TopTop
Begin typing your search above and press return to search.

വീട്ടില്‍ ഓഫീസ് മുറി ഒരുക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

വീട്ടില്‍ ഓഫീസ് മുറി ഒരുക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഓഫീസിലിരുന്ന് മാത്രമെ ജോലി ചെയ്യാവു എന്ന കാഴ്ചപ്പാടെല്ലാം മാറുകയാണ്. ഓഫീസ് ജോലി വീട്ടിലിരുന്നു ജോലി ചെയ്യാവുന്നവരുടെ എണ്ണം കൂടുകയാണ്. ഓഫീസ് കാര്യങ്ങള്‍ വീട്ടിലിരുന്നു ചെയ്യുമ്പോള്‍ അതിനായി പ്രത്യേകം ഇടമൊരുക്കാനും ശ്രദ്ധിക്കണം. ലിവിങ് റൂമിലോ ബെഡ്‌റൂമിലോ ഒക്കെ ഇരുന്ന് ഓഫീസ് ജോലികള്‍ ചെയ്യുന്നതിനു പകരം അതിനായി പ്രത്യേകം മുറി ഒരുക്കുന്നതാകും അഭികാമ്യം.

വീട്ടിനുള്ളില്‍ ഓഫീസ് ഒരുക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് സ്ഥലമാണ്. കൂടുതല്‍ ഒറ്റപ്പെട്ട ഭാഗമോ പൊതുവായി ഉപയോഗിക്കുന്ന ഭാഗമോ ആകാതിരിക്കുന്നതാണ് നല്ലത്. ഇരുനില വീടാണെങ്കില്‍ താഴത്തെ നിലയില്‍ തന്നെ പ്രത്യേകം വഴിയൊരുക്കി മുറി സെറ്റ് ചെയ്യാം. ധാരാളം ബെഡ്റൂമുകളുള്ള വീടാണെങ്കില്‍ അവയിലേതെങ്കിലും ഒന്നിനെ ഓഫീസ് മുറിയാക്കി മാറ്റാം. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തിനോട് ചേര്‍ന്നു തന്നെ ഓഫീസ് മുറിയൊരുക്കുന്നതാണ് ഏറ്റവും നല്ലത്. അപരിചിതര്‍ എത്തിയാലും സ്വകാര്യതയെ ബാധിക്കാതിരിക്കാനാണിത്.

അടുക്കും ചിട്ടയും നിര്‍ബന്ധമായും ഓഫീസ് മുറിയില്‍ പാലിച്ചിരിക്കണം. പത്രത്താളുകളോ പുസ്തകങ്ങളോ ചിന്നിച്ചിതറി കിടക്കുന്നതും ഫര്‍ണിച്ചര്‍ സ്ഥാനം തെറ്റി കിടക്കുന്നതുമൊക്കെ കാഴ്ച്ചക്കാരില്‍ മടുപ്പുളവാക്കും. സന്ദര്‍ശകര്‍ക്ക് ഇരിക്കാനായി പ്രത്യേകം ഇടവും ഒരുക്കാന്‍ മറക്കരുത്. പേപ്പറും ഫയലുകളുമൊക്കെ വെക്കാന്‍ സ്റ്റോറേജും ലാപ്ടോപ്പും മറ്റും ഉള്‍ക്കൊള്ളും വിധത്തിലുള്ള മേശയും ഒരുക്കിയിടാം. ഫര്‍ണിച്ചര്‍ തയ്യാറാക്കുമ്പോള്‍ വിവിധ ആവശ്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ സൂക്ഷിക്കാനായി പ്രത്യേകം ഇടമുണ്ടായിരിക്കണം. ഓഫീസ് മുറിയില്‍ കൃത്യമായി ലൈറ്റുകള്‍ സെറ്റ് ചെയ്യുന്നതിനൊപ്പം സ്വാഭാവിക വെളിച്ചവും ധാരാളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഫോട്ടോഗ്രാഫുകളോ പ്രിയപ്പെട്ട പുസ്തകങ്ങള്‍ അടുക്കിവച്ച ചെറിയ ലൈബ്രറിയോ മനോഹരമായ ലൈറ്റുകളോ പ്രചോദകനാത്മകമായ ഉദ്ധരണികളോ ഇന്റീരിയര്‍ പ്ലാന്റുകളോ ഒക്കെ വച്ച് ഓഫീസ് ഇന്റീരിയര്‍ മനോഹരമാക്കി മാറ്റാം.


Next Story

Related Stories