TopTop

സ്വന്തം ഉപയോഗത്തിനായി വീട് വാങ്ങുന്നവരില്‍ അധികവും സ്ത്രീകള്‍

സ്വന്തം ഉപയോഗത്തിനായി വീട്  വാങ്ങുന്നവരില്‍ അധികവും സ്ത്രീകള്‍

സ്വന്തമായൊരു വീട് സ്വപ്‌നം കാണാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. പുരുഷന്‍മാരായാലും സ്ത്രീകളായാലും അവരവരുടെ വരുമാനത്തിന് അനുസരിച്ചുള്ള സ്വപ്‌ന വീടുകള്‍ സ്വന്തമാക്കുന്നവരാണ്. എന്നാല്‍ വാങ്ങുന്ന വീടുകള്‍ എന്ത് ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാനാണ് എന്നത് ഒരു ചോദ്യമാണ്. നറോക് എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സ് കണ്‍സ്യൂമര്‍ സെന്റിമെന്റ് സര്‍വേ പറയുന്നത് സ്വന്തം ഉപയോഗത്തിനായി വീടുകള്‍ വാങ്ങുന്നതില്‍ സ്ത്രീകളാണ് മുന്നിലെന്നാണ്. 77 ശതമാനം സ്ത്രീകളും സ്വന്തം ഉപയോഗത്തിനായാണ് വീടുകള്‍ അന്വേഷിക്കുന്നതത്ര. എന്നാല്‍ 23 ശതമാനം സ്ത്രീകള്‍ ഒരു നിക്ഷേപം എന്ന നിലയില്‍ വീടുകള്‍ വാങ്ങുന്നുവെന്നും സര്‍വേ പറയുന്നു.

പുരുഷന്മാരെ നോക്കിയാല്‍ 62 ശതമാനം മാത്രമാണ് സ്വന്തം ആവശ്യത്തിനായി വീടുകള്‍ വാങ്ങുന്നത്. 38 ശതമാനം പേരും വീടുകള്‍ വാങ്ങുന്നത് നിക്ഷേപമെന്ന നിലയ്ക്കാണ്. സ്വന്തം ആവശ്യത്തിനായി വീടുകള്‍ വാങ്ങുന്ന സ്ത്രീകളില്‍ 87 ശതമാനം പേരുടെയും ആദ്യത്തെ വീടായിരിക്കും അതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

45-90 ലക്ഷം രൂപ വിലനിലവാരത്തില്‍ ഒതുങ്ങുന്ന വീടുകളാണ് സ്ത്രീകള്‍ കൂടുതലും അന്വേഷിക്കുന്നത്. 8001,200 ചതുരശ്രയടിയില്‍ രണ്ട് കിടപ്പുമുറികളുള്ള വീടുകളാണ് ഇവര്‍ക്ക് താത്പര്യം. വസ്തു വാങ്ങാനായി തിരച്ചില്‍ നടത്തുന്ന 47 ശതമാനം സ്ത്രീകളും 25-35 പ്രായപരിധിയിലുള്ളവരാണ്. രണ്ടാമത് 41 ശതമാനം പേര്‍ 35-45 പ്രായപരിധിയിലുള്ളവരാണ്. അതേസമയം പുരുഷന്‍മാരെ നോക്കിയാല്‍ പുരുഷന്മാരില്‍ 47 ശതമാനം 35-45 പ്രായപരിധിയിലും 34 ശതമാനം പേര്‍ 25-35 പ്രായപരിധിയിലും ഉള്ളവരാണ്. ഇഷ്ടഭവനം സ്വന്തമാക്കാനായി 60 ശതമാനം സ്ത്രീകളും ബ്രാന്‍ഡഡ് ഡെവലപ്പര്‍മാരെ അന്വേഷിക്കുമ്പോള്‍ 50 ശതമാനം പുരുഷന്മാരാണ് ബ്രാന്‍ഡ് നോക്കുന്നത്.


Next Story

Related Stories