TopTop
Begin typing your search above and press return to search.

അടുക്കള നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുക്കള നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വീട്ടിലെ അംഗങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്ന ഇടം എന്നതുകൊണ്ട് തന്നെ കൂടുതല്‍ കരുതലും ശ്രദ്ധയും വേണ്ട ഇടമാണ് അടുക്കള.അതുകൊണ്ട് തന്നെ വീട് പണിയുമ്പോള്‍ അടുക്കള എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചു കൃത്യമായ ധാരണ വേണം. മാത്രമല്ല അടുക്കളയില്‍ ഷെല്‍ഫുകളും കാബിനറ്റുകളുമൊക്കെ ഉപയോഗപ്രദമാകും വിധം ക്രമീകരിക്കണം.

പാത്രം കഴുകുമ്പോള്‍ സിങ്കില്‍ നിന്നും വെള്ളം താഴെ പോയി നിലമൊക്കെ നനയും, വഴുക്കും. അതില്‍ ചവിട്ടിനിന്ന് ജോലി ചെയ്യാനും വയ്യാതാകും. ഇത് പരിഹരിക്കാന്‍ സിങ്കിന്റെ വക്കുകളില്‍ കര്‍ബിങ് (തിണ്ട് പോലെ കെട്ടല്‍) ചെയ്താല്‍ മതി. ഇങ്ങനെ ചെയ്യുമ്പോള്‍ വെള്ളം പുറത്തേക്കൊഴുകില്ല. സ്ലാബിന്റെ മെറ്റീരിയലായ ടൈലോ മറ്റോ ഉപയോഗിച്ചു തന്നെ അത് ചെയ്യാം. മിക്ക അടുക്കളകളിലും പ്ലേറ്റ് റാക്ക്സ് എവിടെയെങ്കിലുമൊക്കെയാവും വയ്ക്കുക. അതിനു പകരം സിങ്കിന്റെ മുകളിലായി പ്ലേറ്റ് റാക്ക്സ് വയ്ക്കുന്നതാണ് നല്ലത്. അങ്ങിനെയാകുമ്പോള്‍ പാത്രം തുടയ്ക്കേണ്ട ആവശ്യമില്ല. പാത്രത്തിലെ വെള്ളം സിങ്കിലേക്ക് തന്നെ വീഴും.

കിച്ചന്‍ കാബിനറ്റുകള്‍ക്കകത്ത് മിക്കപ്പോഴും ഇരുട്ടായിരിക്കും. മഴക്കാലത്തൊക്കെ അതില്‍ ഈര്‍പ്പവുമുണ്ടാകും. പല്ലി, പാറ്റ, കൂറ തുടങ്ങിയവയ്ക്കൊക്കെ മുട്ടയിട്ട് വളരാന്‍ എളുപ്പം. പാളികളിലേതെങ്കിലും ഒരു ഭാഗം ഗ്ലാസ് ആക്കിയാല്‍ ഈ പ്രശ്നം പരിഹരിക്കാം. അതിലൂടെ അകത്തേക്ക് വെളിച്ചവും ചൂടും കടക്കും. വെളിച്ചത്തില്‍ ഇത്തരം ജീവികള്‍ മുട്ടയിടില്ല. ഈര്‍പ്പം പെട്ടെന്ന് പോവുന്നതിനും ഗ്ലാസ് പാളികള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. എല്ലാ ഷെല്‍ഫിനും പാളി പാളികള്‍ വേണമെന്നില്ല. പാളികള്‍ കുറയ്ക്കുന്നത് സമയവും പണച്ചെലവും കുറയ്ക്കും. ചായപ്പൊടി, പഞ്ചസാര, മുളക് തുടങ്ങിയവയുടെ ടിന്നുകള്‍ വയ്ക്കുന്ന ഷെല്‍ഫുകള്‍ എപ്പോഴും തുറക്കുകയും അടക്കുകയും ചെയ്യുന്നതാണ്.

മിക്ക വീടുകളിലും ഇപ്പോള്‍ ഇലക്ട്രിക് ചിമ്മിനികളാണ് ഉപയോഗിക്കുന്നത്. പുകയും മറ്റും ഫില്‍റ്റര്‍ ചെയ്യുന്നുവെന്നതാണ് ഇതിന്റെ ഉപയോഗം. ഒരുപാട് പേര്‍ താമസിക്കുന്ന ഫ്ളാറ്റുകളിലൊക്കെയാണ് പ്രധാനമായും ഇലക്ട്രിക് ചിമ്മിനികളുടെ ഇപയോഗം വരുന്നത്. ിസ്താരമുള്ള സ്ഥലത്ത് വീട് വയ്ക്കുമ്പോള്‍ ഹോസ്റ്റ് ഫാന്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം.


Next Story

Related Stories