എഡിറ്റര്‍

തൂക്കം 500 കിലോ; ഇമാന്‍ അഹമ്മദ് അബ്ദുളാത്തി ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത

Avatar

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ലോകത്തിലെ ഏറ്റവും പൊണ്ണത്തടിയും ഭാരം കൂടിയതുമായ വനിതയാണ് ഇമാന്‍ അഹമ്മദ് അബ്ദുളാത്തി(36). വടക്കന്‍ ഈജിപ്തിലുള്ള ഈ അലക്‌സാന്‍ഡ്രിയകാരിയുടെ ശരീരഭാരം 500 കിലോയാണ്. പതിനൊന്നാം വയസ്സില്‍ സ്‌ട്രോക്ക് ബാധിച്ച് കിടപ്പിലായതിനു ശേഷം ഇമാന്‍ ബലൂണ്‍ പോലെ വീര്‍ത്തു വരികയായിരുന്നു. 25 വര്‍ഷമായി ഇമാന്‍ കിടപ്പിലാണ്.

അച്ഛന്‍ ചെറുപ്പത്തില്‍ തന്നെ മരണപെട്ടതിനാല്‍ സഹോദരി ചായ്മയും അമ്മയുമാണ് ഇമാന്റെ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത്. കിടപ്പിലായതിനാല്‍ ഇമാനെ കുളിപ്പിക്കാനും, ഭക്ഷണം കഴിപ്പിക്കാനും മറ്റു ദൈനദിന കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുമെല്ലാം ഒരുപാടു സമയം ചിലവഴിക്കേണ്ടതായിട്ടുണ്ടെന്നു ഇമാന്റെ കുടുംബം പറയുന്നു.

ജനിച്ചപ്പോള്‍ തന്നെ അധിക ഭാരമുണ്ടായിരുന്ന ഇമാന്‍ പിന്നീടങ്ങോട്ട് പതിന്മടങ്ങു വളരാന്‍ തുടങ്ങി. കുഞ്ഞു ഇമാനു നടക്കാനോ മറ്റു കുട്ടികളെ പോലെ സ്‌കൂളില്‍ പോകാനോ സാധിച്ചിരുന്നില്ല. ശരീരത്തില്‍ ഉല്പാദിപ്പിക്കുന്ന അധിക വെള്ളം കെട്ടികിടക്കുന്നതിനാലാണ് ഇത്തരത്തില്‍ വണ്ണം വെയ്ക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കൂടുതൽ വായിക്കാൻ – https://goo.gl/VHFcPy

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍