TopTop
Begin typing your search above and press return to search.

അടുക്കള ഒരുക്കുമ്പോള്‍ ഭംഗിയോടൊപ്പം ഇക്കാര്യങ്ങളും ശ്രദ്ധിക്കാം

അടുക്കള ഒരുക്കുമ്പോള്‍ ഭംഗിയോടൊപ്പം ഇക്കാര്യങ്ങളും ശ്രദ്ധിക്കാം

വീട്ടില്‍ ഏറ്റവും മനോഹരമായും ശ്രദ്ധയോടെയും ഒരുക്കേണ്ട ഇടങ്ങളിലൊന്നാണ് അടുക്കള. അടുക്കും ചിട്ടയുമാണ് അടുക്കളക്ക് ആദ്യം വേണ്ടത്. കൃത്യമായി അടുക്കും ചിട്ടയോടും സാധനങ്ങള്‍ വയ്ക്കുമ്പോള്‍ തന്നെ ഒരു ഭംഗി കൈവരും. സാധനങ്ങള്‍ എളുപ്പത്തില്‍ എടുക്കാനും വയ്ക്കാനും കഴിയുന്ന തരത്തില്‍ ഓരോന്നും അടുക്കി വയ്ക്കാന്‍ വിവിധ തരം പുള്‍ ഔട്ടുകള്‍ ക്രമീകരിക്കാം. ജാറുകള്‍, ഓയില്‍ ബോട്ടിലുകള്‍, ഡിറ്റര്‍ജെന്റുകള്‍ എന്നിവ സൂക്ഷിക്കാനുള്ള പുള്‍ഔട്ടുകളുണ്ട്.

ചെറിയബോട്ടിലുകളും മറ്റും സൂക്ഷിക്കാനുള്ള ഓയില്‍ പുള്‍ഔട്ടുകള്‍. പാത്രങ്ങള്‍ കഴുകാനുള്ള സോപ്പ്, ജെല്ലുകള്‍ എന്നിവ വയ്ക്കുന്നതിന് ഡിറ്റര്‍ജെന്റ് പുള്‍ഔട്ട്, രണ്ട് ചുമരുകള്‍ ചേരുന്ന കോര്‍ണറുകള്‍ക്ക് സാധാരണ ഉപയോഗമുണ്ടാവില്ല. ആ സ്ഥലം വെറുതേ കിടക്കും. അടിയില്‍ കബോര്‍ഡ് ചെയ്യുമ്പോള്‍ ആ സ്ഥലം കൂടി പ്രയോജനപ്പെടുത്തിയാണ് മാജിക് പുള്‍ഔട്ടുകള്‍ വയ്ക്കുന്നത്. 40-45 സൈസിലാണ് ഇത് കിട്ടുന്നത്. കബോര്‍ഡുകള്‍ പണിയുമ്പോള്‍ തന്നെ പുള്‍ഔട്ടും വയ്ക്കുന്നതാണ് ഉചിതം.

പാത്രം കഴുകുമ്പോള്‍ വെള്ളം താഴെ വീഴാതിരിക്കാന്‍ സിങ്കിന്റെ വക്കുകളില്‍ കര്‍വിങ് ചെയ്യാവുന്നതാണ്. സ്ലാബിന്റെ മെറ്റീരിയലായ ടൈലോ മറ്റോ ഉപയോഗിച്ചുതന്നെ അത് ചെയ്യാം.സ്‌ക്രാച്ച് വീഴാതീരിക്കാന്‍ സിങ്കിനായി മാറ്റ് ഫിനിഷ് ഉപയോഗിക്കുക. അടുക്കള കൗണ്ടര്‍ ടോപ്പിന് ക്വാര്‍ട്സ് ഉപയോഗിക്കാം. കറ, പോറല്‍, വിള്ളല്‍ എന്നിവയില്‍നിന്ന് രക്ഷ നേടാം. വിവിധ നിറങ്ങളില്‍ ലഭ്യമാണ്. ഇടയ്ക്ക് ഓപ്പണ്‍ ഷെല്‍ഫുകള്‍ വയ്ക്കുന്നത് അടുക്കളയ്ക്ക് ഭംഗിയേറും. പാറ്റ, പല്ലി എന്നിവയില്‍ നിന്ന് രക്ഷനേടാന്‍ കാബിനറ്റുകളില്‍ ഏതെങ്കിലും ഗ്ലാസ് ആക്കുക.അടുക്കളയിലെ ജനലുകള്‍ക്ക് പകരം ഗ്രില്‍ വയ്ക്കുകയാണെങ്കില്‍ വായു, വെളിച്ചം എന്നിവ കൂടുതല്‍ വരും. വെര്‍ട്ടിക്കല്‍ ബ്ലൈന്‍ഡ്സ് ഉപയോഗിക്കാം. ഫ്ലാറ്റുകള്‍ ആണെങ്കില്‍ ഇലക്ട്രിക് ചിമ്മിനികള്‍ ഉപയോഗിക്കാം. അല്ലങ്കില്‍ എക്സ്ഹോസ്റ്റ് ഫാന്‍ മതി. ലൈറ്റ് ആവശ്യം വേണ്ടയിടത്ത് മാത്രം ഉപയോഗിക്കുക.


Next Story

Related Stories