അഴിമുഖം പ്രതിനിധി
തൃശൂരില്‍ വനിതാ പാസിംഗ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മുഖം കൊടുക്കാത്ത ഋഷിരാജ് സിംഗിന്റെ നടപടിയെച്ചൊല്ലി വിവാദം ചൂടുപിടിക്കുന്നു. ശനിയാഴ്ച രാമവര്‍മ്മ ക്ലബ്ബില്‍ നടന്ന പാസിംഗ് ഔട്ട് പരേഡിന് മന്ത്രി എത്തുന്നുവെന്ന് മൈക്കില്‍ അറിയിപ്പ് വന്നപ്പോള്‍ എഡിജിപി രാജേഷ് ദിവാനും ഐജിയുമടക്കമുള്ള പോലീസ് മേധാവികള്‍ പ്രോട്ടോക്കോള്‍ പ്രകാരം എഴുന്നേറ്റു നിന്ന് സല്യുട്ട് ചെയ്തിട്ടും ഋഷിരാജ് സിംഗ് ഇരുന്നിടത്തു നിന്നും അനങ്ങിയില്ല എന്നാണ് റിപ്പോര്‍ട്ട്.
അതോടെ ഋഷി രാജ് സിംഗിനെ അനുകൂലിച്ചും എതിര്‍ത്തുമുള്ള പോസ്റ്റുകളാല്‍ നിറയുകയാണ് ഫേസ്ബുക്ക് മുതലുള്ള സോഷ്യല്‍ മീഡിയ. സര്‍ക്കാരിന്റെ പിന്തുണ ഇല്ലെങ്കിലും ഋഷിരാജ്സിംഗിന് സോഷ്യല്‍ മീഡിയ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
എന്നാല്‍ ദേശീയഗാനം ചൊല്ലുമ്പോള്‍ മാത്രമാണ് എഴുന്നേറ്റു നില്‍ക്കേണ്ടതെന്നും അല്ലാതെ വി ഐ പികള്‍ വരുമ്പോഴല്ല എന്നും ,പ്രോട്ടോക്കോളിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ഇല്ലാത്തതാണ് പലര്‍ക്കും തെറ്റിദ്ധാരണ വരാന്‍ കാരണമെന്നുമാണ് സിംഗ് ഇതിനോട് പ്രതികരിച്ചത്.
ഋഷിരാജ് തെറിച്ചത് മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിനെതിരെ നടപടി ഉറപ്പായപ്പോള്‍ എന്നേ കെട്ടുകെട്ടിക്കേണ്ടിയിരുന്ന ഋഷിരാജ് സിംഗ്! ഋഷിരാജിനെ തെറിപ്പിച്ചതിന് പിന്നിലെ സുതാര്യമല്ലാത്ത സര്‍ക്കാര്‍ |
അതേ സമയം ഇതു സംബന്ധിച്ച വിശദീകരണവുമായി ആഭ്യന്തര മന്ത്രിയും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. "എ ഡി ജി പി ഋഷിരാജ് സിംഗിനെ കെഎസ് ഇ ബി ആന്റി തെഫ്റ്റ് സ്ക്വാഡിന്റെ ചുമതലയില്‍ നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തികച്ചും അനാവശ്യവും അസ്ഥാനത്തുള്ളതുമാണ്. പൊലീസ് സേനയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം ഡി ജി പി യെ നേരില്‍ കണ്ട് അറിയിച്ചതിന് പ്രകാരമാണ് അദ്ദേഹത്തിന് പുതിയ ഉത്തരവാദിത്വം ലഭിച്ചത്. സേനയിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം എന്നോട് സൂചിപ്പിച്ചിരുന്നു. കാര്യക്ഷമതയും, സത്യസന്ധതയും മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന മിടുക്കനായ ഉദ്യേഗസ്ഥനാണ് ഋഷി രാജ്സിംഗ്. ഇന്ന് കേരളാ പൊലീസ് അക്കാഡമിയില്‍ നടന്ന വനിത പൊലീസ് കേഡറ്റുകളുടെ പാസിംഗ്ഔട്ട് പരേഡുമായി ബന്ധപ്പെട്ടുയര്‍ന്ന സല്യൂട്ട് വിവാദവും അനാവശ്യവുമായിരുന്നു. അതിന് ശേഷം ഋിഷി രാജ് സിംഗ്ഫോണില് എന്നോട് ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വിശദീകരണവും നല്‍കിയിരുന്നു. വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രചരിച്ച വാര്‍ത്തകളാണിതെല്ലാം. യാതൊരുഅടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത് ഭൂഷണമാണോ എന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ആലോചിക്കേണ്ടതാണ്."