TopTop

ചെലവ് കുറഞ്ഞാലും ആഡംബരത്തിന് കുറവില്ല; കോണ്‍ക്രീറ്റ് പൈപ്പിനുള്ളിലെ വീടുകള്‍

ചെലവ് കുറഞ്ഞാലും ആഡംബരത്തിന് കുറവില്ല; കോണ്‍ക്രീറ്റ് പൈപ്പിനുള്ളിലെ വീടുകള്‍

കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താമസിക്കുക എന്നത് നമ്മള്‍ക്ക് ഒക്കെ ചിന്തിക്കാന്‍ കഴിയില്ല. എന്നാല്‍ എല്ലാവിധ ആഡംബരങ്ങളോടും കൂടി താമസിക്കാന്‍ കഴിയുന്ന ഒരു കോണ്‍ക്രീറ്റ് പൈപ്പ് ഇടം ലഭിച്ചാല്‍ ഒന്ന് പരീക്ഷിക്കാം അല്ലേ.. ഇത്തരം താമസത്തിന് പറയുന്ന പേരാണ് ഒപോഡ് ട്യൂബ് ഹൗസിങ്ങ് സിസ്റ്റം. ഇത്തരം കോണ്‍ക്രീറ്റ് പൈപ്പ് ട്യൂബുകള്‍ക്കുള്ളില്‍ അത്യാധുനിക താമസ സജ്ജീകരണങ്ങളായിരിക്കും ഒരിക്കിയിരിക്കുക.

ഹോങ്കോങ്ങിലെ സൈബര്‍ ടെക്‌സ്ച്ചറിലെ ആര്‍ക്കിടെക്ട് ജെയിംസ് ലോയാണ് ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒന്നോ രണ്ടോ പേര്‍ക്ക് സുഖമായി താമസിക്കാവുന്ന ഗംഭീര മൈക്രോഹോമുകളാണിത്. തിരക്കേറിയ നഗരങ്ങളില്‍ ചെലവ് കുറഞ്ഞ് ആഡംബരമായി തന്നെ താമസിക്കാന്‍ ഈ ട്യൂബ് ഹൗസുകള്‍ ഉപകാരപ്രദമാണ്. പക്ഷെ ഇന്ത്യയില്‍ ഇത്തരം ഹൗസുകള്‍ പ്രചാരത്തിലായിട്ടില്ല.

രണ്ട് ഭാഗങ്ങളിലായാണ് ട്യൂബ് ഹൗസുകള്‍ ഒരുക്കുന്നത്. ആദ്യ ഭാഗത്ത് ഇതിനുള്ളില്‍ കിടക്കായി മാറ്റാവുന്ന സോഫ അടങ്ങിയ മുറിയാണ്. ലിവിങ് കം ബെഡ്‌റൂമാണത്. അടുത്ത ഭാഗത്ത് ബാത്‌റൂമും സ്റ്റോറേജും ക്രമീകരിച്ചിരിക്കുന്നു. മിനി ഫ്രിഡ്ജ്, ബാത്‌റൂം, ഷവര്‍, സ്റ്റോറേജ് സ്‌പേയ്‌സ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

ജെയിംസ് ലോ തയ്യാറാക്കിയ ട്യൂബ് ഹൗസുകള്‍ എന്നത് എട്ടടി വ്യാസമുള്ള പൈപ്പുകളാണ്. ഈ കോണ്‍ക്രീറ്റ് പൈപ്പുകള്‍ നൂറ് ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മൈക്രോ ഹോമുകളായി രൂപമാറ്റം വരുത്തുകയാണ് ചെയ്യുന്നത്. നഗരങ്ങളിലെ സ്ഥലക്കുറവും മിതമായ നിരക്കിലുള്ള പാര്‍പ്പിട സൗകര്യവുമാണ് ഈ നൂതന സംവിധാനം എത്തുന്നതിന് കാരണമായത്.



Next Story

Related Stories