TopTop
Begin typing your search above and press return to search.

ലോക്ക്ഡൗണ്‍ വിരസതയകറ്റാന്‍ ദമ്പതികള്‍ കണ്ടുപിടിച്ച മാര്‍ഗം; വീട്ടുമുറ്റത്തൊരു പബ്ബ്

ലോക്ക്ഡൗണ്‍ വിരസതയകറ്റാന്‍ ദമ്പതികള്‍ കണ്ടുപിടിച്ച മാര്‍ഗം; വീട്ടുമുറ്റത്തൊരു പബ്ബ്

കൊറോണ കാലത്ത് പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നതോടെ ചിലര്‍ക്ക് ലോക്ഡൗണ്‍ ദിനങ്ങള്‍ മാനസിക സമ്മര്‍ദങ്ങള്‍ നല്‍കിയപ്പോള്‍, ചിലര്‍ ഈ ദിനങ്ങള്‍ ആനന്ദകരമാക്കി. ലണ്ടനിലെ വീഗന്‍ സിറ്റിയിലുള്ള ദമ്പതികള്‍ തങ്ങളുടെ ലോക്ക്ഡൗണ്‍ വിരസതയകറ്റാന്‍ കണ്ടുപിടിച്ച മാര്‍ഗം വീട്ടുമുറ്റത്ത് ഒരു പബ്ബ് ഒരുക്കുകയെന്നതായിരുന്നു.

പ്രമുഖ ഫര്‍ണിച്ചര്‍ ഡിസൈനിങ് കമ്പനിയായ ഒക്ടാവിയ ചിക്കിന്റെ സ്ഥാപകയായ ആമിയും അവരുടെ ഭര്‍ത്താവും ചേര്‍ന്നാണ് ഒരു ഗാര്‍ഡന്‍ പബ് സൃഷ്ടിക്കാന്‍ പദ്ധതിയിട്ടത്. പബ്ബിന്റെ പണി പൂര്‍ത്തിയാക്കാന്‍ ഏകദേശം മൂന്നാഴ്ച കാലമാണെടുത്തത്. പബ്ബിന് ദി ഡ്രങ്കണ്‍ ക്രാബ് എന്ന പേരും നല്‍കി. ചെറുതാണെങ്കിലും ഇന്റീരിയറെല്ലാം ഹാന്‍ഡ്മെയ്ഡും മികച്ച നിലവാരത്തിലുള്ളതുമാണ്. പൂര്‍ണമായും തടികൊണ്ടാണ് പബ്ബിന്റെ ഭിത്തികളും തറകളും നിര്‍മ്മിച്ചിരിക്കുന്നത്

പബ്ബിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. പബ് കണ്ട എല്ലാവര്‍ക്കും ആദ്യം കൗതുകമാണ് തോന്നിയത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പബ്ബിന്റെ ചിത്രങ്ങള്‍ വൈറലായി. മണിക്കൂറുകള്‍ക്കം 21,000 ലൈക്കും 26,000 ഷെയറുകളും ലഭിച്ചു. ഫോട്ടോ ഫ്രെയിമുകള്‍, വാള്‍ പേപ്പറുകള്‍, ഷെല്‍ഫ്, ലൈറ്റിങ്.. എല്ലാം ഹാന്‍ഡ്മെയ്ഡാണ്. പലതരം മദ്യം നിറച്ച കുപ്പികള്‍, സ്നാക്സ്, ബാര്‍ കൗണ്ടര്‍ എന്നിവയെല്ലാം ഈ പബ്ബിലുമുണ്ട്. പബ്ബിലെ സൗകര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഹാന്‍ഡ്മെയ്ഡ് ബോര്‍ഡും ഉള്ളില്‍ തൂക്കിയിട്ടുണ്ട്.





























Next Story

Related Stories