TopTop
Begin typing your search above and press return to search.

പഴമയെ വീണ്ടെടുത്ത് വീടുകളില്‍ വരാന്തകള്‍ സ്ഥാനം പിടിക്കുന്നു

പഴമയെ വീണ്ടെടുത്ത് വീടുകളില്‍ വരാന്തകള്‍ സ്ഥാനം പിടിക്കുന്നു

പഴയ വീടുകളില്‍ ഉറപ്പായും കാണുന്ന ഒന്നാണ് വരാന്ത. കുടുംബാംഗങ്ങള്‍ക്ക് വായുവും വെളിച്ചവും ഉള്ളിടത്ത് കുശലം പറയാനും ഇടപഴകാനും ഇത്രയും നല്ലൊരു സ്ഥലം മറ്റൊന്നുണ്ടാകില്ല. വീടിന് പുറത്ത് എന്ന പോലെ നിര്‍മ്മിക്കുന്ന വരാന്തകള്‍ പുതിയ വീടുകളില്‍ കുറവാണ്.നിര്‍മാണ രീതിയില്‍ മാറ്റം വന്നതോടെ വരാന്തയ്ക്ക് പകരം സിറ്റ്ഔട്ടുകള്‍ ആയി. എന്നാല്‍ പഴമയെ വീണ്ടെടുത്ത് വരാന്തകളും സ്ഥാനം പിടിച്ചു തുടങ്ങിയിട്ടുണ്ട്.

ചൂടും ഈര്‍പ്പവും ഏറെയുള്ള കേരളീയ കാലാവസ്ഥയുടെ കാഠിന്യത്തെ വീടിനുള്ളിലേയ്ക്ക് കടത്താതെ അകറ്റിനിര്‍ത്തുന്നതില്‍ വരാന്തകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. കാലാവസ്ഥ സംരക്ഷണം മാത്രമല്ല വീടുകളുടെ പുറംചുവരുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും വരാന്തകള്‍ ഗുണകരമാണ്.

വീടിന്റെ കിഴക്ക്, തെക്ക്, പടിഞ്ഞാറ് എന്നീ ഭാഗങ്ങളിലാണ് സാധാരണ വരാന്തകള്‍ നിര്‍മ്മിക്കുക. മുന്‍കാലങ്ങളില്‍ ബ്ലാക്ക് ഓക്‌സൈഡ്, റെഡ് ഓക്‌സൈഡ്, തറയോടുകള്‍ എന്നിവയാണ് വരാന്തയുടെ ഫ്ലോറിങ്ങിന് ഉപയോഗിച്ചിരുന്നത്. ഇപ്പോഴധികവും മാര്‍ബിളും ഗ്രാനൈറ്റുമൊക്കെ ഇടംനേടുന്നുണ്ട്. വരാന്തയ്‌ക്കൊപ്പം മടങ്ങിവന്ന ചാരുപടി ഭംഗിക്കൊപ്പം ചില ലാഭങ്ങളും നല്‍കുന്നുണ്ട്. ചാരുപടിയുണ്ടെങ്കില്‍ പിന്നെ കസേര വേണ്ടെന്നതാണ് ഗുണം.


Next Story

Related Stories