TopTop

വീടിന്റെ വലിപ്പം കൂടിയാലും ആനുകൂല്യം തടയില്ല

വീടിന്റെ വലിപ്പം കൂടിയാലും ആനുകൂല്യം തടയില്ല

പ്രധാനമന്ത്രി ആവാസ്യോജന പ്രകാരം അനുവദിച്ച വീടുകളുടെ ഗുണഭോക്താക്കള്‍ തറവിസ്തൃതി കൂട്ടിയെങ്കിലും ഭവനിര്‍മാണ പദ്ധതിയുടെ മുഴുവന്‍ ആനുകൂല്യവും നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയാക്കുന്ന മുറയ്ക്കേ അവസാന ഗഡു നല്‍കൂ. ഗുണഭോക്താവ് സ്വന്തംനിലയ്ക്ക് വലുതാക്കി നിര്‍മിച്ച വീടുകള്‍ക്ക് സഹായധനം കിട്ടില്ലെന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമായി. മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി വീടിന്റെ വലുപ്പം കൂട്ടിയെന്ന കാരണം പറഞ്ഞ് ആനുകൂല്യം നിഷേധിക്കരുതെന്ന ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് തുക പൂര്‍ണമായും നല്‍കാന്‍ തീരുമാമമായത്. സഹായധനം നിഷേധിക്കുകയോ അനുവദിച്ച ആനുകൂല്യം തിരിച്ചുപിടിക്കുകയോ ചെയ്യരുതെന്നും ഉത്തരവിലുണ്ട്.

പി.എം.എ.വൈ. (നഗരം), പി.എം.എ.വൈ. (ഗ്രാമീണ്‍) പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കളില്‍ വായ്പയെടുത്തും സ്വന്തം പണമുപയോഗിച്ചും വീടുകളുടെ വലുപ്പം കൂട്ടിയിരുന്നു. സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള വീടുകളുടെ വലുപ്പക്കുറവാണ് തറവിസ്തൃതി കൂട്ടാന്‍ ഗുണഭോക്താക്കളെ പ്രേരിപ്പിച്ചത്.


Next Story

Related Stories