TopTop

വീടിനകത്ത് ചൂട് അകറ്റാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

വീടിനകത്ത് ചൂട് അകറ്റാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

വീടിനകത്തെ ചുട് അകറ്റാന്‍ എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകും. ഫാനും എസിയും പ്രവര്‍ത്തിക്കുമ്പോള്‍ ചൂട് കുറയ്ക്കാമെങ്കിലും ചൂടിനെ അകറ്റി നിര്‍ത്താനുള്ള മറ്റ് മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് ശ്രദ്ധിക്കാം. വീടിനകത്തളത്തില്‍ അല്‍പം മാറ്റങ്ങള്‍ ചെയ്താല്‍ മാത്രം മതി ചൂട് പമ്പ കടക്കാന്‍.

മുറിക്കകത്ത് വായു സഞ്ചാരം വര്‍ധിച്ചാല്‍ അത് താപനില ഗണ്യമായി കുറയ്ക്കും. പിന്നെ മുറിക്കകത്തെ പൊടി പൂര്‍ണമായും നീക്കം ചെയ്ത് വൃത്തിയായി സൂക്ഷിക്കുന്നതും ചൂടിനെ അകറ്റി നിര്‍ത്താന്‍ സഹായകമാകും. ഫാനിലും എസിയുലുമാണ് പലപ്പോഴും പൊടി കൂടുതലായി ഉണ്ടാകുക. അവ രണ്ടും വൃത്തിയാക്കിയെടുത്താല്‍ കൂടുതല്‍ നന്നായി ഇവ പ്രവര്‍ത്തിക്കും. മുറിക്കകത്ത് തണുപ്പും ലഭിക്കും. വീട്ടിനകത്തേക്ക് വായുസഞ്ചാരം സാധ്യമാകുന്ന ഭാഗങ്ങളോടു ചേര്‍ന്ന്, പുറത്ത് ചെടികള്‍ വയ്ക്കുന്നത് നല്ലതാണ്. വായുസഞ്ചാരം ഒട്ടും തടസ്സപ്പെടാത്ത വിധത്തിലായാല്‍ നല്ലത്. ഇങ്ങിനെ വന്നാല്‍ മുറിയിലേക്ക് വരുന്ന സൂര്യപ്രകാശത്തിന്റെ തീവ്രത കുറയും. 'ക്രോസ് വെന്റിലേഷനു'കള്‍ക്ക് പ്രാധാന്യം കൂടുതല്‍ നല്‍കുന്നതും നല്ലതാണ്. മുറിക്കകത്തേക്ക് ഒരു ഭാഗത്തു നിന്ന് വരുന്ന വായു അടുത്ത ജാലകം വഴി പുറത്തേക്ക് പോകും. മുറിക്കകത്ത് ചൂട് കൂടിയ വായു പുറന്തള്ളുന്നതില്‍ ഇവ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കര്‍ട്ടനുകളിലും ഏറെയുണ്ട് ശ്രദ്ധിക്കാന്‍. കട്ടി കൂടിയ കര്‍ട്ടനുകള്‍ ഉപയോഗിച്ചാണ് ജനലുകള്‍ അലങ്കരിച്ചതെങ്കില്‍ ചൂട് കൂടുന്ന സമയങ്ങളില്‍ കട്ടി കുറഞ്ഞവ സ്വീകരിക്കണം. ഇതും വായു തടസ്സമില്ലാതെ അകത്തേക്ക് കയറാന്‍ സഹായിക്കും. പകല്‍ സമയത്ത് ഇവ പരമാവധി തുറന്നു വയ്ക്കാന്‍ ശ്രദ്ധിക്കുക.

ഫാനും എ.സി.യും ഒഴികെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ചൂട് മുറിക്കകത്തേക്ക് ശക്തമായി വരുന്ന ജാലകങ്ങളില്‍ 'ബാംബൂ ഷട്ടറു'കള്‍ ഉപയോഗിച്ചാല്‍ മുറിക്കകത്ത് ചൂട് എത്തുന്നത് പരമാവധി കുറയ്ക്കാം. വീടിന് 'ഫാള്‍സ് സീലിങ്' നല്‍കുന്നതും ചൂടില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കും.


Next Story

Related Stories