TopTop
Begin typing your search above and press return to search.

ആര്‍എസ്എസും ഐഎസും ഒന്നല്ല; നിലപാടുകള്‍ ഉറപ്പിച്ച് സെന്‍കുമാര്‍

ആര്‍എസ്എസും ഐഎസും ഒന്നല്ല; നിലപാടുകള്‍ ഉറപ്പിച്ച് സെന്‍കുമാര്‍
ആര്‍എസ്എസും ഐഎസും രണ്ടാണെന്ന വാദത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. അപ്രിയ സത്യങ്ങള്‍ പറയരുതെന്നാണ് ചിലര്‍ പറയുന്നത്. പറഞ്ഞതെല്ലാം സത്യമായതുകൊണ്ട് നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും സെന്‍കുമാര്‍ പറഞ്ഞു.

കേരളത്തില്‍ ലൗവ് ജിഹാദ് ഉണ്ടെന്നു പറഞ്ഞതിലും നിലപാട് മാറ്റമില്ലെന്നു പറഞ്ഞ സെന്‍കുമാര്‍ കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുറയുന്നു എന്നു പറഞ്ഞതു കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് ജന്മഭൂമി സംഘടിപ്പിച്ച പ്രതിഭ സംഗമത്തില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോടായിരുന്നു സെന്‍കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ജന്മഭൂമിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ പലരും നെറ്റി ചുളിച്ചു. ചുളിഞ്ഞ നെറ്റി അങ്ങനെ തന്നെയിരിക്കട്ടെയെന്നും സെന്‍കുമാര്‍ പറഞ്ഞു. താന്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.


Next Story

Related Stories