ചരിത്രത്തില്‍ ഇന്ന്

എഡി 41: റോമ ചക്രവര്‍ത്തി കലിഗുലയെ പ്രേയ്റ്റൊറിയന്‍ സൈനികര്‍ വധിച്ചു

തന്റെ ഹ്രസ്വ ഭരണകാലത്ത്, അനിയന്ത്രിതമായ വ്യക്തി അധികാരത്തിന് വേണ്ടി കലിഗുല പ്രവര്‍ത്തിക്കുകയും രാജസദസിലെ (പ്രിന്‍സിപ്പേറ്റ്) തുല്യശക്തികളെ പോലും എതിര്‍ക്കുകയും ചെയ്തു. താന്‍ ജീവിച്ചിരിക്കുന്ന ദൈവമാണെന്ന് കലിഗുല പ്രഖ്യാപിച്ചിരുന്നു.

എഡി 41 ജനുവരി 24ന്, ഒരു കായികമത്സരത്തിനെ തുടര്‍ന്ന് ഒരു സംഘം പ്രെയ്‌റ്റോറിയന്‍ പടയാളികള്‍ കലിഗുലയെ ആക്രമിച്ചു. 30 തവണ കുത്തേറ്റ കലിഗുല കൊല്ലപ്പെട്ടു. കലിഗുലയുടെ മൃതദേഹം ആഴമില്ലാത്ത ഒരു ശവക്കുഴിയില്‍ ഉപേക്ഷിക്കുകയും അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും വധിക്കുകയും ചെയ്തു. കലിഗുലയെ റോമന്‍ ചരിത്രത്തില്‍ നിന്നു തന്നെ തുടച്ചുനീക്കാം എന്ന പ്രതീക്ഷകളോടെ അദ്ദേഹത്തിന്റെ പ്രതിമകളെല്ലാം നശിപ്പിക്കാന്‍ അദ്ദേഹത്തിന്റെ മരണം കഴിഞ്ഞയുടെനെ സെനറ്റ് ഉത്തരവിട്ടു. പക്ഷെ, അദ്ദേഹത്തിന്റെ ഭരണം നടന്ന് ഏകദേശം 2000 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, കലിഗുലയുടെ പൈതൃകം റോമന്‍ ചരിത്രത്തിലെ ആകര്‍ഷണീയ കാലഘട്ടമായി നിലനില്‍ക്കുന്നു.

എഡി 12 ഓഗസ്റ്റ് 31ന് ഇറ്റലിയിലെ ആന്റിയമില്‍ (ഇപ്പോള്‍ ആന്‍സിയോ) ഗയൂസ് സീസര്‍ ജെര്‍മാനികസ് എന്ന പേരിലാണ് കലിഗുല ജനിച്ചത്. ജര്‍മ്മാനിക്കസിന്റെയും മൂത്ത അഗ്രിപിന്നയുടെയും ജീവിച്ചിരിക്കുന്ന ആറ് കുട്ടികളില്‍ മൂന്നാമനായ കലിഗുല, റോമിലെ ഏറ്റവും സമുന്നത കുടുംബമായ ജൂലിയോ ക്ലോഡിയെന്‍സില്‍ നിന്നാണ് വരുന്നത്. അദ്ദേഹത്തിന്റെ മുതുമുത്തച്ഛ•ാര്‍ ജൂലിയോ സീസറും അഗസ്റ്റസുമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ജെര്‍മാനികസ് സ്വന്തം നിലയില്‍ ഒരു പ്രിയപ്പെട്ട നേതാവായിരുന്നു. തിബെറിയൂസ് ചക്രവര്‍ത്തിയുടെ ചെറു മരുമകനും ദത്തുചെറുമകനുമായിരുന്നു കലിഗുല. പിതാവിനോട് വളരെ അടുപ്പം പുലര്‍ത്തിയിരുന്ന ഗയൂസ്, തന്റെ മൂന്നാം വയസുമൂതല്‍ തന്നെ പാരമ്പര്യം കാത്തുകൊണ്ട് ജെര്‍മാനികസിനൊപ്പം അദ്ദേഹത്തിന്റെ സൈനീക യാത്രകളില്‍ കൂടെക്കൂടി. കുഞ്ഞു ബൂട്ടുകളോടു കൂടിയ യൂണിഫോമാണ് ഗയൂസ് ധരിച്ചിരുന്നത്. അങ്ങനെയാണ്, ‘കുഞ്ഞു ബൂട്ടുകള്‍’ എന്നതിന്റെ സ്പാനിഷ് വാക്കായ ‘കലിഗുല’ അദ്ദേഹത്തിന് ചെല്ലപ്പേരായി ലഭിക്കുന്നത്. ഈ പേര് അദ്ദേഹ്‌ത്തെ ജീവിതകാലം മൂഴുവന്‍ പിന്തുടര്‍ന്നു.

എഡി 19ല്‍, ജെര്‍മാനിക്കസ് അന്റിയോക്കില്‍ വച്ച് കൊള്ളപ്പെട്ടപ്പോള്‍, ഭാര്യ അഗ്രിപിന്ന തന്റെ ആറ് മക്കളെയും കൂട്ടി റോമിലെത്തി. എന്നാല്‍ അവിടെ തിബെറിയൂസുമായി കടുത്ത വഴക്കില്‍ ഏര്‍പ്പെടുകയും ചെയ്തു. വഴക്ക് അവരുടെ കുടുംബത്തെ തകര്‍ത്തു. കലിഗുല മാത്രമായിരുന്ന അതിജീവിച്ച ഏക പുരുഷ പ്രജ. ഉപജാപങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതിരുന്ന കലിഗുല, തെബെറിയൂസ് അഞ്ച് വര്‍ഷം മുമ്പ് പിന്‍വാങ്ങിയ കാപ്രി ദ്വീപില്‍ വച്ച് 31 എഡിയില്‍ ചക്രവര്‍ത്തിയോടൊപ്പം ചേരാനുള്ള ക്ഷണം സ്വീകരിച്ചു. എഡി 37ല്‍, തന്റെ വലിയമ്മാവനും ദത്തുമുത്തച്ഛനുമായ തെബെറിയൂസ് അന്തരിച്ചതോടെ അദ്ദേഹത്തിന്റെ അനന്തരാവകാശിയായി കലിഗുല ചക്രവര്‍ത്തിപദം ഏറ്റെടുത്തു. പക്ഷെ ഭരണം ആറുമാസം പിന്നിടുമ്പോഴേക്കും കലിഗുല കടുത്ത രോഗബാധിതനായി. ഏകദേശം ഒരു മാസത്തോളം അദ്ദേഹം മരണത്തിനും ജീവിതത്തിനുമിടയില്‍ മല്ലടിച്ചു. 37 എഡി ഒക്ടോബറില്‍ അദ്ദേഹം സുഖം പ്രാപിച്ചെങ്കിലും, പഴയ വ്യക്തിയല്ലെന്ന് പെട്ടെന്ന് തന്നെ വ്യക്തമായി.

കടുത്ത തലവേദന മൂലം രാത്രികാലങ്ങളില്‍ കലിഗുല രാത്രിയില്‍ കൊട്ടാരത്തില്‍ അലഞ്ഞുനടന്നു. പരമ്പരാഗത മേലങ്കിയ്ക്ക് പകരം അദ്ദേഹം സില്‍ക്ക് ഗൗണുകളിലേക്ക് മാറി. പലപ്പോഴും അദ്ദേഹം സ്ത്രീകളുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. കലിഗുല ചക്രവര്‍ത്തിയുടെ ഭരണകാലത്തെ കുറിച്ച് വളരെ കുറച്ച് തെളിവുകളെ ബാക്കിയുള്ളുവെങ്കിലും, തന്റെ ഭരണത്തിന്റെ ആദ്യകാലത്ത് കുലീനനും മിതവാദിയുമായ ഒരു ഭരണാധികാരിയായി വിശേഷിപ്പിക്കപ്പെടുന്നു. എന്നാല്‍ അതിന് ശേഷം അദ്ദേഹത്തിന്റെ ക്രൂരതയും വാസനാവൈകൃതങ്ങളും ആര്‍ഭാടവും ലൈംഗീക വൈകൃതവും വെളിവാക്കുന്ന വിശദീകരണങ്ങള്‍ കലിഗുലയ്ക്ക് ഒരു ഭ്രാന്തനായ സ്വേച്ഛാതിപതിയുടെ പ്രതിഛായ നല്‍കി. കൂടാതെ തന്റെ അധികാരത്തിന്റെ ഗര്‍വ് കാണിച്ച കലിഗുല രാഷ്ട്രീയ എതിരാളികളെ ഉ•ൂലനം ചെയ്യുകയും മക്കളുടെ വധശിക്ഷ നേരിട്ടുകാണാന്‍ മാതാപിതാക്കളെ നിര്‍ബന്ധിക്കുകയും ചെയ്തു. പക്ഷെ താന്‍ ജീവിച്ചിരിക്കുന്ന ദൈവമാണെന്ന് കലിഗുല പ്രഖ്യാപിച്ചതാണ് ഏറ്റവും മോശം നടപടിയായി വിലയിരുത്തപ്പെടുന്നത്. തനിക്ക് ദേവതയുമായി കൂടിയാലോചന നടത്തുന്നതിനായി തന്റെ കൊട്ടാരത്തില്‍ നിന്നും ജൂപ്പിറ്റര്‍ ദേവന്റെ അമ്പലത്തിലേക്ക് ഒരു പാലം നിര്‍മ്മിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു.

തന്റെ ഹ്രസ്വ ഭരണകാലത്ത്, അനിയന്ത്രിതമായ വ്യക്തി അധികാരത്തിന് വേണ്ടി കലിഗുല പ്രവര്‍ത്തിക്കുകയും രാജസദസിലെ (പ്രിന്‍സിപ്പേറ്റ്) തുല്യശക്തികളെ പോലും എതിര്‍ക്കുകയും ചെയ്തു. പ്രൗഡമായ നിര്‍മ്മിതകളും ചക്രവര്‍ക്കിക്കായുള്ള കൊട്ടാരങ്ങളും നിര്‍മ്മിക്കുന്നതിന് തന്റെ ശ്രദ്ധ ഏറെ ചിലവഴിച്ച അദ്ദേഹം, അക്വ ക്ലോഡിയ, അന്‍ജോ നോവുസ് എന്നി രണ്ട് അക്വഡേറ്റുകള്‍ റോമില്‍ നിര്‍മ്മിച്ചു. തന്റെ ഭരണകാലത്ത് മൗറിത്താനിയ രാജവംശത്തെ റോമിന്റെ ഒരു പ്രവിശ്യയാക്കി മാറ്റി. പ്രെയ്‌റ്റോറിയന്‍ കാവല്‍ഭട•ാര്‍, സെനറ്റര്‍മാര്‍, രാജസദസിലെ അംഗങ്ങള്‍ എന്നിവര്‍ നടത്തിയ ഒരു ഗൂഢാലോചനയുടെ ഭാഗമായാണ് കലിഗുല വധിക്കപ്പെട്ടുത്. റോമന്‍ റിപബ്ലിക് പുനഃസ്ഥാപിക്കാനുള്ള ഗൂഢാലോചനക്കാരുടെ ശ്രമം തകര്‍ക്കപ്പെട്ടു: കലിഗുലയുടെ വധത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അമ്മാവന്‍ ക്ലോഡിയസിനെ അടുത്ത റോമന്‍ ചക്രവര്‍ത്തിയായി പ്രെയ്‌റ്റോറിയന്‍ ഭട•ാര്‍ പ്രഖ്യാപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍