TopTop

കൊറോണ: വീട് അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കാം

കൊറോണ: വീട് അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കാം

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വ്യക്തി ശുചിത്വം മാത്രം മതിയോ? നാം കൂടുതല്‍ സമയവും ചിലവഴിക്കുന്ന വീടിനെയും അണുവിമുക്തമാക്കേണ്ടത് അനിവാര്യമാണ്. വീട്ടില്‍ ഏറ്റവും കൂടുതല്‍ ചിലവഴിക്കുന്നതും സ്പര്‍ശിക്കുന്നതുമായ ഭാഗങ്ങളാണ് ആദ്യം അണുവിമുക്തമാക്കേണ്ടത്. കതകിന്റെ പിടികള്‍, കാബിനറ്റ് ഹാന്‍ഡിലുകള്‍, ഫ്രിഡ്ജ് ഡോര്‍, സിങ്ക്, റിമോട്ട് കണ്‍ട്രോള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. നല്ല നിലവാരമുള്ള അണുനാശിനി ഉപയോഗിച്ച് ദിവസവും രണ്ട് നേരവും അണുവിമുക്തമാക്കാം.

കൗച്ച്, സോഫ, ടേബിള്‍, കൗണ്ടര്‍ടോപ്പ്സ്, ബെഡ് എന്നിവിടങ്ങളില്‍ അണുനാശിനികള്‍ സ്പ്രേ ചെയ്യാം. സ്പ്രേ ഉപയോഗിക്കുമ്പോള്‍ അണുനാശിനി എല്ലാഭാഗത്തും എത്തും. അണുനാശിനി ഉണങ്ങിയ ശേഷം ഇവ ഉപയോഗിക്കാം. പുറത്ത് പോകുമ്പോള്‍ ധാരാളം രോഗാണുക്കള്‍ നമ്മുടെ കാലില്‍ കയറികൂടിയിട്ടുണ്ടാവും. ഇവ നമുക്കൊപ്പം വീടിനുള്ളിലേയ്ക്ക് സുഖമായി എത്തുകയും ചെയ്യും. ബാത്ത് റൂമിന്റെയും അടുക്കളയുടെയും തറ ബ്ലീച്ച് മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കാം. ഒരു കപ്പ് ബ്ലീച്ച് ആവശ്യത്തിന് വെള്ളത്തില്‍ കലക്കിയാല്‍ മിശ്രിതം റെഡി. എന്നാല്‍ തടികൊണ്ടുള്ള തറയില്‍ ബ്ലീച്ച് പാടില്ല. പകരം അരക്കപ്പ് വൈറ്റ് വിനഗര്‍ നാല് ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ മിശ്രിതം ഇതിനായി ഉപയോഗിക്കാം. ഹൈഡ്രജന്‍ പെറോക്സൈഡ് ഒന്നാന്തരം അണുനാശിനിയാണ്. സിങ്ക്, ടോയിലറ്റ് ടോപ്പ് എന്നിവിടങ്ങളില്‍ ഇത് നേരിട്ട് ഒഴിക്കുക. പതിനഞ്ച് മിനിട്ടിന്ശേഷം വൃത്തിയായി കഴുകാം.


Next Story

Related Stories