ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക് കഴിഞ്ഞ ആറ് മാസത്തിനിടെ 22.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടത്തിലെ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് പ്രമോഷണല്‍ ഓഫറുകളുണ്ടായിരുന്ന ഈ കാലഘട്ടത്തില്‍ പ്രത്യക്ഷത്തില്‍ കമ്പനിയ്ക്ക് വരുമാനങ്ങളൊന്നുമുണ്ടായിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടത്തില്‍ നഷ്ടം 7.46 കോടി രൂപയായിരുന്നു. സെപ്തംബര്‍ വിപണിയിലെത്തിയ ജിയോയ്ക്ക് ഒക്ടോബര്‍ മുതല്‍ പ്രവര്‍ത്തന വരുമാനങ്ങളൊന്നും തന്നെയില്ല. കഴിഞ്ഞ വര്‍ഷം ഇക്കാലഘട്ടത്തില്‍ 2.23 കോടി രൂപ വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് 0.54 കോടി രൂപ മാത്രമാണ് ഈ വര്‍ഷമുണ്ടായ വരുമാനം.
അതേസമയം റിലയന്‍സിന്റെ ഭാഗമായ ജിയോയ്ക്ക് പാദവാര്‍ഷിക കണക്കുകള്‍ പുറത്തുവിടേണ്ട ആവശ്യമില്ല. 99 രൂപയുടെ ജിയോ കണക്ഷന്‍ എടുത്താല്‍ സൗജന്യ ഡാറ്റയും സൗജന്യ കോളുകളും എന്ന ഓഫറാണ് നല്‍കിയിരുന്നത്. അതേസമയം 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 31.37 കോടി രൂപയുടെ നഷ്ടമാണ് ജിയോയ്ക്ക് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 15.71 കോടി ആയിരുന്നു. 2016 മാര്‍ച്ച് 31 വരെ കമ്പനിയുടെ കടം 32,963 കോടി രൂപയായിരുന്നത് ഈ വര്‍ഷം 47,463 കോടിയായിട്ടുണ്ട്.