TopTop
Begin typing your search above and press return to search.

മഴക്കാലം, വീടിന് ചോർച്ചയുണ്ടോ; മറികടക്കാൻ വഴികളുണ്ട്

മഴക്കാലം, വീടിന് ചോർച്ചയുണ്ടോ; മറികടക്കാൻ വഴികളുണ്ട്

മഴക്കാലമാകുമ്പോള്‍ മിക്ക വീടുകള്‍ക്കുമുള്ള പ്രശ്‌നമാണ് ചോര്‍ച്ച. മഴക്കാലത്ത് പല വീടുകളുടെയും ഉള്‍ഭാഗങ്ങളില്‍ അങ്ങിങ്ങായി പല ആകൃതിയിലുള്ള നിറ വ്യത്യാസങ്ങള്‍ കാണാം. ചിലത് ഭിത്തിയുടെ മൂലയില്‍ മാത്രം തുങ്ങി നില്‍ക്കുന്നത് ആയിരിക്കില്ല. അത് ഫ്‌ളോര്‍ വരെ എത്തിക്കാണും. നിറവ്യത്യാസമുള്ള ഭാഗങ്ങളില്‍ ഈര്‍പ്പവും കൈകൊണ്ട് തൊട്ടാല്‍ കൈ നനയുകയും ചെയ്യും.

ഇത്തരം പ്രശ്‌നങ്ങളുടെ പ്രധാന കാരണം വീട് കോണ്‍ക്രീറ്റ് ചെയ്തതിലുണ്ടാകുന്ന അപാകതകളാണ്. ഗുണനിലവാരമില്ലാത്ത സിമിന്റോ മണലോ ഉപയോഗിച്ച് വീട് കോണ്‍ക്രീറ്റ് ചെയ്തതിന്റെ പരിണിത ഫലങ്ങളായും ചോര്‍ച്ചാ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. ഇത് കൂടാതെ റൂഫില്‍ വെള്ളം കൊട്ടിക്കിടക്കുന്നതും ചോര്‍ച്ചയ്‌ക്കോ, ചുമരില്‍ ഈര്‍പ്പം നില്‍ക്കുന്നതിനോ കാരണമാകാറുണ്ട്. വേനല്‍ക്കാറ്റില്‍ പറന്നു വരുന്ന ഇലയും പൊടിയും സണ്‍ഷേഡുകളിലും ടെറസിലും അടിഞ്ഞു കൂടി കിടക്കുകയും ഇവ വെള്ളം ഒലിച്ചു പോകാനുള്ള ഓവുകളിലും പൈപ്പുകളിലും തങ്ങി നിന്ന് ബ്ലോക്കുണ്ടാക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി റൂഫില്‍ വെള്ളം കെട്ടികിടക്കുകയും ചോര്‍ച്ച ഉണ്ടാകുകയും ചെയ്യുന്നു.

ഇത്തരത്തില്‍ വീടിന്റെ ഭിത്തിയില്‍ ഈര്‍പ്പം നിലനില്‍ക്കുന്നത് വിള്ളലിന് കാരണമാകും. അതുകൊണ്ട് തന്നെ ഈര്‍പ്പമുണ്ടാകുന്നത് വെറുതെ തള്ളിക്കളയേണ്ട കാര്യമല്ല. ഇതിനുള്ള ഒരു പ്രതിവിധി എന്നോണം, മഴക്കാലം തുടങ്ങുമ്പോള്‍ തന്നെ ഡ്രെയ്‌നേജ് പൈപ്പില്‍ തടസ്സമൊന്നുമില്ലെന്ന് ഉറപ്പാക്കുകയും സണ്‍ ഷേഡിലെ കരിയിലകളും മാലിന്യങ്ങളും നീക്കം ചെയ്യുകയും ചെയ്യുക.

ചോര്‍ച്ച ഉണ്ടായ ശേഷം പ്രതിവിധി അന്വേഷിക്കുന്നതിലും നല്ലത് ഈ അവസ്ഥ ഉണ്ടാകാതെ നോക്കുന്നതാണ്. വീട് നിര്‍മിക്കുന്ന സമയത്ത് തന്നെ വാട്ടര്‍ പ്രൂഫ് കോട്ടിങ്ങ് നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇനി അതല്ലെങ്കില്‍ ദ്രാവക രൂപത്തിലുള്ള വാട്ടര്‍പ്രൂഫിങ്ങ് ഉല്‍പന്നങ്ങള്‍ വിപണികളില്‍ എപ്പോഴും ലഭ്യമാണ്. മഴക്കാലത്തിന് മുന്‍പ് തന്നെ ചോര്‍ച്ചയുണ്ടാകാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ ഇവ ബ്രഷ് ഉപയോഗിച്ച് തേച്ച് പിടിപ്പിക്കുകയാണെങ്കില്‍ ചോര്‍ച്ചയെ ഒരു പരിധിവരെ നേരിടാം.


Next Story

Related Stories