TopTop
Begin typing your search above and press return to search.

അടുക്കും ചിട്ടയുമുള്ള സ്വീകരണമുറി; എന്തൊക്കെ ചെയ്യാം

അടുക്കും ചിട്ടയുമുള്ള സ്വീകരണമുറി; എന്തൊക്കെ ചെയ്യാം

സ്വപ്‌ന വീടിനായി പണം മുടക്കി അവ ഏറ്റവും മനോഹരമാക്കാന്‍ ശ്രമിക്കുമ്പോള്‍ വീട്ടില്‍ ആവശ്യത്തിലേറെ സാധനങ്ങള്‍ വാങ്ങി നിറയ്ക്കാതെ ചിട്ടയും മിതത്വം പാലിക്കാനും ശ്രദ്ധിക്കണം. വീട്ടില്‍ അതിഥികള്‍ ഉള്‍പ്പെടെ എല്ലാവരും ശ്രദ്ധിക്കുന്ന ഭാഗമാണ് സ്വീകരണ മുറി. ആംബരത്തിനായി ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം സാധനങ്ങള്‍ വാങ്ങി നിറയ്ക്കുന്ന രീതി ഒഴിവാക്കി മെയ്‌ന്റെയ്ന്‍ ചെയ്തുകൊണ്ടുപോകാന്‍ സാധിക്കുന്ന സാധനങ്ങള്‍ ക്രമീകരിക്കണം.സ്വീകരണമുറിയില്‍ വൃത്തിയാണ് പ്രധാനം.

ഫര്‍ണിച്ചര്‍ അമിതമായി ഇടാതെ,അലങ്കാര വസ്തുക്കള്‍ കുറക്കാം. ഭംഗിക്ക് ഒന്നോ രണ്ടോ വാള്‍ പെയിന്റിങ്ങില്‍ ഒതുക്കാം തറയില്‍ ഭംഗിക്കായി പരവതാനി വിരിക്കുന്നത് നല്ലതുതന്നെ, പക്ഷേ അവ ആഴ്ച്ചയിലൊരിക്കല്‍ വൃത്തിയാക്കി പൊടിപടലങ്ങള്‍ അകറ്റാനും ശ്രദ്ധിക്കണം. പത്രത്താളുകളും മാഗസിനുകളുമൊക്കെ വൃത്തിയോടെ വെക്കുക, വായിച്ചുകഴിഞ്ഞാല്‍ അവ സ്വീകരണമുറിയില്‍ നിന്നു മാറ്റാം.

കണ്ണാടി, അലങ്കാരവസ്തുക്കള്‍ എന്നിവ പഴയ സോക്സ് ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കാം. ഫ്ളവര്‍വേസില്‍ വച്ചിരിക്കുന്ന അലങ്കാരച്ചെടുകളുടെ ഇലകള്‍ക്ക് തിളക്കം കിട്ടാന്‍ ഗ്ലിസറിന്‍ അല്‍പം പഞ്ഞിയില്‍ മുക്കി തുടച്ചുവെക്കാം.ലിവിങ് റൂമില്‍ പഴയ ഓയില്‍ പെയിന്റിങ് വച്ചിട്ടുണ്ടെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ലായനി ഉപയോഗിച്ച് വൃത്തിയാക്കാം. പിച്ചള കൊണ്ടു നിര്‍മിച്ച അലങ്കാര വസ്തുക്കളില്‍ ക്ലാവ് പിടിക്കാതിരിക്കാന്‍ അതില്‍ ഒരു കോട്ട് ക്ലിയര്‍ വാര്‍ണിഷ് പുരട്ടാം.


Next Story

Related Stories