TopTop
Begin typing your search above and press return to search.

അതിശയിപ്പിക്കുന്ന ഇന്റീരിയര്‍, താപ്‌സിയുടെ സ്വപ്‌ന ഭവനം ഇങ്ങനെയാണ്

അതിശയിപ്പിക്കുന്ന ഇന്റീരിയര്‍, താപ്‌സിയുടെ സ്വപ്‌ന ഭവനം ഇങ്ങനെയാണ്

തെന്നിന്ത്യന്‍ സിനിമകളിലൂടെ തുടങ്ങി ബോളിവുഡിലെ ബോള്‍ഡ് താരമായി മാറിയ നടിയാണ് താപ്‌സി പന്നു.നീണ്ടനാളത്തെ കഠിനാധ്വാനത്തിനൊടുവിലാണ് മുംബൈയില്‍ താപ്‌സി ഒരു വീട് സ്വന്തമാക്കിയത്. അന്ധേരിയിലാണ്‌ രണ്ട് ബെഡ്‌റൂമുകളോടു കൂടിയ അപ്പാര്‍ട്‌മെന്റ് താപ്‌സി സ്വന്തമാക്കിയത്. താരത്തോടൊപ്പം സഹോദരി ഷഗുന്‍ പന്നുവും താമസിക്കുന്നുണ്ട്. 2018ലാണ് ഇരുവരും ഈ വീട്ടിലേക്കു മാറിയത്. വീടിന്റെ ഇന്റീരിയര്‍ ഒരുക്കുന്നതില്‍ താപ്‌സിയുടേയും സഹോദരിയുടേയും പങ്കുണ്ട്. സൗന്ദര്യാത്മകമായാണ് മുക്കും മൂലയും വരെ ഒരുക്കിയിരിക്കുന്നത്.

യൂറോപ്യന്‍ കഫേകളുടെ ശൈലിയാണ് ഇന്റീരിയറില്‍ പ്രചോദനമായിട്ടുള്ളതെന്ന് താപ്‌സി മുമ്പും പറഞ്ഞിട്ടുണ്ട്. വെള്ള നിറം പൂശിയ ഇഷ്ടികച്ചുമരിലെ ഭീമന്‍ ക്ലോക്കാണ് ലിവിങ് റൂമിലെ പ്രധാന ആകര്‍ഷണം. താരത്തിന്റെ ഇന്‍സ്റ്റഗ്രാം ഫോട്ടോകളിലും ഈ ഇടം കാണാം. വീട്ടിലെ ഏറ്റവും ഹൈലൈറ്റ് ചെയ്യപ്പെടുന്ന ഭാഗം ലൈബ്രറിയോടു ചേര്‍ന്ന ഫീച്ചര്‍ വാളാണ്. യാത്രകള്‍ക്കിടയില്‍ താന്‍ സ്വന്തമാക്കിയ കരകൗശല വസ്തുക്കളും അലങ്കാരവസ്തുക്കളുമൊക്കെ ഈ ചുവരില്‍ നിരത്തിയിരിക്കുന്നതു കാണാം. ഇതുപോലെ തന്നെ സൂക്ഷമമായി താരം ഒരുക്കിയിട്ടുള്ള ഭാഗമാണ് ബാല്‍ക്കണി. താപ്‌സിയുടെ യോഗയും ധ്യാനവും വ്യായാമവുമൊക്കെ ഈ ഇടത്തിലാണ്. ഇവിടെയും ചുമരില്‍ ഇന്റീരിയര്‍ പ്ലാന്റ്‌സിനൊപ്പം ഉദ്ധരണികളടങ്ങിയ ഫോട്ടോകളും പെയിന്റിങ്ങുകളുമൊക്കെ കാണാം.

മനോഹരമായൊരുക്കിയിരിക്കുന്ന ഡൈനിങ് ഹാളും താപ്‌സിയുടെ വീടിന്റെ പ്രധാന ആകര്‍ഷണമാണ്. ചെറിയ ഡൈനിങ് ടേബിളിന് ചുറ്റും പലനിറങ്ങള്‍ പൂശിയ കസേരകളാണ് ഇട്ടിരിക്കുന്നത്. വിന്റേജ് ശൈലിയില്‍ സെറ്റ് ചെയ്തിരിക്കുന്ന ക്രോക്കറി ഷെല്‍ഫും അലങ്കാരവിളക്കുകളുമൊക്കെ ഇവിടെ കാണാം. വെള്ളനിറമാണ് ബെഡ്‌റൂമിന്റെ പ്രത്യേകത. കട്ടിലിനു പോലും തൂവെള്ള നിറം പൂശിയിരിക്കുകയാണ്. ബെഡിനു മുകളിലുള്ള ചുമര്‍ ഭാഗം ഫ്‌ളോറല്‍ ഡിസൈനാണ് നല്‍കിയിരിക്കുന്നത്.





Next Story

Related Stories