TopTop
Begin typing your search above and press return to search.

ഒളിമ്പിക്‌സ് ജേതാക്കള്‍ക്ക് ബിഎംഡബ്ല്യു സമ്മാനം കൈമാറി സച്ചിന്‍

ഒളിമ്പിക്‌സ് ജേതാക്കള്‍ക്ക് ബിഎംഡബ്ല്യു സമ്മാനം കൈമാറി സച്ചിന്‍

അഴിമുഖം പ്രതിനിധി

റിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ അഭിമാന താരങ്ങള്‍ക്കുള്ള സമ്മാനമായ ബി എം ഡബ്ല്യു കാര്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൈമാറി. വെള്ളി മെഡല്‍ ജേതാവ് പിവി സിന്ധു, വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്, ദീപാ കര്‍മാക്കര്‍, കോച്ച് പുല്ലേല ഗോപീചന്ദ് എന്നിവര്‍ക്കാണ് സ്‌നേഹോപഹാരം നല്‍കിയത്.

റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിന്റെ ഗുഡ്വില്‍ അംബാസിഡറായിരുന്നു സച്ചിന്‍. ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ വെച്ചാണ് ലക്ഷ്വറി കാറുകളുടെ താക്കോല്‍ സച്ചിന്‍ താരങ്ങള്‍ക്ക് കൈമാറിയത്. ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് ചാമുണ്ഡേശ്വര്‍നാഥാണ് സമ്മാനം നല്‍കിയത്.

കോച്ച് ഗോപീചന്ദിന്റെ മികച്ച പരിശീലനത്തിലാണ് പിവി സിന്ധു ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടിയ ആദ്യത്തെ ഇന്ത്യക്കാരിയായത്. റസ്ലിങില്‍ വെങ്കലമെഡല്‍ നേടിയ സാക്ഷിയുടേതും പൊരുതി നേടിയ വിജയമായിരുന്നു.


Next Story

Related Stories