TopTop

ഫര്‍ണിച്ചര്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഫര്‍ണിച്ചര്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഫര്‍ണിച്ചര്‍ വാങ്ങുമ്പോള്‍ ഭംഗി മാത്രം നോക്കി വാങ്ങിയാല്‍ പോര വീടിന്റെ സ്ഥല പരിമതിയും ഉപയോഗവും അനുസരിച്ച് വേണം ഇവ തെരഞ്ഞെടുക്കാന്‍. മരത്തിന്റെ ഫര്‍ണിച്ചറുകളായിരുന്നു അല്‍പം മുമ്പുവരെ വീടുകളില്‍. ഇപ്പോള്‍ മെറ്റല്‍, ഗ്ലാസ് ഗൃഹോപകരണങ്ങളാണ് ട്രെന്‍ഡ്. ബ്രാസ് ഗോള്‍ഡ്, കോപ്പര്‍ എന്നിവ കൊണ്ടുള്ള കാലുകളും ഗ്ലാസ് ഉപയോഗിച്ചുള്ള ടേബിള്‍ ടോപ്പും. മരത്തിന്റെ കാലുകളും ഗ്രാനൈറ്റ് പോലുള്ള കല്ലുകളുടെ ടേബിള്‍ ടോപ്പുമുള്ള കോഫി ടേബിള്‍, ടീ ടേബിള്‍, ടീപ്പോയ്

മരത്തിന്റെ ഗൃഹോപകരണങ്ങളാണെങ്കില്‍ കടുംനിറങ്ങള്‍ പാടേ ഔട്ടായി. പകരം നേര്‍ത്ത നിറങ്ങളിലുള്ള തേക്ക്, ഓക്ക്, ലൈറ്റ് വാള്‍നട്ട് തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. ഊണുമുറിയിലും സ്വീകരണ മുറിയിലും നിറഞ്ഞു നില്‍ക്കുന്ന ഫര്‍ണിച്ചറുകള്‍ ഇപ്പോള്‍ ഇല്ലെന്നുതന്നെ പറയാം. ഒതുങ്ങിക്കിടക്കുന്നവയാണ് അഭികാമ്യം. ഗൃഹോപകരണങ്ങളുടെ കാലുകളിലും മാറ്റങ്ങള്‍ കാണാം. ചതുരത്തിലും ദീര്‍ഘ ചതുരത്തിലുമുള്ള കാലുകള്‍ക്ക് പകരം ഉരുണ്ട, കോണിക്കല്‍ പോയിന്റഡ് വുഡന്‍ കാലുകളായി.


Next Story

Related Stories