TopTop
Begin typing your search above and press return to search.

അവാര്‍ഡ് തിരിച്ചു നല്‍കിയത് കൊണ്ട് ഫലമില്ല: കമല്‍ ഹാസന്‍

അവാര്‍ഡ് തിരിച്ചു നല്‍കിയത് കൊണ്ട് ഫലമില്ല: കമല്‍ ഹാസന്‍

അഴിമുഖം പ്രതിനിധി

എല്ലാ അഞ്ച് വര്‍ഷത്തിലൊരിക്കലും അസഹിഷ്ണുത ചര്‍ച്ച ചെയ്യപ്പെടാറുണ്ടെന്നും എന്നാല്‍ അവാര്‍ഡുകള്‍ തിരികെ നല്‍കുന്നത് നിഷ്ഫലമാണെന്നും സിനിമാ താരം കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു. അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നത് ഒന്നിനേയും സഹായിക്കില്ല. നിങ്ങള്‍ക്ക്‌ സര്‍ക്കാരിനേയും സ്‌നേഹത്തോടെ അവാര്‍ഡുകള്‍ തന്നവരേയും അപമാനിക്കാം എന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയ്ക്ക് എതിരെ പ്രതികരിച്ചു കൊണ്ട് സാഹിത്യകാരന്‍മാരും കലാകാരന്‍മാരും അവാര്‍ഡുകള്‍ തിരികെ നല്‍കുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പുതിയ സിനിമയായ ചീകാതി രാജ്യത്തിന്റെ പ്രചാരണത്തിനായി ഹൈദരാബാദില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആളുകള്‍ പ്രതിഭയുള്ളവരാണ്. അവര്‍ക്ക് പ്രതിഷേധിക്കാനും അസഹിഷ്ണുതയ്ക്ക് എതിരെ പോരാടാന്‍ മറ്റു വഴികള്‍ കണ്ടെത്താനും ആകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories