വായിച്ചോ‌

മുലക്കരത്തിനെതിരെ മുല ഛേദിച്ച നങ്ങേലി; രോഹിതിന് സമര്‍പ്പിച്ച് ഒരു ചിത്രകഥ

രണ്ടു നൂറ്റാണ്ടിനപ്പുറം നങ്ങേലി നേരിട്ട ജാതീയ അവഗണനകള്‍ തന്നെയാണ് ഇന്ത്യയിലെ ദളിത് സമൂഹം നേരിടുന്നത്

19-ആം നൂറ്റാണ്ടില്‍ തിരുവിതാംകൂറില്‍ നിലനിന്നിരുന്ന നികുതി സമ്പ്രദായമായിരുന്നു മുലക്കരം. ഇതുപ്രകാരം താഴ്ന്ന ജാതിയില്‍ പെട്ട സ്ത്രീകള്‍ മാറ് മറച്ചാല്‍ മുലയുടെ വലിപ്പത്തിന് അനുസരിച്ചു കരം ഒടുക്കാന്‍ നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ ചേര്‍ത്തലയിലെ നങ്ങേലി എന്ന ഈഴവ സ്ത്രീ ഇതിനെതിരെ പ്രതികരിച്ചത് തന്‍റെ മുലകള്‍ ഛേദിച്ചു വാഴയില്‍ വെച്ചു നികുതി പിരിക്കാനെത്തിയ പാര്‍വ്വതിയാറിന് നല്‍കിക്കൊണ്ടാണ്. അന്നേ ദിവസം ചോര വാര്‍ന്ന് നങ്ങേലി മരണപ്പെട്ടു.  രണ്ടു നൂറ്റാണ്ടിനപ്പുറം നങ്ങേലി നേരിട്ട ജാതീയ അവഗണനകള്‍ തന്നെയാണ് ഇന്ത്യയിലെ ദളിത് സമൂഹം നേരിടുന്നത്.  ഹൈദരബാദ് സര്‍വ്വകലാശാലയില്‍ 2016 ജനുവരി 17നു രോഹിത് വെമൂല സ്വയം ജീവനൊടുക്കിയതും അഭിമാനത്തോടെ ജീവിക്കാനുള്ള തന്റെ അവകാശത്തിന് വേണ്ടിയാണ്.

നങ്ങേലിയുടെ കഥ അടിസ്ഥാനമാക്കി ആര്‍ട്ട് റിവ്യൂ ഏഷ്യയില്‍ ഒറിജിത് സെന്‍ വരച്ച ചിത്രകഥ വായിക്കാം.

previous arrow
next arrow
Full screenExit full screen
Slider

കൂടുതല്‍ വായനയ്ക്ക്: https://goo.gl/PHW0Lr

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍