TopTop
Begin typing your search above and press return to search.

വീടിന് മനോഹാര്യത കൂട്ടും ഈ സ്‌റ്റെയര്‍ കേസുകള്‍

വീടിന് മനോഹാര്യത കൂട്ടും ഈ സ്‌റ്റെയര്‍ കേസുകള്‍

വീട് നിര്‍മ്മിക്കുമ്ബോള്‍ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് പടവുകളുടെ നിര്‍മ്മാണം. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ ഇത് വിടീന് ഭംഗി കൂട്ടും. പണ്ട് വീടിന് പുറത്തെ പടവുകളാണ് വീടുകള്‍ക്ക് ഭംഗി കൂട്ടിയതെങ്കില്‍ ഇന്നത് വീടിന് അകത്തേക്ക് മാറി. ഇരുനില വീടുകള്‍ക്കെല്ലാം പടവുകളുണ്ട്. വീടിനകത്തെ സ്‌പേസ് നഷ്ടപ്പെടുത്തുന്നവയാണ് ഇവയെന്ന് പറയുമ്ബോഴും നിര്‍മ്മാണത്തില്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ പടവുകള്‍ വിടീന് ഇരട്ടി ഭംഗി കൂട്ടുന്നവയാണ്.

പടവുകളെ നമ്മള്‍ പുതിയ രൂപത്തിലാണ് വിളിക്കുന്നത് സ്റ്റെയര്‍കേസുകള്‍ എന്നാണ്. ഇന്ന് ഈ രംഗത്ത് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.സ്ഥലം നഷ്ടപ്പെടുത്തുന്നതും വൃത്തിയായി സൂഷിക്കാന്‍ പ്രയാസമുള്ള ഭാഗങ്ങളുമാണ് ഇവ. എന്നാല്‍ ഇന്ന് സ്ഥിതിമാറി. വളരെ ശ്രദ്ധയോടും കരുതലോടും കൂടിയാണ് സ്റ്റെയര്‍കേസ് നിര്‍മ്മിക്കുന്നത്. ചെറിയൊരു പാകപ്പിഴ സംഭവിച്ചാല്‍ അകത്തളമാകെ താളം തെറ്റും. ഉചിതമായ സ്ഥാനത്ത് അനുയോജ്യമായി പണിതാല്‍ വീടിന്റെ മനോഹാരിത കൂട്ടാന്‍ സ്റ്റെയര്‍കേസുകള്‍ മതി.

അധകം സ്ഥലം അപഹരിക്കാത്ത രീതിയിലാണ് ഇപ്പോഴത്തെ സ്റ്റെയര്‍കേസുകള്‍. തടി, സ്റ്റീല്‍ എന്നിവകൊണ്ടുള്ള സ്റ്റെയര്‍കേസുകളാണ് ഇപ്പോള്‍ തരംഗമായി മാറുന്നത്. വീടിന്റെ ഇന്റീരിയര്‍ ഡിസൈനുകള്‍ക്ക് അനുസൃതമായും സ്റ്റെയര്‍കേസുകള്‍ പണിയാറുണ്ട്. അവശ്യത്തിന് മാത്രം ഉപയോഗിക്കാവുന്ന റെഡിമേഡ് സ്റ്റെയര്‍കേസുകളും ഇപ്പോള്‍ ലഭ്യമാണ്. പ്ലാസ്റ്റിക്ക് സ്റ്റെയര്‍കേസുകളും ലഭിക്കും.


Next Story

Related Stories