Top

ലൗജിഹാദ് വീണ്ടും ഉയര്‍ത്താന്‍ ആര്‍ എസ് എസ് ഒരുങ്ങുന്നു

ലൗജിഹാദ് വീണ്ടും ഉയര്‍ത്താന്‍ ആര്‍ എസ് എസ് ഒരുങ്ങുന്നു

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം അവശേഷിക്കവേ ആര്‍ എസ് എസ് ലൗജിഹാദ് പ്രചാരണം കൊഴുപ്പിക്കാന്‍ ഒരുങ്ങുന്നു. ആര്‍ എസ് എസിന്റെ കീഴിലുള്ള ഹിന്ദു ജാഗ്രണന്‍ മഞ്ചിന് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ആഗ്രയില്‍ ഹിന്ദു ജാഗ്രണ്‍ മഞ്ച് യോഗം ചേര്‍ന്നു. ഹിന്ദു-മുസ്ലിം പ്രണയ വിവാഹങ്ങളെ തടയുന്നതിനുള്ള തന്ത്രങ്ങള്‍ പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്തു.

മഞ്ചിന്റെ യുപിയിലെ പുതിയ അജ്ജു ചൗഹാന്‍ കഴിഞ്ഞ വര്‍ഷം ലൗജിഹാദ് വിരുദ്ധ പ്രചാരണവും ബഹു ലാവോ ബേട്ടി ബച്ചാവോ പ്രചാരണവും നടത്തിയിരുന്നു. അന്ന് ബജറംഗദളിന്റെ ഭാരവാഹിയായിരുന്നു ചൗഹാന്‍.

പരസ്യമായി ഈ പ്രചാരണം നടത്തരുതെന്ന് മഞ്ചിന് നിര്‍ദ്ദേശം ആര്‍ എസ് എസില്‍ നിന്ന് ലഭിച്ചിട്ടുള്ളതായി പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു.


Next Story

Related Stories