TopTop
Begin typing your search above and press return to search.

സ്വിറ്റ്‌സര്‍ലാന്‍ഡിനും ജപ്പാനും പിന്നാലെ 'നാനോ ഹോമുകള്‍' കേരളത്തിലും പ്രചാരം നേടുന്നു

സ്വിറ്റ്‌സര്‍ലാന്‍ഡിനും ജപ്പാനും പിന്നാലെ നാനോ ഹോമുകള്‍ കേരളത്തിലും പ്രചാരം നേടുന്നു

കേരളത്തില്‍ ഇപ്പോള്‍ പ്രചാരം നേടുന്ന ഒരു ഗൃഹനിര്‍മാണ രീതിയാണ് 'നാനോ മോഡല്‍'. സ്വിറ്റ്‌സര്‍ലാന്‍ഡ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രചാരമുള്ള 'നാനോ ഹോമുകള്‍' കേരളത്തിലും താല്‍പര്യമേറിവരുകയാണ്. ഭവനനിര്‍മാണ ബോര്‍ഡും മറ്റും നിര്‍മിക്കുന്ന ചെലവ് കുറഞ്ഞ വീടുകള്‍, വ്യത്യാസങ്ങളുണ്ടെങ്കിലും 'നാനോ മോഡല്‍' എന്നു പറയാവുന്നതാണ്. കുറഞ്ഞ സ്ഥലം, കുറഞ്ഞ സമയം, കുറഞ്ഞ ചിലവ് ഒപ്പം ഈടും ഭംഗിയും.. ഇവയാണ് നാനോ ഹോമുകള്‍ക്ക് കേരളത്തിലും പ്രചാരം വര്‍ധിക്കാന്‍ കാരണം.

പുറംരാജ്യങ്ങളില്‍ നിശ്ചിത്ത സ്ഥലത്ത് നൂറുകണക്കിന് വീടുകള്‍ ഒരുമിച്ചു നിര്‍മിക്കുകയാണു പതിവ്. ഫൈബര്‍ ഷീറ്റുകള്‍, ഇരുമ്ബ് പൈപ്പ്, ഇരുമ്ബുകമ്ബി, മരം, ജി ഐ ഷീറ്റ് എന്നിവ ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്. വീടിന്റെ തറയും ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. ഈ ഹൗസിംഗ് കോളിനികള്‍ക്കെല്ലാം കൂടി ഒരു പൊതു കിണറോ വലിയ ജലസംഭരണിയോ ഉണ്ടാകും. ഇതേ രീതിയില്‍ തന്നെയാണ് ടോയ്‌ലറ്റ് സംവിധാനവും മാലിന്യ സംസ്‌കരണവും ഒരുക്കിയിരിക്കുക.

പ്രത്യേക ഭൂഗര്‍ഭ കേബിള്‍ വഴിയാണ് എല്ലാ വീടുകളിലേക്കും വൈദ്യുതി എത്തിക്കുന്നത്. ഇത്തരം വീടുകളില്‍ മണല്‍, പെയിന്റ് എന്നിവ ഉപയോഗിക്കേണ്ടതുകൊണ്ട് ചെലവുകള്‍ വളരെ കുറവായിരിക്കും. മാത്രമല്ല നാനോ ഹോമുകള്‍ അഴിച്ചുമാറ്റി ആ വസ്തുകള്‍ ഉപയോഗിച്ച്‌ തന്നെ മറ്റൊരിടത്ത് അതേ മാതൃകയില്‍ എളുപ്പം നിര്‍മിക്കുകയും ചെയ്യാം. വാടക വീടുകളായി നല്‍കാനോ ഒരു നിശ്ചിത കാലത്തേക്ക് താമസിക്കാനോ ആണ് സാധാരണയായി ഇത്തരം വീടുകള്‍ നിര്‍മിക്കുന്നത്.

കേരളത്തില്‍ പ്രചാരത്തിലായികൊണ്ടിരിക്കുന്ന നാനോ വീടുകള്‍ കോണ്‍ക്രീറ്റിലാണ് പണിയുന്നത്. പൊളിച്ചുമാറ്റി കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ല എന്നത്തുകൊണ്ട് തറയുടെ അതേ വീതിയില്‍ കോണ്‍ക്രീറ്റ് ബെല്‍റ്റ് കെട്ടുന്നത് ഒഴിവാക്കി പരമാവധി 20 സെമീ വീതിയില്‍ ബെല്‍റ്റ് വാര്‍ക്കുകയാണ് ചെയ്യുന്നത്.

മേല്‍ക്കൂരയ്ക്ക് ഓട് ഉപയോഗിക്കുന്നവരുമുണ്ട്. ചെരിച്ചു വാര്‍ക്കുകയും ഷീറ്റ് ഇടുകയും ചെയ്യാറുണ്ട്. ബാക്കിയെല്ലാം മുമ്ബു പറഞ്ഞ അതേ മാതൃക തന്നെയാണ് പിന്തുടരുന്നത്. കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ശാന്തി നഗറില്‍ നാനോ ഹോമിന് സമാനമായി കോണ്‍ക്രീറ്റ് വീടുകള്‍ പണിതുയര്‍ത്തപ്പെട്ടിട്ടുണ്ട്.


Next Story

Related Stories