TopTop
Begin typing your search above and press return to search.

വിപ്ലവ നേതാവ് ചെഗുവേരയുടെ ജന്മഗൃഹം വില്‍പ്പനയ്ക്ക് വച്ചു

വിപ്ലവ നേതാവ് ചെഗുവേരയുടെ ജന്മഗൃഹം  വില്‍പ്പനയ്ക്ക് വച്ചു

ഇരുപതാം നൂറ്റാണ്ടിലെ വിപ്ലവനായകന്‍ ഏണസ്റ്റോ ചെഗുവേരയുടെ അര്‍ജന്റീനയിലെ റൊസാരിയോയിലെ ജന്മഗൃഹം വില്‍പ്പനയ്ക്ക്. 2002-ലാണ് നിലവിലെ ഉടമസ്ഥനായ ഫ്രാന്‍സിസ്‌കോ ഫറുഗിയ 2580 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ വീട് വാങ്ങുന്നത്. നിയോ-ക്ലാസിക്കല്‍ ശൈലിയിലുള്ളതാണ് കെട്ടിടം ഒരു സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ഫ്രാന്‍സിസ്‌കോ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആഗ്രഹം യാഥാര്‍ത്ഥ്യമായില്ല. ഈ അര്‍ജന്റീന ബിസിനസുകാരന്‍ ഈ വീടിന് എന്ത് വിലയാണ് പറയുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഉര്‍കൈ്വസ് തെരുവിനും എന്‍ട്രെ റയോസിനും ഇടയില്‍ നിലകൊള്ളുന്ന കെട്ടിടം വര്‍ഷങ്ങളായി ഒട്ടേറെ സന്ദര്‍ശകരെയാണ് സ്വീകരിച്ചുവരുന്നത്. യുറഗ്വായ്യുടെ മുന്‍ പ്രസിഡന്റ് ജോസ് പെപെ മ്യൂജിക്ക, ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ മക്കള്‍, അമ്പതുകളില്‍ ചെ ഗുവേരയ്ക്കൊപ്പം തെക്കേ അമേരിക്കയിലേക്ക് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച ആല്‍ബര്‍ട്ടോ ഗ്രനാഡോസ് തുടങ്ങിയവരും സന്ദര്‍ശഷകരുടെ ലിസ്റ്റില്‍ ഉണ്ട്.

1928-ല്‍ ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് ചെ ഗുവേര ജനിച്ചത്,എന്നാല്‍ തെക്കേ അമേരിക്കയില്‍ ദാരിദ്ര്യവും പട്ടിണിയും കണ്ടപ്പോള്‍ അദ്ദേഹം വിപ്ലവത്തിന്റെ പാത സ്വീകരിച്ചു. ക്യൂബന്‍ വിപ്ലവകാലത്ത് ഒരു പ്രധാന പങ്ക് വഹിച്ചു. ഈ വിപ്ലവത്തില്‍, ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ സ്വേച്ഛാധിപത്യം അട്ടിമറിക്കപ്പെട്ടു. ഇതിനുശേഷം, ചെ ഗുവേര വിപ്ലവത്തിന്റെ വ്യാപ്തി തെക്കേഅമേരിക്കന്‍ രാജ്യങ്ങളിലും മറ്റ് വികസ്വരരാജ്യങ്ങളിലും വിപ്ലവവീര്യം പകരാനായിരുന്നു ശ്രമം. ക്യൂബയില്‍നിന്ന് ബൊളീവിയയിലെത്തി റെനെ ബാരിന്റോസ് ഒര്‍ടുനോ സര്‍ക്കാരിനെതിരേ പോരാട്ടം സംഘടിപ്പിച്ചു. യു.എസിന്റെ സഹായത്തോടെ ബൊളീവിയന്‍ സൈന്യം ചെഗുവേരയെയും അവശേഷിച്ച സഹായികളെയും പിടികൂടി. 1967- ഒക്ടോബര്‍ ഒമ്പതിന് അദ്ദേഹത്തെ കൊല ചെയ്തു.


Next Story

Related Stories