Top

റിപ്പബ്ലിക് ഡേ പരേഡില്‍ ഇടം ലഭിച്ചില്ലെങ്കിലും നാവിക സേനയുടെ ഫ്‌ളോട്ടില്‍ ഇടം നേടി കേരളം

റിപ്പബ്ലിക് ഡേ പരേഡില്‍ ഇടം ലഭിച്ചില്ലെങ്കിലും നാവിക സേനയുടെ ഫ്‌ളോട്ടില്‍ ഇടം നേടി കേരളം

WATCH NOW:
PM @narendramodi greets Guests of Honour South African president Cyril Ramaphosa at #Rajpath #RepublicDay celebrations on @DDNational & https://t.co/doXKK2sVDM#RepublicDayOnDD #RepublicDayParade #RepublicDay2018 #RepublicDay #Doordarshan pic.twitter.com/hweAhLCXxn

— Doordarshan National (@DDNational) January 26, 2019


വിവിധ സംസ്ഥാനങ്ങളുടെയും ഏജന്‍സികളുടെയും ഫ്‌ളോട്ടുകളുമായിട്ടുള്ള മാര്‍ച്ചുകള്‍ ആരംഭിച്ചു
റിപ്പബ്ലിക് പരേഡില്‍ കേരള സംസ്ഥാനത്തിന് ഇടം ലഭിച്ചില്ലെങ്കിലും നാവിക സേനയുടെ ഫ്‌ളോട്ടില്‍ പ്രളയ കേരളത്തിലെ രക്ഷാപ്രവര്‍ത്തനം ഇടം നേടി. മലയാളി കമാന്‍ഡര്‍ ലഫ്. അംബികാ സുധാകരനായിരുന്നു നാവികസേനയുടെ മാര്‍ച്ച് ഫാസ്റ്റ് നയിച്ചത്.
അസാം റൈഫിള്‍സിന്റെ സൈനിക പരേഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


രാജ് പഥിലൂടെ മദ്രാസ് റെജിമെന്റ് നീങ്ങുന്നു. ഇന്ത്യ തദ്ദേശിയീമായ വികസിപ്പിച്ച് അകാശ് മിസൈലുകളുടെ പ്രദര്‍ശനം രാജ് പഥിലൂടെ നീങ്ങുന്നുVisuals of the T-90 (Bhishma), the main battle tank of the Indian Army, commanded by Captain Navneet Eric of 45 Cavalry #RepublicDay2019 pic.twitter.com/NjGHg2oMDS


— ANI (@ANI) January 26, 2019

Delhi: Lance Naik Nazir Ahmed Wani, who lost his life while killing 6 terrorists in an operation in Kashmir, awarded the Ashok Chakra. Award was received by his wife and mother #RepublicDay2019 pic.twitter.com/3bjYdiwTLp


— ANI (@ANI) January 26, 2019

WATCH NOW :
Salute and Respect to the Martyr !!#RepublicDay on @DDNational & Live-Stream on : https://t.co/doXKK2sVDM#RepublicDayOnDD #RepublicDayParade #RepublicDay2019 #RepublicDay #Doordarshan pic.twitter.com/HGiqEoB1pq


— Doordarshan National (@DDNational) January 26, 2019


വിവിധ സേനാവിഭാഗങ്ങളുടെ പരേഡിന് അഭിവാദ്യം സ്വീകരിച്ച് രാഷ്ട്രപതി
ഇത്തവണത്തെ സൈനിക പരേഡുകളിലെ മൂന്ന് വിഭാഗങ്ങളെ നയിക്കാന്‍ മൂന്ന് മലയാളികള്‍
വിശിഷ്ട സേനാ മെഡലുകള്‍ വിതരണം ചെയ്തു തുടങ്ങി. കശ്മീരില്‍ ഷോപ്പിയാനില്‍ ഭീകാരാക്രമണത്തില്‍ കൊല്ലപ്പെട്ട ലാന്‍സ്‌നായിക്‌ നസീര്‍ വാനിക്ക് ആദരവായിട്ടുള്ള അശോക ചക്ര അദ്ദേഹത്തിന്റെ ഭാര്യക്ക് നല്‍കി
അമര്‍ ജവാന്‍ ജ്യോതിയില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, സൈനിക മേധാവികള്‍ തുടങ്ങിയവരും ആദരമര്‍പ്പിച്ചു
രാഷ്ട്രപതി റാം നാഥ് കോവിന്ദ് കുതിരപട്ടാളത്തിന്റെ അകമ്പടിയോടെ എത്തിച്ചേര്‍ന്നു
90 മിനിറ്റ് ദൈര്‍ഘ്യമുള്ള റിപ്പബ്ലിക് ദിന പരേഡ് ആയിരിക്കും ആരങ്ങേറുക


ഇന്ത്യഗേറ്റില്‍ നിന്ന് പ്രധാമന്ത്രി രാജ് പഥിലേക്ക് നീങ്ങുന്നു
പ്രധാനമന്ത്രി സേനാവിഭാഗങ്ങളെ അഭിവാദ്യം ചെയ്യുന്നു
രാജ്പഥില്‍ ചടങ്ങുകള്‍ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിഇന്ത്യ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സൈനിക മേധാവികളും ആദരമര്‍പ്പിച്ചു
എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് രാജ്യമെങ്ങും തുടക്കമായി. കനത്ത സുരക്ഷയിലാണ് രാജ്യമെങ്ങും ഇന്നു റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസയാണ് മുഖ്യാതിഥി. ഡല്‍ഹിയില്‍ രാവിലെ 9.50ന് വിജയ് ചൗക്കില്‍ നിന്ന് ആരംഭിക്കുന്ന റിപ്പബ്ലിക് ദിന പരേഡ് രാജ്പഥ്, തിലക് മാര്‍ഗ്, ബഹാദുര്‍ ഷാ സഫര്‍ മാര്‍ഗ്, നേതാജി സുഭാഷ് മാര്‍ഗ് വഴി ചെങ്കോട്ടയില്‍ എത്തും. നീങ്ങും. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇന്ത്യയുടെ സൈനിക ശക്തി വിളിച്ചോതുന്ന ആയുധങ്ങളുടെ പ്രദര്‍ശനം, വിവിധ സേനാവിഭാഗങ്ങളുടെ മാര്‍ച്ച്, വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങള്‍ എന്നിവ റിപ്പബ്ലിക് ദിന പരേഡിന് ആവേശം പകരും. യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളോടെയാണു പരേഡ് സമാപിക്കുക. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷികാഘോഷം കണക്കിലെടുത്ത് ഗാന്ധിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് പരേഡിലെ ഫ്‌ളോട്ടുകള്‍ തയാറാക്കിയിരിക്കുന്നത്. കേരളത്തിന്റെ ഫ്‌ളോട്ട് ഇപ്രാവശ്യം പരേഡിലില്ല. തീവ്രവാദി സംഘടനകളുടെ ഭീഷണി കാരണം ഏകദേശം 25,000 സൈനികരെയാണ് സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്.

Next Story

Related Stories