TopTop
Begin typing your search above and press return to search.

അര്‍ജന്റീന താരം ഓട്ടാമെന്റിയുടെ വംശവെറി റഷ്യ ലോകകപ്പിന് ചീത്തപ്പേരാകുന്നു

അര്‍ജന്റീന താരം ഓട്ടാമെന്റിയുടെ വംശവെറി റഷ്യ ലോകകപ്പിന് ചീത്തപ്പേരാകുന്നു

വംശീയത 2018-ലും അവസാനിച്ചിട്ടില്ലെന്നു ഇക്കുറി തെളിയിച്ചത് അര്‍ജന്റീനയുടെ പ്രതിരോധനിരക്കാരന്‍ നീക്കോളാസ് ഓട്ടാമെന്റി ആണ്. ഫ്രാന്‍സിനെതിരെയുള്ള കളിയില്‍ (4-2 അര്‍ജന്റീന മത്സരം പരാജയപ്പെട്ടിരുന്നു) ഫൗളിനെ തുടര്‍ന്ന് മൈതാന മധ്യത്തില്‍ വീണ് കിടന്ന ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയുടെ ദേഹത്ത് മനപ്പൂര്‍വ്വം ശക്തിയായി പന്തടിച്ച് കൊള്ളിച്ചാണ് ഓട്ടാമെന്റി സ്വയം അപഹാസ്യനായത്. ഇത് താരങ്ങള്‍ തമ്മിലുള്ള കശപിശക്ക് വഴി വെക്കുകയും റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുക്കുകയും ചെയ്തു. ക്രൊയേഷ്യക്കെതിരെ നടന്ന മത്സരത്തില്‍ ഇവാന്‍ റാക്കിട്ടിച്ചിനെതിരെയും ഇതേ പോലെ പന്തടിച്ചിരുന്നു.

നൈജീരിയക്കെതിരായ മത്സരത്തിലും ഒരു ചലഞ്ചിന്റെ പേരില്‍ ഡിഫന്‍ഡറെ ഓട്ടാമെന്റി പിടിച്ചു തള്ളുന്നത് കാണാം. നിക്കോളാസ് ഓട്ടാമെന്റിയുടെ ചെയ്തികള്‍ അര്‍ജന്റീനക്ക് മാത്രമല്ല ലോകഫുട്ബാളിന് മൊത്തം നാണക്കേട് ആണ്. എന്തായാലും ഫിഫ അധികൃതര്‍ ഓട്ടാമെന്റിക്കെതിരെ കടുത്ത നടപടി എടുക്കും എന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍.വംശീയ അധിക്ഷേപങ്ങളും, ആക്രമണങ്ങളും, കലാപങ്ങളും ഫുട്‌ബോളിന്റെ സൗന്ദര്യത്തെ ഇല്ലാതാക്കുമെന്ന വാദത്തിന് രണ്ടു പക്ഷമില്ല. ലോകകപ്പിന് മുന്‍പ് മാര്‍ച്ച് മാസത്തില്‍ റഷ്യയും, ഫ്രാന്‍സും സൗഹൃദമത്സരം നടത്തിയപ്പോള്‍ കറുത്ത ഫ്രഞ്ച് താരങ്ങളെ കുരങ്ങന്‍മാര്‍ എന്ന് വിളിച്ചാണ് കാണികള്‍ അധിക്ഷേപിച്ചത്.

ഇതിന്റെ പശ്ചാത്തലത്തില്‍ ഫിഫ വംശീയ അധിക്ഷേപം ശ്രദ്ധയില്‍പ്പെട്ടാല്‍ ആ നിമിഷം കളി നിര്‍ത്തിവെയ്ക്കാന്‍ റഫറിമാര്‍ തയ്യാറാകണമെന്ന് അറിയിച്ചു. കളിക്കളത്തില്‍ വംശീയത നിറഞ്ഞു നിലനില്ക്കുന്നുവെന്നതിന് ഒരു ഔദ്യോഗിക ഭാഷ്യം കൈ വന്നതിന്റെ തെളിവാണിത്..

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറ്റാലിയന്‍ താരം മരിയോ ബലോട്ടലിയെ കാണികള്‍ വംശീയമായി അധിക്ഷേപിച്ചതും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും കളിക്കളത്തിലെ വംശീയ അധിക്ഷേപത്തിന്റെ അങ്ങേയറ്റമായിരുന്നു. തനിക്കെതിരെ ഗാലറിയില്‍ നിന്ന് വംശീയമായ അധിക്ഷേപങ്ങള്‍ വരുന്നുണ്ടെന്ന് മാച്ച് റഫറിയോട് പരാതിപ്പെട്ടതിന് ബലോട്ടലിക്ക് ലഭിച്ചത് മഞ്ഞ കാര്‍ഡ് ആയിരുന്നു.

വംശീയ പ്രശ്‌നങ്ങള്‍ കടന്നാക്രമിച്ച ഇംഗ്ലീഷ് പ്രീമീയര്‍ ലീഗ് മത്സരങ്ങള്‍ക്കുശേഷമാണ് 2012 യൂറോ കപ്പ് അരങ്ങേറുന്നത്. സെനഗലിന്റെ ഫ്രഞ്ച് താരം പാട്രിക് എവ്രയെ വംശീയമായി അധിക്ഷേപിച്ചതിന് ലൂയിസ് സുവാരസിന് വിലക്കും പിഴയും ഒടുക്കേണ്ടി വന്നതും സമാനമായ ആരോപണങ്ങളില്‍ ചെല്‍സിയുടെ ജോണ്‍ ടെറി അന്വേഷണം നേരിട്ടതും യൂറോപ്പിലെ ചുരുക്കം ഉദാഹരണങ്ങളില്‍ ചിലതാണ്.

കളിക്കളത്തില്‍ വംശീയത കടന്നാല്‍ കളി നിര്‍ത്തണമെന്ന അഭിപ്രായം യൂണിയന്‍ ഓഫ് ഫുട്‌ബോള്‍ അസോസിയേഷന് (യുവേഫ) പ്രസിഡന്റും മുന്‍ ഫ്രഞ്ച് താരവുമായ മിഷേല്‍ പ്ലാറ്റിനി വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയിരുന്നു. കളിക്കളത്തില്‍ ആവര്‍ത്തിച്ച് ഉണ്ടാകുന്ന വംശീയ അധിക്ഷേപങ്ങള്‍ കാരണം പ്ലാറ്റിനിയുടെ അഭിപ്രായം ഒടുവില്‍ ഫിഫക്ക് സ്വീകരിക്കേണ്ടി വന്നു.

https://www.azhimukham.com/russia2018-messi-ronaldo/

https://www.azhimukham.com/sports-2018-russia-world-cup-spain-vs-russia-match-preview/

https://www.azhimukham.com/sports-2018russia-messi-and-ronaldo-sad-moments/

https://www.azhimukham.com/sports-javier-mascherano-resignedd-from-international-football/

https://www.azhimukham.com/russia2018-pierluigi-collina-legend-referee-football-profile/

https://www.azhimukham.com/sports-russia2018-mohammed-salah-legend-playing-final-match/


Next Story

Related Stories