Top

കുറഞ്ഞ ചിലവില്‍ അടുക്കള മനോഹരമാക്കാം; ചില വിദ്യകള്‍ ഇതാ

കുറഞ്ഞ ചിലവില്‍  അടുക്കള മനോഹരമാക്കാം; ചില വിദ്യകള്‍ ഇതാ

ലക്ഷങ്ങള്‍ മുടക്കി വീട് പണിയുമ്പോള്‍ നാം ഏറെ ആകര്‍ഷകമാക്കാന്‍ ശ്രമിക്കുന്ന ഒരു ഭാഗമാണ് വീട്ടിലെ അടുക്കള. ഏറ്റവും പുതിയ ട്രെന്‍ഡ് അനുസരിച്ച് വീട് പണിയുമ്പോള്‍ അവിടെ അടുക്കളയും പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ അതിനായി അല്‍പം മുതല്‍ കൂടുതല്‍ മുടക്കുന്നതിനും നാം തയാറാണ്. എന്നാല്‍ പിന്നീട് ഈ ഭാഗം പുതുക്കി പണിയുകയോ അടുക്കളയക്കായി കൂടുതല്‍ പണം ചിലവഴിക്കുന്നതിനും മടിയാാണ്. എന്നാല്‍ പണച്ചിലവുള്ള വലിയ മാറ്റങ്ങള്‍ ഇല്ലാതെ തന്നെ അടുക്കളയ്ക്ക് മേക്കോവര്‍ നല്‍കാം. കാബിനറ്റുകളിലോ സിങ്കിലോ ഒക്കെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍പോലും അടുക്കളയ്ക്ക് മാറ്റം തോന്നും. കാലമാറ്റത്തിന് അനുസരിച്ച് അടുക്കള കുറഞ്ഞ ചിലവില്‍ മനോഹരമാക്കുന്നതെങ്ങനെയെന്ന് ശ്രദ്ധിക്കാം.

സിങ്കിനു നേരെ മുകളില്‍ ഒരു ജനാല കൊടുക്കാം. സൂര്യപ്രകാശവും നല്ല കാറ്റും ലഭിക്കുന്നതിന് ഇത് ഗുണം ചെയ്യും. പഴയ അടുക്കളയുടെ പാതകം കോണ്‍ക്രീറ്റ് സ്ലാബാണെങ്കില്‍ ചില മിനുക്കുപണികളിലൂടെ അവ പുത്തനാക്കാനാക്കാം. പാതകത്തിന്റെ അടിഭാഗം ഇഷ്ടിക കെട്ടി വേര്‍തിരിക്കാം. ഇവയ്ക്കുള്ളില്‍ ഫെറോ സിമന്റ് കൊണ്ടുള്ള വേര്‍തിരിവുകള്‍ ഉണ്ടാക്കി, പിന്നീട് ആവശ്യത്തിനനുസരിച്ച് കാബിനറ്റുകളോ ഡ്രോയോ നിര്‍മിക്കാം. അടുക്കളയുടെ പുറത്ത് ഒരു സിങ്ക് നല്‍കിയാല്‍ അവിടെ മീന്‍ വൃത്തിയാക്കാം. അധികം പഴയതല്ലാത്ത വീടുകള്‍ക്കൊക്കെത്തന്നെ ബെര്‍ത്തുണ്ടാവും. ഇവ അടച്ച് കാബിനറ്റാക്കാവുന്നതാണ്. ബെര്‍ത്തില്ലാത്ത വീടാണെങ്കില്‍ അവിടെ ഓവര്‍ ഹെഡ് കാബിനറ്റ് ഒരുക്കാം. നീളത്തിലുള്ള കാബിനറ്റുകളാണ് വീട്ടിലുള്ളതെങ്കില്‍ അവ മാറ്റി രണ്ടോ മൂന്നോ കാബിനറ്റുകളാക്കാം. ചെറിയ കാബിനറ്റുകളില്‍ മാറ്റം വരുത്തണമെങ്കില്‍ അവയുടെ ഷട്ടര്‍ മാറ്റാം. ഉദാഹരണത്തിന് മരത്തിന്റെ ഷട്ടറാണെങ്കില്‍ പകരം ഗ്ലാസ് ഷട്ടര്‍ നല്‍കാം. കാബിനറ്റ് ഷട്ടറിന്റെ നോബ് മാറ്റിയാല്‍ പുതുമ നല്‍കാം. കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് സിങ്ക് മാറ്റി പുതിയ സിങ്ക് പിടിപ്പിക്കാം. സീലിങ്ങിനും ചുമരിനും പുതിയ പെയിന്റടിച്ചും അടുക്കളയ്ക്ക് പുത്തല്‍ ലുക്ക് നല്‍കാം.


Next Story

Related Stories