TopTop
Begin typing your search above and press return to search.

ആധികാരികം ഇംഗ്ലണ്ട് ജയം

ആധികാരികം ഇംഗ്ലണ്ട് ജയം

യുവരക്തത്തിന്റെ കരുത്തിലിറങ്ങിയ ഇംഗ്ളീഷ് പട സ്വീഡനെ തോൽപ്പിച്ച് റഷ്യൻ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ആദ്യ പകുതിയിൽ മഗ്യൂരും രണ്ടാം പകുതിയിൽ ഡെറി അലിയുമാണ് ഇംഗ്ളീഷുകാർക്കു വേണ്ടി ഗോൾ നേടിയത്. ക്രൊയേഷ്യ റഷ്യ മത്സരത്തിലെ വിജയികളെ ഇംഗ്ലണ്ട് സെമി ഫൈനലിൽ നേരിടും.

യൂറോപ്പിലെ തുല്യ ശക്തികളുടെ പോരാട്ടത്തിൽ ആദ്യ മിനിറ്റുകളിൽ ഇരു ടീമുകളും ഗോളവസരങ്ങളൊന്നും സൃഷ്ടിച്ചില്ല, ആദ്യ മുന്നേറ്റം സ്വീഡന്റെ വക ഏഴാം മിനുട്ടിൽ ആയിരുന്നു. അറ്റാക്കിങ് പകുതിയില്‍ നിന്ന് ഫ്രീ കിക്ക്, പോസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ചിരുന്ന ഇംഗ്ലീഷ് ഡിഫന്‍ഡറുടെ തലയില്‍ തട്ടി പന്ത് ത്രോയിലേക്ക്, മറുപടിയായി സ്വീഡിഷ് പോസ്റ്റിലേക്ക് ഇംഗ്ളീഷ് പടയ്ക്കു വേണ്ടി റഹിം സ്‌റ്റെര്‍ലിങിന്റെ മുന്നേറ്റം. സ്വീഡീഷ് ഡിഫന്‍ഡര്‍ ആൻഡ്രെസിന്റെ ഇടപെടൽ കോർണറിൽ കലാശിച്ചു.

മത്സരം പതിനഞ്ചു മിനുട്ടു പിന്നിട്ടപ്പോൾ ഇംഗ്ലണ്ട് സ്വീഡന് മേൽ ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് പിന്നീട കണ്ടത്. ഇരുപതാം മിനുട്ടിൽ സ്വീഡിഷ് പോസ്റ്റിലേക്ക്. റഹിം സ്റ്റിര്‍ലിങിന്റെ ഒറ്റയാന്‍ മുന്നേറ്റം. ബോക്‌സിന് തൊട്ടപ്പുറത്ത് നിന്ന് പന്ത് വാങ്ങിയെടുത്ത കെയിനിന്റെ ഷോട്ട് പോസ്റ്റിനോട് ചേർന്ന് പുറത്തേക്ക്. തൊട്ടടുത്ത നിമിഷം സ്വീഡിഷ് പോസ്റ്റിനുള്ളില്‍ നിന്ന് കൈല്‍ വോക്കറുടെ ക്രോസ്, അറ്റന്‍ഡ് ചെയ്യാന്‍ കെയിന് സാധിച്ചില്ല.

മത്സരത്തിന് മുപ്പത് മിനുട്ട് പ്രായം പ്രതീക്ഷിച്ചത് പോലെ ഇംഗ്ലണ്ട് ആദ്യ വെടി പൊട്ടിച്ചു ! ആഷ്‌ലി യങ് എടുത്ത ഉയര്‍ന്ന് വന്ന കോര്‍ണര്‍ കിക്കില്‍ നിന്ന് സ്വീഡിഷ് ഡിഫന്‍ഡര്‍ക്കൊപ്പം ഉയര്‍ന്ന് ചാടി മഗ്യൂര്‍ തലവെക്കുകയായിരുന്നു. ഗോളിയേയും മറികടന്ന് പവര്‍ഫുളായിട്ടുള്ള ഹെഡര്‍ കൃത്യം വലയില്‍, ഹാരി മാഗ്‌യൂരിന്റെ ആദ്യത്തെ അന്താരാഷ്ട്ര ഗോൾ നിർണായക മത്സരത്തിൽ. സ്കോർ ഇംഗ്ലണ്ട് 1 സ്വീഡൻ 0 .

ഫോഴ്‌സ്‌ബർഗ് അടക്കം ഉള്ള പ്രധാന താരങ്ങൾ ദിശാബോധം ഇല്ലാതെ കളിക്കളത്തിൽ അലഞ്ഞപ്പോൾ ഇംഗ്ലണ്ട് ഗോളടിച്ചിട്ടും കൂടുതൽ നീക്കങ്ങൾ നടത്തി കൊണ്ടിരുന്നു. നാല്‍പ്പത്തി മൂന്നാം മിനുട്ടിൽ റഹീം സ്‌റ്റെര്‍ലിങിന് ഒരു സുവര്‍ണാവസരം, മുന്നില്‍ ഗോളി മാത്രം, അദ്ദേഹം പന്ത് സ്വീഡിഷ് ഗോള്‍കീപ്പറുടെ കൈയിലേക്കടിച്ചപ്പോഴേക്കും റഫറി ഓഫ് സൈഡ് വിളിച്ചിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിൽ.

സ്വീഡന്റെ ശക്തമായ തിരിച്ചു വരവ് പ്രകടമാക്കിയാണ് രണ്ടാം പകുതി ആരംഭിച്ചത്, നാല്‍പ്പത്തിയേഴാം മിനുട്ടിൽ മാര്‍കസ് ബെര്‍ഗിന്റെ തകര്‍പ്പന്‍ ഹെഡര്‍ ഇംഗ്ലീഷ് ഗോളി ജോര്‍ദാന്‍ പിക്ക്‌ഫോണ്ടിന്റെ കിടിലന്‍ സേവ്. സ്വീഡന് ഗോളെന്നുറച്ച അവസരം നഷ്ടമായി. സ്വീഡന്റെ ആധിപത്യത്തിന് വിരാമം ഇട്ടു കൊണ്ട് നഷ്ടപ്പെട്ട താളം വീണ്ടെടുത്ത ഇംഗ്ലണ്ട് വീണ്ടും സ്വീഡിഷ് പോസ്റ്റിലേക്ക് ആക്രമണങ്ങൾ അഴിച്ചു വിട്ടു.

ഗോൾഡൻ ബൂട്ടിലേക്കു നീങ്ങുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്‌നെക്കാൾ ലിംഗാർഡും, ടെറി അലിയും ആയിരുന്നു കൂടുതൽ നീക്കങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്നത്. അന്‍പത്തിയാറാം മിനുട്ടിൽ ബോക്‌സിന് പുറത്ത് നിന്ന് ഡെലി അലിയുടെ ഷോട്ട്. സ്വീഡിഷ് ഡിഫന്‍ഡറുടെ കാലില്‍ കോര്‍ണറിലേക്ക്‌, നാലു മിനിട്ടുകൾക്ക് ശേഷം അലി പാഴായ ഷോട്ടിന് ഗോൾ നേടി കൊണ്ട് പ്രായിശ്ചിത്തം ചെയ്തു. ബോക്‌സിന്റെ പുറത്ത് നിന്ന്‌ ലിംഗാര്‍ഡ് നല്‍കിയ ക്രോസ് പാസില്‍ നിന്ന് പോസ്റ്റിന് വലത് ഭാഗത്ത് മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന അലി ഹെഡ്ഡറിലൂടെ വലയിലേക്ക്. ഈ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം ഗോളുകളും സെറ്റ് പീസുകളിൽ നിന്നാണ്. സ്കോർ ഇംഗ്ലണ്ട് 2 സ്വീഡൻ 0

ഇരട്ട ഗോൾ അടിച്ചതോടെ ഇംഗ്ലണ്ട് പ്രതിരോധം ശക്തമാക്കി. ഗോൾ കീപ്പർ പിക്‌ഫോർഡിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. അറുപത്തി രണ്ടാം മിനുട്ടിൽ വിക്ടര്‍ ക്ലാസന്‍ പോസ്റ്റിന്റെ പത്ത് വാര അകലെ നിന്ന് തൊടുത്ത ഷോട്ട് ഇംഗ്ലീഷ് ഗോളി സാഹസികമായി രക്ഷപ്പെടുത്തിയത്‌.

ഇംഗ്ലണ്ടിന്റെ പ്രതിരോധത്തിന് മുന്നിൽ സ്വീഡിഷ് മുന്നേറ്റ നിര പതറിയപ്പോൾ തിരിച്ചടിക്കാൻ ഉള്ള അവസരങ്ങൾ എല്ലാം പാഴായി. റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർ എന്ന് ജർമൻ കമന്റേറ്റർ വിശേഷിപ്പിച്ച ഇംഗ്ലണ്ട് ഗോളി പിക്‌ഫോഡ് ഗോൾ പോസ്റ്റിനു മുന്നിൽ അസാമാന്യ പ്രകടനം കാഴ്ച വെച്ചപ്പോൾ സ്വീഡന് പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാൻ ബാക്കിയുണ്ടായിരുന്നില്ല. അവസാന സ്‌കോർ ഇംഗ്ലണ്ട് 2 സ്വീഡൻ 0


Next Story

Related Stories