TopTop
Begin typing your search above and press return to search.

ഗോളടിച്ചില്ലെങ്കിലും നെയ്മര്‍ നിറഞ്ഞുകളിച്ച കളിയില്‍ ബ്രസീലിന് അനായാസ ജയം

ഗോളടിച്ചില്ലെങ്കിലും നെയ്മര്‍ നിറഞ്ഞുകളിച്ച കളിയില്‍ ബ്രസീലിന് അനായാസ ജയം

ഗ്രൂപ്പ് ഇ യിലെ നിര്‍ണായക മത്സരത്തില്‍ സെര്‍ബിയയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ട് ബ്രസീൽ പ്രീ ക്വാർട്ടറിൽ. മൂപ്പത്തിയാറാം മിനിറ്റില്‍ പൗലീന്യോയാണ് ലീഡ് നേടിയത്. അറുപത്തിയെട്ടാം മിനിറ്റിൽ ഒരു കോർണർ തല കൊണ്ട് കുത്തി വലയിലിട്ട് തിയാഗോ സിൽവ ലീഡ് രണ്ടാക്കി. ഏഴു പോയിന്റുമായി ഗ്രൂപ് ഇ യിൽ ഒന്നാം സ്ഥാനത്തു ബ്രസീലും, ആറ് അഞ്ചു പോയിന്റുമായി സ്വിറ്റസര്‍ലാന്‍ഡും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി.

റഷ്യൻ ലോകകപ്പ് മാമാങ്കത്തിൽ നിന്ന് നിലവിലെ ലോക ചാമ്പ്യന്മാരായ ജർമനി പുറത്തായതിന്റെ ആഘാതത്തിലായിരുന്നു ബ്രസീൽ-സെർബിയ മത്സരത്തിന്റെ കിക്ക്‌ ഓഫ്. സെര്‍ബിയക്കെതിരെ സമനില പിടിച്ചാലും നെയ്മര്‍ക്കും സംഘത്തിനും അവസാന 16 ലെത്താം. പരാജയപ്പെട്ടാല്‍ മറുപുറത്ത് കോസ്‌റ്റോറിക്കയോട് സ്വിറ്റ്‌സര്‍ലന്‍ഡും പരാജയപ്പെടണം. എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ പ്രതീക്ഷയര്‍പ്പിക്കാം. അതേ സമയം ഗ്രൂപ്പില്‍ മൂന്ന് പോയിന്റുള്ള സെര്‍ബിയക്ക് ജയം അനിവാര്യമാണ്. ഗ്രൂപ് മത്സരങ്ങയിലെ അവസാന റൗണ്ടിന് മുൻപ് ഗ്രൂപ് ഇ യിലെ സമവാക്യങ്ങൾ ഇപ്രകാരമായിരുന്നു.

ആക്രമണ ഫുട്ബോൾ കളിക്കുന്ന ബ്രസീലിനു തന്നെയാണ് കളിയിൽ മുൻതൂക്കം. നെയ്മറും ജീസസും പൗലിന്യോയുമെല്ലാം പല തവണ സെർബിയൻ ഗോൾ ഏരിയയിൽ വട്ടമിട്ടു പറന്നെങ്കിലും സെർബിയൻ പ്രതിരോധം ഉറച്ചു നിന്നു. 25 മിനുട്ടിൽ ഗബ്രിയേല്‍ ജീസസിന്റേയും നെയ്മറുടെ കൂട്ടുക്കെട്ടില്‍ മികച്ചൊരു മുന്നേറ്റം സെര്‍ബിയന്‍ ഗോള്‍ മുഖത്തേക്ക്. ഒടുവില്‍ ബോക്‌സില്‍ നിന്ന് നെയ്മറുടെ കിക്ക് പുറത്തേക്ക്, തൊട്ടടുത്ത നിമിഷം ഗാബ്രിയേല്‍ ജീസസ് ഒരു സുവര്‍ണാവസരം കളഞ്ഞ് കുളിച്ചു. ഏകനായി സെന്‍ട്രല്‍ ഹാഫില്‍ മുന്നേറിയ ജീസസ് സെര്‍ബിയന്‍ പ്രതിരോധ ഭടന്‍മാരുടെ കാലിലേക്ക് പന്തടിച്ച് അവസരം പാഴാക്കി.

കളിയുടെ മൂപ്പത്തിയാറാം മിനിറ്റില്‍ ബ്രസീലിന്റെ കാത്തിരിപ്പിനു വിരാമമായി, മധ്യഭാഗത്ത് നിന്ന് കുട്ടീന്യോ സെർബിയൻ ഏരിയയിലേയ്ക്ക് കോരിയിട്ടുകൊടുത്ത പന്ത് സ്റ്റോയിക്കോവിച്ചിനെ മറികടന്ന് പിടിച്ചെടുത്ത പൗലിന്യോ അഡ്വാൻസ് ചെയ്ത വന്ന ഗോളിയുടെ തലയ്ക്ക് മുകളിലൂടെ വലയിലേയ്ക്ക് വലംകാൽ കൊണ്ട് കോരിയിട്ടു. പന്ത് കൃത്യം വലയിൽ. ബ്രസീൽ മുന്നിൽ. (1-0). ബോക്‌സിന് പുറത്ത് നിന്നുള്ള നെയ്മറുടെ ഒരു മഴവില്‍ കിക്ക്. പോസ്റ്റിന് മൂലയിലൂടെ മൂളിപറന്ന് പുറത്തേക്ക് പോയതോടെ ആദ്യ പകുതി അവസാനിച്ചു സ്‌കോർ ബ്രസീൽ 1 - 0 സെർബിയ.

രണ്ടാം പകുതിയുടെ ആരംഭത്തില്‍ തന്നെ സെർബിയയുടെ സൂപ്പർ താരം നെമാര്‍ജ മാറ്റികിന് മഞ്ഞക്കാർഡ് കിട്ടി. ജീസസിന് ഫൗൾ ചെയ്തതിനാണ് റഫറി കാർഡ് ഉയർത്തിയത്. ഗോൾ വഴങ്ങിയതോടെ സെർബിയയും അറ്റാക്കിങ് ഫുട്ബാളിന്റെ വഴിയിലേക്ക്. ഗോളിലേക്ക് നല്ലൊരവസരം കിട്ടിയ സെര്‍ബിയന്‍ മുന്നേറ്റ നിര കുതിപ്പ് ബോക്‌സിനുള്ളില്‍ ലക്ഷ്യമില്ലാത്ത പാസിലൂടെ നീക്കം പാളി. 56-ആം മിനുട്ടിൽ സെര്‍ബിയയുടെ സെര്‍ജെ മിലിന്‍കോവിക് പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് മിറാന്‍ഡയുടെ അവസരോചിത ഇടപെടലിലൂടെ കോര്‍ണറിലേക്ക്‌. കോർണർ കിക്കും ഗോളിലേക്ക് വഴി തിരിച്ചു വിടാൻ മാറ്റിച്ചിനും കൂട്ടർക്കും കഴിഞ്ഞില്ല.

രണ്ടാം പകുതിയുടെ 68-ആം മിനുട്ടിൽ കാനറികൾ വീണ്ടും സെർബിയൻ വല കുലുക്കി ലീഡ് ഉയർത്തി. നെയ്മറെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് തിയാഗോ സില്‍വ ഹെഡറിലൂടെയാണ് ഗോള്‍ നേടിയത്‌. സ്‌കോർ 2 -0 വീണ്ടും സെർബിയൻ വല കുലുങ്ങുമെന്ന ഒരവസ്ഥ സംജാതമായെങ്കിലും പന്ത് കുത്തി പൊന്തി പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്. വില്യന്റെ ക്രോസ് പാസില്‍ നിന്ന് നെയ്മറുടെ കിടിലന്‍ ഷോട്ട് ആണ് പുറത്തേക്ക് പോയത്. നിശ്ചിത സമയത്തിന് ശേഷം മൂന്നു മിന്റ് എക്സ്ട്രാ ടൈം നൽകിയെങ്കിലും ഗോൾ നിലയിൽ മാറ്റാം ഉണ്ടായില്ല. മുൻ ലോകചാമ്പ്യന്മാരായ ബ്രസീലും അവസാന പതിനാറിലേക്ക്‌. സ്‌കോർ ബ്രസീൽ 2 - 0 സെർബിയ.


Next Story

Related Stories