ന്യൂസ് അപ്ഡേറ്റ്സ്

‘റാണിമാർ, പദ്മിനിമാർ: മലയാളി സ്ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങൾ’ ഈ മാസം 25ന്

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

മലയാള പുസ്തക പ്രകാശന രംഗത്ത് പുതിയ പരീക്ഷണവുമായി “റാണിമാർ , പദ്മിനിമാർ :മലയാളി സ്ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങൾ” എന്നപുസ്തകം ഈ മാസം 25ന് ബ്രണ്ണൻ -തലശ്ശേരി ബുക്ക് ഫെയർ & ലിറ്റററി ഫെസ്റ്റിവലിൽ വെച്ച് പുറത്തിറങ്ങുന്നു. സാധാരണക്കാരായ സ്ത്രീകളുടെ അനുഭവങ്ങള്‍ അടക്കമായിരിക്കും ഈ പുസ്തകം പുറത്തിറങ്ങുക. പ്രകാശന ചടങ്ങിൽ റിമ കല്ലിങ്കൽ , ആഷിക് അബു, ശ്രീബാല കെ.മേനോൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. പുസ്തകത്തിൽ അറിയപ്പെടുന്ന സ്ത്രീ എഴുത്തുകാർക്ക് പുറമേ സ്വന്തം അനുഭവം എഴുതാനുള്ള അവസരം സാധാരണക്കാരായവര്‍ക്കും ഉണ്ടെന്ന് അറിയിച്ചു കൊണ്ട് ‘റാണിമാർ’ക്കും ‘പദ്മിനിമാർ’ക്കും എഴുതാനുള്ള ഓഫർ നൽകുന്ന റിമ കല്ലിങ്കലിന്റെ ഫേസ് ബുക്ക് പോസ്റ്റ് സ്ത്രീകൾക്കിടയിൽ മികച്ച പ്രതികരണങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്.

“നിലം തൊടാത്ത ഒരുയാത്രയെ, ഇതാ പറക്കുന്നു എന്ന് തോന്നിയ ഒരനുഭവത്തെ, അല്ലെങ്കിൽ മുഹൂർത്തത്തെകുറിച്ച് ഒരു കുറിപ്പെഴുതി [email protected] എന്ന മെയിൽ ഐ ഡിയിലേക്ക് ഡിസംബർ 20 നുള്ളിൽ അയക്കാ”നാണ് റിമ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസി ബുക്സ് ആണ് പ്രസാധകര്‍. ശ്രീബാല കെ മേനോൻ,  ദീദി ദാമോദരൻ, കനി കുസൃതി, വൈഖരി ആര്യാട്ട്, രേഖാ രാജ്, ബി .അരുന്ധതി, അശ്വതി സേനൻ, രേഷ്മ ഭരദ്വാജ്, ഷംഷാദ് ഹുസൈൻ, ഹൈറുന്നീസ്സ പി തുടങ്ങി നാല്പതോളം പേരുടെ അനുഭവക്കുറിപ്പുകൾ പുസ്തകത്തിലുണ്ടാവുമെന്നു പ്രസാധകർ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍