TopTop
Begin typing your search above and press return to search.

ലോകകപ്പ് താരങ്ങളിൽ നിന്നും ഗർഭം ധരിക്കുന്നവർക്ക് പണവും, ആജീവനാന്തം ബർഗറും സൗജന്യം, ബർഗർ കിങ്ങിന്റെ ഓഫർ വിവാദത്തിലേക്ക്

ലോകകപ്പ് താരങ്ങളിൽ നിന്നും ഗർഭം ധരിക്കുന്നവർക്ക് പണവും, ആജീവനാന്തം ബർഗറും സൗജന്യം, ബർഗർ കിങ്ങിന്റെ ഓഫർ വിവാദത്തിലേക്ക്

ലോകകപ്പ് താരങ്ങളിൽ നിന്നും ഗർഭം ധരിക്കുന്നവർക്ക് പണവും, ആജീവനാന്തം ബർഗറും സൗജന്യം, ബർഗർ കിങ്ങിന്റെ ഓഫർ വിവാദത്തിലേക്ക്.

ലോകകപ്പ് മത്സരങ്ങൾക്കകത്തും പുറത്തും വിവാദങ്ങൾ പതിവാണ്. ഇത്തവണ കുരുക്കിൽ പെട്ടിരിക്കുന്നത് ഫുഡ് ഇൻഡസ്ട്രിയിലെ ഭീമന്മാരായ ബർഗർ കിങ്ങിന്റെ റഷ്യൻ ഡിവിഷൻ ആണ്. " ലോകകപ്പ് കളിക്കാരിൽ നിന്നും ഗർഭം ധരിക്കുന്നവർക്ക് 3 മില്യൺ റഷ്യൻ റൂബിൾസും, ആജീവനാന്തം ബർഗറും ഫ്രീ ". ഏവരെയും ഞെട്ടിച്ച ഈ ഓഫർ കാമ്പയിൻ പ്രത്യക്ഷപ്പെട്ടത് ബർഗർ കിംഗ് റഷ്യ ഡിവിഷന്റെ ഫെയ്സ്ബൂക് പേജിലാണ്. മുഖം ഒഴിവാക്കി ഗർഭിണിയായ ഒരു സ്ത്രീയുടെ ചിത്രവും ചേർത്താണ് പോസ്റ്റ് ചെയ്തത്.

സംഗതി വിവാദമായപ്പോൾ ബർഗർ കിംഗ് അധികൃതർ മാപ്പു പറയുകയും, വിവാദ കാമ്പയിനുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തതായും അറിയിച്ചെങ്കിലും സ്ക്രീൻ ഷോട്ട് ഉപയോഗിച്ച് വ്യാപകമായ പ്രതിഷേധം നടക്കുന്നുണ്ട്. നേരത്തെ ടിറ്റിഗ്രാം’ സുന്ദരമായ മാറിടത്തിൽ പരസ്യം നൽകാം എന്ന ബർഗർ കിംഗ് റഷ്യയുടെ പരസ്യം റഷ്യയുടെ ബിസിനസ്സ് ലോകത്തു വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

അതേ സമയം പീഡനത്തിനിരയായ പെൺകുട്ടിയെ അപമാനിച്ചു കൊണ്ട് പരസ്യം ചെയ്ത ബർഗർ കിങ്ങിന്റെ റഷ്യൻ ഡിവിഷൻ ഇതിനും മുൻപും ഇത്തരം വിവാദങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. ഒരു പാർട്ടിയിൽ വെച്ച് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പ്രൊഫൈൽ ഉപയോഗിച്ച് കൊണ്ട് ഒരു ബർഗറിന് ഒരു ബർഗർ ഓഫർ പ്രചാരണം വലിയ രീതിയിൽ വിവാദം ആയിരുന്നു. ബർഗർ കിംഗ് പോലെ ഒരു ലോകോത്തര ഫാസ്റ്റ് ഫുഡ് കമ്പനി ഇത്തരം വിവാദങ്ങളിൽ സ്ഥിരം ആയി ഉൾപ്പെടുന്നത് ഒട്ടും ആശാവഹമല്ല. ഒരു മോഡലിന്റെ ചിത്രം ദുരുപയോഗം ചെയ്തതിനു സിംഗപ്പൂർ ബർഗർ കിങ്ങും, അശ്ലീല പ്രദർശനത്തിന്റെ പേരിൽ മാഞ്ചസ്റ്ററിലെ ബർഗർ കിംഗ് ഡിവിഷനും മുൻപ് വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


Next Story

Related Stories