TopTop

വീട്ടില്‍ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

വീട്ടില്‍ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

വീട്ടില്‍ ആഡംബരം കൂട്ടാന്‍ ഫര്‍ണിച്ചറുകളും മനോഹാര്യത കൂട്ടുന്ന വസ്തുക്കളും വാങ്ങി കൂട്ടുന്നവരാണ് നാം. എന്നാല്‍ വീടിനകത്തെ സ്ഥല പരിമിതിയെ കുറിച്ച് ചിന്തിക്കുന്നവര്‍ എത്ര പേര്‍ കാണും. വീട്ടില്‍ കുട്ടികളുടെ പഠനോപകരണങ്ങള്‍ ഉള്‍പ്പെടെ വയ്ക്കാന്‍ പഠനമുറിയില്‍ തന്നെ സ്ഥലം കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഇതിനായി ഡ്രോയറുകള്‍, അല്ലെങ്കില്‍ ഡ്രോയറുകള്‍ ഉള്ള കട്ടിലുകള്‍, പുസ്തകങ്ങള്‍ വെക്കാന്‍ ഒരു വശത്തുള്ള ഭിത്തി മുഴുവന്‍ ഷെല്‍ഫ് ആയി സജീകരിക്കാം. പേരാത്തതിന് കനം കുറഞ്ഞ പ്ലാസ്റ്റിക് ബോക്സുകള്‍, പഠന മേശ എന്നിവയും ക്രമീകരിക്കാം.

ഊണുമുറിയിലെ ഭിത്തിയില്‍ പാത്രങ്ങള്‍ക്കായി ഒരു ഷെല്‍ഫ് ഒരുക്കാം. ഇതിന്റെ തട്ടുകള്‍ തീരെ വീതി കുറച്ചു പണിയരുത്. ഭംഗിയുള്ള പാത്ര ശേഖരങ്ങള്‍ ഈ ഷെല്‍ഫില്‍ പ്രദര്‍ശിപ്പിക്കാം. റൂഫ് ഇട്ട് ഭദ്രമാക്കിയാലും ടെറസുകള്‍ നിങ്ങള്‍ക്ക് തുണി വിരിച്ചിടാനുള്ള ഇടം മാത്രമാണോ? എന്തൊക്കെ സാധ്യതകള്‍ വിരിയുന്ന വിശാലമായ ഏരിയ ആണിത്. വാഷിങ് മെഷീന്‍ ഇവിടെ സെറ്റ് ചെയ്യാം. പോരാത്തതിന് ഒരു ഓപ്പണ്‍ ജിം ടെറസില്‍ ഒരുക്കിയാലോ? അല്ലെങ്കില്‍ ഒരു ഡൈന്‍ ഔട്ട് സംവിധാനം? കുഞ്ഞുങ്ങള്‍ക്കായുള്ള പ്ലേ ഏരിയയും ഇവിടെ സെറ്റ് ചെയ്യാം. മാത്രമല്ല അതിഥികളെ സ്വീകരിക്കാന്‍ ഇരിപ്പിടങ്ങളായും ഗാര്‍ഡന്‍ ഏരിയയായും ടെറസ് ഉപയോഗപ്പെടുത്താം. വീട്ടില്‍ എപ്പോഴും ആവശ്യം വരാത്ത ഉപകരണങ്ങളും മറ്റും ഇവിടെ സൂക്ഷിക്കാം.

വാഷ് ബേസിനുകളുടെ താഴത്തെ സ്പേസ് ഒരു കൊച്ചു ഷെല്‍ഫാക്കി മാറ്റാം. ക്ലീനിങ് ലിക്വിഡുകളും ഉപകരണങ്ങളും ഇവിടെ സൂക്ഷിക്കാം. കൊച്ചു കുട്ടികള്‍ ഇത്തരം ഷെല്‍ഫുകള്‍ എളുപ്പത്തില്‍ തുറക്കാതിരിക്കാന്‍ മാഗ്നെറ്റിക് ഡോര്‍ വെക്കുന്നത് നല്ലതാണ്. ബാത് ഏരിയയില്‍ ഒരു ഡ്രൈ സ്പേസ് ഉണ്ടാവേണ്ടത് പ്രധാനമാണ്. ബാത്ത് ടവ്വല്‍ ആന്‍ഡ് ഡ്രസ് ഹാങ്ങര്‍, ക്രീമുകളും ചീപ്പുമൊക്കെ വെക്കാനുള്ള ഷെല്‍ഫ് തുടങ്ങിയവ ഇവിടെ ഒരുക്കാം. നനഞ്ഞ വസ്ത്രങ്ങള്‍ ഇട്ടുവെക്കാന്‍ ഒരു ലോണ്‍ഡ്രി ബാസ്‌കറ്റും കരുതാം.

നിറയെ തട്ടുകള്‍ ഉള്ള തുണിഅലമാരകളുടെ കാലം കഴിയുകയാണ് പകരം ഈ സ്ഥാനത്ത് ചുവരില്‍ സെറ്റ് ചെയ്യാവുന്ന വാര്‍ഡ്രോബുകള്‍ എത്തിയിരിക്കുകയാണ്. ഈ ഡ്രസ് അഴയില്‍ നിന്നും മടക്കി വെക്കുന്നത് ഒഴിവാക്കി അഴയില്‍ നിന്നും നേരിട്ട് എടുത്ത് അലമാരയില്‍ അതേപടി വെക്കാനുള്ള സംവിധാനമാണ് ഷര്‍ട്ട് ഹാങ്ങര്‍ പോലെ ചുരിദാര്‍ ആന്‍ഡ് മിഡി ഹാങ്ങറുകള്‍ ഉള്ള ഉയരന്‍ വാര്‍ഡ്രോബുകള്‍.


Next Story

Related Stories