TopTop
Begin typing your search above and press return to search.

ഒരു കപ്പ് ചായ കൊണ്ട് വൃത്തിയാക്കാവുന്ന വീട്ടിലെ ചില ഇടങ്ങള്‍

ഒരു കപ്പ് ചായ കൊണ്ട് വൃത്തിയാക്കാവുന്ന വീട്ടിലെ ചില ഇടങ്ങള്‍

വീടിന്റെ മുക്കും മൂലയും വൃത്തിയാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വീട്ടിലെ ഗ്ലാസ് നിര്‍മ്മിതമായ ജാലകങ്ങളും മറ്റും വൃത്തിയാക്കുന്നത് പ്രയാസറേിയ ഒന്നാണ്. അവ വേണ്ട വിധം വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ പിന്നീട് അത് വൃത്തിയാക്കുന്നത് ഭാരിച്ച ജോലിയാണ്. എത്ര വൃത്തിയാക്കിയാലും പിന്നെയും ഗ്ലാസ്സിന്റെ ഭാഗത്ത് മങ്ങലാണെന്ന് പരാതിപ്പെടുന്നവരുണ്ട്. അത്തരക്കാര്‍ അറിയാനിതാ ഒരു മികച്ച വഴി. ഗ്ലാസ് പ്രതലങ്ങള്‍ വെട്ടിത്തിളങ്ങാന്‍ ചായ മതി.

അതിനായി ഒരു ടീബാഗ് എടുത്ത് തിളച്ച വെളത്തില്‍ മുക്കിവെക്കാം. തണുത്തു കഴിയുമ്പോള്‍ ഈ വെള്ളം സ്പ്രേ ബോട്ടിലില്‍ ഒഴിച്ച് വൃത്തിയാക്കേണ്ട ഭാഗത്ത് സ്പ്രേ ചെയ്ത് തുടച്ചു നീക്കുകയോ അല്ലെങ്കില്‍ ഈ വെള്ളത്തില്‍ ഒരു തുണിമുക്കി തുടയ്ക്കുകയോ ആവാം.ചായയില്‍ അടങ്ങിയിട്ടുള്ള ടാനിക് ആസിഡ് ഗ്ലാസ് പ്രതലങ്ങളുടെ തിളക്കം കൂട്ടാന്‍ സഹായിക്കും. ഗ്ലാസ് ടേബിളുകളോ കണ്ണാടികളോ ജനലുകളോ മൈക്രോവേവ് അവനോ വൃത്തിയാക്കാന്‍ ചായയുണ്ടെങ്കില്‍ ഇനി മറ്റൊന്നും വേണ്ട.


Next Story

Related Stories