേശിലെ വീട്ടില്‍ കുടുംബത്തിനൊപ്പമാണ് ബോളിവുഡ് താരം കങ്കണ റണൗട്ട് കഴിച്ചുകൂട്ടുന്നത്. മുംബൈയിലെ തന്റെ കൊട്ടാര സമാനമായ ബംഗ്ലാവിനെക്കുറിച്ചു കങ്കണ പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. മുംബൈയില്‍ നാല്‍പത്തിയെട്ട് കോടി മുടക്കി സ്വന്തമാക്കിയ വീടിനെ കുറിച്ചായിരുന്നു കങ്കണയുടെ വെളിപ്പെടുത്തല്‍. തന്റെ ഈ സ്വപ്ന വീടെടുക്കുന്ന തീരുമാനത്തോട് കുടുംബത്തിന് താല്‍പര്യം ഇല്ലായിരുന്നുവെന്നും തന്റെ നിര്‍ബന്ധപ്രകാരമാണ് ആ വീട് വാങ്ങിയതെന്നുമാണ് കങ്കണ പറഞ്ഞത്. ഡിസൈനും വലിപ്പവും കൊണ്ടെല്ലാം തുടക്കം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു കങ്കണയുടെ ബംഗ്ലാവ്.

''എന്തിന് ഇത്രയും വില കൊടുത്ത് വീട് വാങ്ങുന്നു എന്തുകൊണ്ട് വാടകയ്ക്ക് അപ്പാര്‍ട്മെന്റ് എടുത്തുകൂടാ എന്നാണ് എല്ലാവരും എന്നോട് ചോദിച്ചത്. ജീവനില്ലാത്ത ഗ്ലാസ് ചേമ്പറുകളിലേക്കു പോകാന്‍ എനിക്ക് കഴിയില്ല എന്ന മറുപടിയാണ് ഞാന്‍ നല്‍കിയത്.''- കങ്കണ പറയുന്നു.

തന്റെ അക്കൗണ്ടന്റും വീടെടുക്കുന്നതിനോട് മുഖം തിരിച്ചുവെന്നു താരം പറയുന്നു. റെസ്റ്ററന്റുകള്‍ പോലെ മറ്റെന്തെങ്കിലും നിക്ഷേപം നടത്താനായിരുന്നു അദ്ദേഹം പറഞ്ഞത്. അച്ഛനും അമ്മയും സഹോദരിയും അക്കൗണ്ടന്റുമൊക്കെ എതിര്‍ത്തപ്പോഴും പിന്തിരിയാതിരുന്നത് തന്റെ തീരുമാനം തെറ്റില്ലെന്ന ആത്മവിശ്വാസം കൊണ്ടു മാത്രമാണെന്നും കങ്കണ പറയുന്നു. ഇതു നല്ല നിക്ഷേപമായിരുന്നോ അല്ലയോ എന്നത് ഭാവിയില്‍ താന്‍ തിരിച്ചറിയുമെന്നും കങ്കണ പറയുന്നു.


Next Story

Related Stories