TopTop
Begin typing your search above and press return to search.

'നിരായുധനായ ഒരു കൗമാരക്കാരനെ പച്ചക്ക് തീര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് എന്തു തരം വിഷമാണ്?'

ഇന്നലെ അർധരാത്രി ആണ് മഹാരാജാസ‌് കോളേജ‌് ഹോസ‌്റ്റലിൽ എസ‌്എഫ‌്ഐ നേതാവിനെ പോപ്പുലർ ഫ്രണ്ട‌്‐ക്യാമ്പസ‌് ഫ്രണ്ട‌് പ്രവർത്തകർ കുത്തിക്കൊന്നത്. ഇടുക്കി വട്ടവട സ്വദേശിയും എസ‌്എഫ‌്ഐ ജില്ലാകമ്മിറ്റി അംഗവുമായ അഭിമന്യു ആണ‌് കൊല്ലപ്പെട്ടത്‌. മറ്റു രണ്ടുപേർക്ക‌് പരിക്കേറ്റു. അർജുൻ, വിനീത‌് എന്നിവർക്കാണ‌് പരിക്കേറ്റത‌്. ഇതിൽ അർജുന്റെ നില ഗുരുതരമാണ്.

നവാഗതരെ സ്വാഗതം ചെയ്യാൻ പോസ്റ്റർ തയ്യാറാക്കുന്ന ഒരു 19 കാരനെ പിന്നിൽ പിടിച്ചു നിർത്തി നെഞ്ചിൽ കുത്തിയ ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുടെ കുടിലതക്കെതിരെ വ്യാപകമായ പ്രതിഷേധം ആണ് സോഷ്യൽ മീഡിയയിലും ഉയരുന്നത്.ചില പ്രതികരണങ്ങൾ.

റഫീഖ് ഇബ്രാഹിം

"അഭിമന്യുവിനെ ഒരാൾ പിന്നിൽ നിന്ന് പിടിച്ചു നിർത്തുകയും മറ്റൊരാൾ കത്തി കൊണ്ട് നെഞ്ചിൽ കുത്തുകയുമായിരുന്നു. തൽക്ഷണം തന്നെ മരിച്ചു. "

നിരായുധനായ ഒരു കൗമാരക്കാരനെ പച്ചക്ക് തീർത്ത കുടിലതയെക്കുറിച്ചുള്ള വാർത്തയാണ്. കണ്ണ് കലങ്ങാതെ വായിച്ചു തീർക്കാൻ പറ്റുന്നില്ല. എന്തു തരം വിഷമാണീ പോപ്പുലർ/ കാമ്പസ് ഫ്രന്റുകൾ. പോസ്റ്ററൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് കാമ്പസിലുടലെടുത്ത തർക്കത്തിലിടപെട്ട് ആയുധവുമായി ഹോസ്റ്റലിൽ കയറിയതിന് പിന്നിലെ ലക്ഷ്യം കൊലപാതകം ഒന്നു മാത്രമാണ്.വിളിച്ചു വരുത്താൻ അകത്തുള്ള ചെറിയ വിഷങ്ങളും വിളി കേട്ട് വടി വാളുമായെത്താൻ പുറത്തുള്ള കൊടിയ വിഷങ്ങളും. ഏത് തരം വികാരങ്ങളാവാം ഇവർക്കിടയിലെ കമ്യൂണിക്കേഷനാവുന്നത്.

ന്യൂനപക്ഷ വർഗീയത എവിടെയും ധനാത്മകമല്ല. റെസിപ്രോക്കൽ അഗ്രിഗേഷൻ എന്ന നിലയിൽ സംഘിന് വേദിയൊരുക്കുന്നു എന്ന ലളിത വിമർശനത്തിലൊതുക്കേണ്ട ഒന്നല്ല അവർക്കെതിരായ രാഷ്ട്രീയം. ആധുനിക കേരളീയ സമൂഹത്തിലെ അർബുദമാണ് ന്യൂനപക്ഷ വർഗീയത. കരിച്ചു കളയുകയല്ലാതെ രാഷ്ട്രിയ കേരളത്തിന് നിലനിൽപ്പില്ല.

രചനാത്മക/നിഷേധാത്മക മൗലിക വാദങ്ങളെന്ന് തിരിച്ച് രചനാത്മക മൗലികവാദത്തിന് പ്രതിരോധ മൂല്യമുണ്ടെന്ന് തേൻ പുരട്ടി കൊടുക്കുന്ന അക്കാദമിക്കുകളോട് കൂടിയാണ്.ഗൂഡാലോചന നടത്തി നിരായുധരായ കുട്ടികളെ നെഞ്ചത്ത് കത്തി കേറ്റുന്നതിന് ഒറ്റ വിളിപ്പേരേയുള്ളൂ. കൊലപാതകികൾ...!

വിഷവിത്തുകൾ എണ്ണത്തിൽ കുറവാണെന്നതിന് ഗുണത്തിൽ കുറവാണെന്നർത്ഥമേയില്ല. ഇത്തരം ഫ്രണ്ടുകൾ കേരളസമൂഹത്തിലാവശ്യമുള്ള ഒന്നല്ല. ഒറ്റപ്പെടുത്തി -അത് തന്നെ സാമൂഹിക ഭ്രഷ്ട് - ഇല്ലാതാക്കേണ്ടത് രാഷ്ട്രീയ കേരളത്തിന്റെ ഉത്തരവാദിത്തമാണ്. മനുഷ്യരിൽ ഒരു പടി താഴ്ന്ന ആരെങ്കിലുമുണ്ടെങ്കിൽ അതിത്തരം വർഗീയ വാദികൾ മാത്രമാണ്.

നവനീത് കൃഷ്ണൻ എസ്

ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി എന്നു പറഞ്ഞാല്‍ ഇരുപതുവയസ്സില്‍ താഴെ പ്രായം. അങ്ങനെയൊരാളെ കുത്തിക്കൊന്നാല്‍ മാത്രമേ രാഷ്ട്രീയമായി ജയിക്കാന്‍ കഴിയൂ എന്നു കരുതുന്ന കാമ്പസ് ഫ്രണ്ടുകാര്‍ ഒരുതരം രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളുന്നില്ല. കുത്തിക്കൊല്ലലല്ല രാഷ്ട്രീയം. രാഷ്ട്രീയത്തിന് ഏറെ മാനങ്ങളുണ്ട്. ജനാധിപത്യത്തിന്റെ നിലനില്പിനും പുരോഗതിക്കുമായി പ്രവര്‍ത്തിക്കേണ്ട മനസ്സുണ്ട്. അതൊന്നുമില്ലെങ്കില്‍ അവര്‍ വെറുമൊരു ആള്‍ക്കൂട്ടം മാത്രമാണ്. ഡെമോക്രസി എന്ന വാക്ക് ആള്‍ക്കൂട്ടത്തിന്റെ പേരിലേറ്റാന്‍ ഒരവകാശവുമില്ലാത്ത വെറുമൊരു കൂട്ടം.

രാഷ്ട്രീയമെന്ന പേരിലുള്ള അവസാന കൊലപാതകമാവട്ടെ മഹാരാജാസിലേത്. അഭിമന്യുവിന് ആദരാഞ്ജലികള്‍.

അനഘ ഹരിതവയൽ

ഒരിക്കലേ വട്ടവടയിൽ പോയിട്ടുള്ളൂ,3 വർഷം മുൻപ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സർവീസസിന്റെ നേതൃത്വത്തിൽ നടത്തിയ നാച്വർ ക്യാംപിന്. പാമ്പാടുംചോല നാഷണൽ പാർക്കും കടന്ന് വേണം എപ്പോഴും മഞ്ഞുപുതച്ചിരിക്കുന്ന, സ്ട്രോബറിത്തോട്ടങ്ങൾ നിറഞ്ഞ വട്ടവടയെത്താൻ.. തമിഴും മലയാളവും കലർന്ന ഭാഷയിൽ സംസാരിക്കുന്ന നാട്ടുകാർ.വീടുകളെന്നു പറയാൻ തോട്ടങ്ങളോട് ചേർന്നു കാണുന്ന ചെറിയ ഒറ്റമുറി ഷെഡുകളാണ് കൂടുതലും.ഏകദേശം എല്ലാ നാട്ടുകാരും സ്ട്രോബറിയും, പച്ചക്കറിയും കൃഷി ചെയ്ത് ജീവിക്കുന്നവരാണ്.. കാലാവസ്ഥ ചതിച്ചാൽ കൃഷി തകരും, വരുമാനം മുട്ടും.. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന കേരളത്തിന്റെ ആപ്പിൾതോട്ടമെന്ന് വിളിപ്പേരുള്ള കാന്തല്ലൂരിനടുത്തുള്ള ഒരു കുഞ്ഞു പ്രദേശമാണത്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അപ്രാപ്യമായ മേഖലയിൽ പ്രൈമറി സ്കൂൾ പഠിത്തം കഴിഞ്ഞാൽ ഉന്നത വിദ്യാഭ്യാസം നേടുന്ന കുട്ടികൾ വിരളമാണ്.അടുത്തൊന്നും ഹയർ സെക്കണ്ടറി സ്കൂളുകളോ, കോളേജുകളോ ഇല്ലെന്ന് പ്രദേശവാസിയായ ഒരു സ്ത്രീ പറഞ്ഞതോർക്കുന്നു. ഒറ്റമുറിവീട്ടിൽ തോട്ടത്തിൽ പണിക്കുപോയി ജീവിക്കുന്ന അവരുടെ മകൾ ദൂരെയേതോ ഹയർ സെക്കണ്ടറി സ്കൂളിൽ ഹോസ്റ്റലിൽ നിന്നു പഠിക്കുകയാണെന്നും അഭിമാനത്തോടെ അവര് പറഞ്ഞതോർമയുണ്ട്..

വട്ടവടയെക്കുറിച്ച് വീണ്ടുമോർത്തത് NDF തീവ്രവാദികളാൽ കൊലചെയ്യപ്പെട്ട ഇരുപതുകാരൻ അഭിമന്യു വട്ടവടക്കാരനാണെന്നറിഞ്ഞപ്പോഴാണ്. 'നാട്ടിൽ നിന്ന് ആദ്യമായി ഡിഗ്രിയ്ക്ക് പഠിക്കാൻ പോവുന്ന കുട്ടിയാ'ണെന്നും, 'കെമിസ്ട്രി കുറച്ച് പ്രയാസമാണെങ്കിലും ഞാൻ ഉറപ്പായും ഡിഗ്രി നേടിയെടുക്കും ചേട്ടാ' എന്ന് അടുപ്പമുള്ളൊരാളോട് അവൻ പറഞ്ഞിരുന്നത്രേ.!

എന്തൊക്കെ സാമ്പത്തിക-സാമൂഹിക പ്രതിബദ്ധങ്ങളെ തരണം ചെയ്തിട്ടാവും അവൻ മഹാരാജാസു പോലൊരു ക്യാംപസിലേക്ക് പഠിക്കാനെത്തിയിട്ടുണ്ടാവുക? എത്രയെത്ര കുട്ടികളെ പിന്തള്ളിയാവും അവൻ അവിടെ കെമിസ്ട്രിക്ക് പ്രവേശനം നേടിയിട്ടുണ്ടാവുക?എത്രയെത്ര മണിക്കൂറുകൾ യാത്രചെയ്തിട്ടാണവൻ ഓരോ തവണയും വീട്ടിലേക്കും തിരിച്ച് കോളേജിലേക്കും പോയി വന്നിട്ടുണ്ടാവുക??

കൈകൾ പിറകിലേക്ക് പിടിച്ചുവെച്ച് ആ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കിയ കാപാലികർക്ക്, മൈലുകൾക്കപ്പുറത്തുള്ള വീട്ടിൽ ഡിഗ്രിക്കാരനായി മടങ്ങി വരുന്ന മോനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാവങ്ങളുടെ ഹൃദയവേദന എങ്ങനെ മനസ്സിലാവാനാണ്?

കെ എ ഷാജി

ലഭ്യമായ അറിവുകള്‍ വച്ച് നോക്കിയാല്‍ ക്യാമ്പസ് ഫ്രണ്ട് എന്നത് എസ്ഡിപിഐ എന്നും പോപ്പുലര്‍ ഫ്രണ്ട് എന്നും അറിയപ്പെടുന്ന ഒരു മതതീവ്രവാദ സംഘടനയുടെ വിദ്യാര്‍ഥി വിഭാഗമാണ്. മുന്‍പ് എന്‍ ഡി എഫ് എന്നായിരുന്നു വര്‍ഗീയ സംഘടനയുടെ പേര്. ചുമരെഴുതിയത് സംബന്ധിച്ച തര്‍ക്കത്തിന് ഇരുപത് വയസ്സ് മാത്രം പ്രായമുള്ള ഒരു വിദ്യാര്‍ഥി നേതാവിനെ കുത്തിക്കൊന്നതിന് പോലീസ് പിടിയില്‍ ആയിരിക്കുന്നത് ക്യാമ്പസ് ഫ്രണ്ട് നേതാക്കളാണ്. പോപ്പുലര്‍ ഫ്രണ്ടിനെ വര്‍ഗീയ സംഘടന എന്നും തീവ്രവാദി സംഘടന എന്നും അക്രമി സംഘം എന്നും ഒക്കെ വിളിച്ചാല്‍ ഇസ്ലാമോഫോബിയ എന്ന് പറഞ്ഞ് തിരിച്ചാക്രമിക്കുന്നത് മുസ്ലീം മതവിശ്വാസികള്‍ അല്ല. ലിബറല്‍ ബുദ്ധിജീവികള്‍ ആയി നടിക്കുന്ന ഒരു കൂട്ടം നിക്ഷിപ്ത താത്പര്യക്കാരാണ്. ഹോണററി സുടാപ്പികളും സുടാപ്പിനികളും ആയി സ്വയം വിശേഷിപ്പിക്കുന്നവര്‍. അമാനവര്‍. മഞ്ച് തീനികള്‍. പരാന്നഭോജികള്‍. അത്തരക്കാര്‍ക്ക് ഇപ്പോള്‍ എന്ത് പറയാനുണ്ട് എന്നറിയാന്‍ താത്പര്യമുണ്ട്. പ്രൊഫസറുടെ കൈവെട്ടിയതിനെ ന്യായീകരിച്ചതിലും വലിയ തള്ളായിരിക്കും എന്നറിയാം. എങ്കിലും.....


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/offbeat-a-remembrance-about-abhimanu-who-killed-a-maharajas-college-ampus/

https://www.azhimukham.com/trending-abhimanyu-fan-of-columbia-facebookpage/

https://www.azhimukham.com/trending-sujith-chandrans-facebook-post-about-abhimanyu-from-maharajas/

https://www.azhimukham.com/kerala-abhimanyu-wrote-about-kv-sudheesh/

https://www.azhimukham.com/kerala-popular-front-criminals-stabbed-death-sfi-leader-abhimanyu-in-maharajas-college/

https://www.azhimukham.com/muthukkoya-thomasissac-maharajas-college-sfi-ksu-fight-oru-mexican-aparatha-movie/

https://www.azhimukham.com/news-update-sfi-activist-stabbed-to-death-at-maharajas-college/

Next Story

Related Stories