UPDATES

പൗരന്മാര്‍ക്ക് രാജ്യദ്രോഹി പട്ടം ചാര്‍ത്തികൊടുത്ത വിദ്വേഷ പ്രചാരണ സംഘത്തിന് ആര്‍എസ്എസ് ബഹുമതി

പുല്‍വാമ ഭീകരാക്രമണത്തിന്റെ പിറ്റേ ദിവസമാണ് ഫേസ് ഗ്രൂപ്പ് തുടങ്ങിയത്

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിച്ച് ആക്രമിച്ച സംഘത്തിന് ആര്‍എസ്എസ് സംഘടനയുടെ ബഹുമതി. സോഷ്യല്‍ മീഡിയയിലെ മാധ്യമപ്രവര്‍ത്തനത്തിനാണ് വിദ്വേഷ പ്രചാരണ സംഘത്തിന് ആര്‍എസ്എസ് സംഘടന ബഹുമതി നല്‍കിയത്. ആര്‍എസ്എസ്സിന്റെ നിയന്ത്രണത്തിലുള്ള ഇന്ദ്രപ്രസ്ഥ വിശ്വ സംവാദ് കേന്ദ്രയാണ് ക്ലീന്‍ ദി നേഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സംഘത്തിന് അവാര്‍ഡ് നല്‍കിയത്.

ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യയുടെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും സാന്നിധ്യത്തില്‍ ഡല്‍ഹി ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്തു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം നടത്തിയ പ്രതികരണങ്ങളുടെ പേരിലാണ് ചിലരെ തെരഞ്ഞെു പിടിച്ച് ഇവര്‍ ആക്രമിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ‘മാതൃക’ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണമായി ഇവര്‍ ചൂണ്ടികാണിച്ചത് ഇവയാണ്: ഗുവാഹതി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറെ തങ്ങളുടെ ഇടപെടല്‍ മൂലം സസ്‌പെന്റ് ചെയ്തു. നാല് കശ്മീര്‍ വിദ്യാര്‍ത്ഥികളെ രാജസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് സസ്‌പെന്റ് ചെയ്തു. ഒരാളെ ജയ്പൂരില്‍ അറസ്റ്റ് ചെയ്തു. ബിഹാറില്‍ ഒരു വിദ്യാര്‍ത്ഥിയെ സസ്‌പെന്റ് ചെയ്തു.

പുല്‍വാമ ഭീകരാക്രമണത്തെയും ബാലക്കോട്ടില്‍ നടത്തിയ ആക്രമണത്തെയും കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിച്ചതിനാണ് ഇവര്‍ക്കെതിരെ സംഘ്പരിവാര്‍ സംഘം നീങ്ങിയത്. ഇവര്‍ ജോലിചെയ്യുകയോ, പഠിക്കുകയോ ചെയ്ത കോളേജുകളിലേക്ക് സന്ദേശങ്ങളയച്ചും സോഷ്യല്‍ മീഡിയയിലൂടെ ആക്രമണം നടത്തിയുമാണ് ഇവരെ സസ്‌പെന്റ് ചെയ്യിക്കാന്‍ ഈ സംഘത്തിന് കഴിഞ്ഞത്. ഈ ‘നേട്ടത്തെയാണ്’ ആര്‍എസ്എസ് അംഗീകരിച്ചത്.

അതേസമയം ഇവര്‍ക്കെതിരെ എടുത്ത നടപടികള്‍ പിന്‍വലിച്ചതായി സ്ഥാപനങ്ങള്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ക്രിമിനല്‍ കേസുകള്‍ ഇല്ലാത്തതിനാണ് നടപടികള്‍ പിന്‍വലിച്ചതെന്നും ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു.
പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടിരുന്നു.

എത്രമാത്രം ഈ ഗ്രൂപ്പ് രാജ്യത്തെ സ്‌നേഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതിനാലാണ് അവാര്‍ഡ് നല്‍കിയതെന്നാണ് ഇന്ദ്രപ്രസ്ഥ വിശ്വ സംവാദ് കേന്ദ്ര സെക്രട്ടറി സെക്രട്ടറി വാഗീഷ് പറഞ്ഞത്.

പുല്‍വാമയില്‍ ഭീകരാക്രമണം നടന്ന പിറ്റേ ദിവസമാണ് ഒമ്പത് പേരടങ്ങുന്ന സംഘം ക്ലീന്‍ ദി നാഷന്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് രൂപികരിച്ചത്. രണ്ട് ദിവസം കൊണ്ട് ഗ്രൂപ്പില്‍ 4500 അംഗങ്ങളെ ചേര്‍ക്കാന്‍ കഴിഞ്ഞുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഡല്‍ഹി, നോയ്ഡ തുടങ്ങിയവിടങ്ങളില്‍നിന്നുളള ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ഇതിന്റെ സ്ഥാപകര്‍.

സ്ഥാപകരിലൊരാളായ മധുര്‍ സിംങ് പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇങ്ങനെ ആഹ്വാനം ചെയ്തു. ‘നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം മാറ്റേണ്ട സമയമല്ലിത്. മറിച്ച് ഇന്ത്യന്‍ സൈന്യത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരെ കണ്ടെത്തുകയും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ജോലിയില്‍ നിന്ന് പിരിച്ചുവിടുകയുമാണ് ചെയ്യേണ്ടത്’

‘ദേശ വിരുദ്ധരായ’ 45 പേര്‍ക്കെതിരെ നടപടിയെടുപ്പിക്കാന്‍ തങ്ങളുടെ പ്രവര്‍ത്തനം മൂലം കഴിഞ്ഞുവെന്നാണ് ഗ്രൂപ്പ് അവകാശപ്പെടുന്നത്.

Read More: മായാവതിയുടെ ബി എസ് പിയെ നക്സല്‍ സംഘടനയാക്കി കേരള പോലീസ്, ഹിന്ദുത്വ സംഘടനകള്‍ക്ക് ശുദ്ധിപത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍