TopTop
Begin typing your search above and press return to search.

ഗ്ലാസ് ബോക്‌സിന് മുകളില്‍ പണിത ഏറെ വ്യത്യസ്ഥതകള്‍ നിറഞ്ഞ വീട്

ഗ്ലാസ് ബോക്‌സിന് മുകളില്‍ പണിത ഏറെ വ്യത്യസ്ഥതകള്‍ നിറഞ്ഞ വീട്

ദക്ഷിണ ജപ്പാനിലെ കോബെ പട്ടണത്തിലെ മൗണ്ട് റോക്കോയില്‍ ഏറെ വ്യത്യസ്ഥതകള്‍ നിറഞ്ഞ ഒരു വീടുണ്ട്. രണ്ടു നിലയുള്ള ഈ വീട്ടില്‍ അടുക്കള, ഡൈനിങ് റൂം, ലിവിങ് റൂം, സൈക്കിളുകള്‍ സൂക്ഷിക്കാനുള്ള ഏരിയ, സ്റ്റെയര്‍കേസ് എന്നിവയെല്ലാം താഴത്തെ നിലയിലെ സുതാര്യമായ ഗ്ലാസ് ബോക്സിനുള്ളിലാണ്. ബെഡ്റൂമുകള്‍, ബാത്ത്റൂം എന്നിവ മുകളിലത്തെ നിലയിലാണ്. വീടിന് ചുറ്റും ബാല്‍ക്കണിയുണ്ട്. മുകളിലത്തെ ഭാഗം സ്റ്റീല്‍ പ്ലേറ്റിങ്ങായാണ് ചെയ്തിരിക്കുന്നത്. മട്ടത്രികോണാകൃതിയിലാണ് കെട്ടിടത്തിന്റെ മേല്‍ക്കൂര.

താഴത്തെ നില മുഴുവന്‍ ഗ്ലാസ് ആയതിനാല്‍ ആവശ്യത്തിന് വെളിച്ചം ലഭിക്കുമെന്നതാണ് ഈ ബില്‍ഡിങ്ങിന്റെ പ്രത്യേകത. മുകള്‍ ഭാഗത്താണെങ്കില്‍ വിസ്തൃതമായ വാതിലുകളും വിന്‍ഡോകളുമാണുള്ളത്. ഇത് വെന്റിലേഷനും വെളിച്ചവും ഉള്ളിലെത്തിക്കുന്നു. മലയോട് ചേര്‍ന്നുള്ള ഭാഗമായിരുന്നതിനാല്‍ വീട് നിര്‍മ്മാണത്തിനുള്ള സാമഗ്രികളും യന്ത്രങ്ങളുമെല്ലാം എത്തിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.

സ്റ്റീല്‍-ഫ്രെയിം നിര്‍മ്മിച്ചിരിക്കുന്നത് ചെറിയ 100 x 100 മില്ലിമീറ്റര്‍ എച്ച്-സെക്ഷനുകള്‍ ഉപയോഗിച്ചാണ്. നിര്‍മ്മാണ സാമഗ്രികളുടെ ഓരോ ഘടകങ്ങളും സൈറ്റിലേക്ക് കൊണ്ടുപോകുന്നതിന് ഏകദേശം 100 കിലോഗ്രാം ഭാരം മാത്രമായി പരിമിതപ്പെടുത്തി. സ്റ്റീലില്‍ ഭാഗങ്ങളെല്ലാം തയ്യാറാക്കി ഓരോന്നായി കൂട്ടി യോജിപ്പിക്കുകയായിരുന്നു. യന്ത്രസഹായമില്ലാതെ കുഴിയെടുത്താണ് കെട്ടിടത്തിന് ഫൗണ്ടേഷന്‍ തയ്യാറാക്കിയത്. ഉടമയുടെ താത്പര്യപ്രകാരമാണ് സ്റ്റീല്‍ ഫ്രെയിം തിരഞ്ഞെടുത്തത്. 600 സ്‌ക്വയര്‍ ഫീറ്റാണ് ഈ ഗ്ലാസ് ഹൗസിന്റെ വിസ്തീര്‍ണം. ടാറ്റോ ആര്‍ക്കിടെക്റ്റ്സിലെ യോ ഷിമാഡയാണ് ആര്‍ക്കിടെക്ട്.


Next Story

Related Stories