കായികം

ക്രൊയേഷ്യ വിജയം ആഘോഷിച്ചു; തിരക്കില്‍ താഴെ വീണ ഫോട്ടോഗ്രാഫര്‍ക്ക് ലഭിച്ചത് കിടിലന്‍ ചിത്രങ്ങള്‍

എ എഫ് പി മെക്സിക്കോയുടെ ചീഫ് ഫോട്ടോഗ്രാഫർ യുവി കാർട്ടസ് ആണ് കഥയിലെ നായകൻ. ഫോട്ടോഗ്രാഫർ ഓഫ് ദി ഡേ എന്ന ടാഗ് ലൈനിൽ ട്വിറ്ററിൽ കാർട്ടസ് ആണ് ഇന്നത്തെ ട്രെൻഡിങ് താരം.

ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വിജയ ഗോൾ നേടിയ ക്രൊയേഷ്യൻ താരങ്ങളുടെ ആഹ്ലാദ പ്രകടനത്തിനിടെ പണി കിട്ടിയത് ഒരു പാവം ഫോട്ടോഗ്രാഫർക്ക്. അധിക സമയത്തു നേടിയ ഗോൾ ക്രൊയേഷ്യക്ക് സമ്മാനിച്ചത് ആദ്യ ലോകകപ്പ് പ്രവേശനം എന്ന ചരിത്ര സന്ദർഭമാണ്, ഗോൾ നേടിയ മരിയോ മൻസൂകിച്ചും സഹ താരങ്ങളും ആഘോഷത്തിനായി തെരഞ്ഞെടുത്തത് ഫോട്ടോഗ്രാഫർമാരുടെ ഏരിയ ആയിരുന്നു.

എ എഫ് പി യുടെ ഫോട്ടോഗ്രാഫറാണ് ക്രൊയേഷ്യൻ ടീമിന്റെ വിജയാഘോഷത്തിനിടെ നിലത്തു വീണത്. എന്നാൽ തങ്ങളുടെ ആഘോഷ തിമിർപ്പിൽ താഴെ വീണു പോയ ഫോട്ടോഗ്രാഫറെ താങ്ങി എഴുന്നെൽപ്പിച്ചു ഉമ്മയും നൽകിയാണ് ക്രൊയേഷ്യൻ താരങ്ങൾ പ്രതികരിച്ചത്. എന്നാൽ വീണു പോയതെന്നും കാര്യമാക്കാതെ ഫോട്ടോഗ്രാഫർ തന്റെ പണി തുടർന്നപ്പോൾ ക്രൊയേഷ്യൻ ടീമിന്റെ ഏറ്റവും മികച്ച ആനന്ദ നിമിഷങ്ങളുടെ കിടിലൻ ക്ലിക്കുകൾ അദ്ദേഹത്തിന്റെ മാത്രം പേരിലായി.

എ എഫ് പി മെക്സിക്കോയുടെ ചീഫ് ഫോട്ടോഗ്രാഫർ യുവി കാർട്ടസ് ആണ് കഥയിലെ നായകൻ. ഫോട്ടോഗ്രാഫർ ഓഫ് ദി ഡേ എന്ന ടാഗ് ലൈനിൽ ട്വിറ്ററിൽ കാർട്ടസ് ആണ് ഇന്നത്തെ ട്രെൻഡിങ് താരം.

ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്രൊയേഷ്യ തോൽപ്പിച്ചത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു അവരുടെ തിരിച്ചു വരവ്. ഫൈനലിൽ ഞായറാഴ്ച ഫ്രാൻസാണ് ക്രൊയേഷ്യയുടെ എതിരാളി. 1998 ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർ ആണ് ക്രൊയേഷ്യ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍