TopTop
Begin typing your search above and press return to search.

നഗരഭവനപദ്ധതി; വീടുകള്‍ ഒരുകോടി കടന്നു, കേരളത്തിന് 1.26 ലക്ഷം വീടുകള്‍

നഗരഭവനപദ്ധതി; വീടുകള്‍ ഒരുകോടി കടന്നു, കേരളത്തിന് 1.26 ലക്ഷം വീടുകള്‍

പ്രധാനമന്ത്രി നഗരഭവനപദ്ധതിയില്‍ (പി.എം.എ.വൈ.അര്‍ബന്‍) അനുവദിച്ച വീടുകളുടെ എണ്ണം കോടി കടന്നു. പദ്ധതിയില്‍ ആറരലക്ഷം വീടുകള്‍ക്കുകൂടി വെള്ളിയാഴ്ച നിര്‍മാണാനുമതി നല്‍കിയതോടെ അനുവദിച്ച വീടുകളുടെ എണ്ണം 1.03 കോടി കടന്നു.

മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ ഒമ്പതുലക്ഷം വീടുകള്‍ക്കുകൂടി അനുമതിനല്‍കുന്നതോടെ പദ്ധതിലക്ഷ്യമായ 1.12 കോടി വീടുകള്‍ യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര ഭവനനഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന് 1.26 ലക്ഷം വീടുകളാണ് അനുവദിച്ചത്. ഏറ്റവുംകൂടുതല്‍ കിട്ടിയത് ആന്ധ്രാപ്രദേശ് (20 ലക്ഷം), ഉത്തര്‍പ്രദേശ് (15.54) സംസ്ഥാനങ്ങള്‍ക്കാണ്. ഇതുവരെ 32 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു.


Next Story

Related Stories