Top

ആധികാരിക വിജയത്തിനു ഏഷ്യ ഇനിയും കാത്തിരിക്കണം; സ്വീഡനു മുന്‍പില്‍ ദക്ഷിണ കൊറിയ മുട്ടുമടക്കി

ആധികാരിക വിജയത്തിനു ഏഷ്യ ഇനിയും കാത്തിരിക്കണം; സ്വീഡനു മുന്‍പില്‍ ദക്ഷിണ കൊറിയ മുട്ടുമടക്കി
യുവനിരയുടെ മികവിൽ റഷ്യയിലെത്തിയ സ്വീഡൻ ഏഷ്യൻ പ്രതിനിധികളായ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. അറുപത്തിയഞ്ചാം മിനിറ്റില്‍ ക്യാപ്റ്റന്‍ ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റ് എടുത്ത പെനാൽറ്റിയിലൂടെയാണ് സ്വീഡൻ കൊറിയയെ മറികടന്നത്.

മത്സരത്തിന്റെ ആദ്യ മിനുട്ടിൽ കൊറിയക്കു അനുകൂലമായി ലഭിച്ച ഫ്രീ കിക്ക്‌ സ്വീഡിഷ് പട വഴി തിരിച്ചുവിട്ടു കൊണ്ട് വരാനിരിക്കുന്ന പ്രതിരോധ മികവിന്റെ കരുത്തിന് സൂചന നൽകി. കൊറിയയുടെ ഒറ്റപ്പെട്ട ആക്രമങ്ങളെ തടഞ്ഞു കൊണ്ട് പതിയെ ഇരച്ചു കയറിയ സ്വീഡിഷ് മുന്നേറ്റ നിര മത്സരം ആവേശകരമാക്കി, മാർക്കസ് ബർഗിന്റെ ഗോളെന്നുറച്ച ഒരു ഷോട്ട് കൊറിയൻ ഗോളി തടഞ്ഞിട്ടു.

കളിയുടെ 26 ആം മിനുറ്റിൽ ദക്ഷിണ കൊറിയ ഡിഫൻഡർ കിം മിൻ വൂവിനെ പരിക്ക് മൂലം പിൻവലിച്ചു, ജോ ഹുൻ പാർക്കാണ് പകരം ഇറങ്ങിയത്.

ആസൂത്രിതമായ നീക്കങ്ങളേക്കാള്‍ ഉപരി കടുത്ത ടാക്ലിങ്ങിനെയാണ് ഇരു ടീമുകളും പ്രധാനമായി ആശ്രയിക്കുന്നത്. ആദ്യത്തെ അര മണിക്കൂറില്‍ തന്നെ 19 ഫൗളുകള്‍ കണ്ടു. ആദ്യ പകുതിക്കു സെക്കന്റുകൾ ബാക്കി നിൽക്കെ സ്വീഡിഷ് സ്‌ട്രൈക്കർ ക്ലാസന്റെ മനോഹരമായ ഹെഡ്ഡർ. പക്ഷേ, കഷ്ടിച്ച് പുറത്തു പോയി.
ആദ്യ പകുതി അവസാനിക്കുമ്പോൾ കൊറിയ 0 -0 സ്വീഡൻ.

പരുക്കൻ അടവുകളോടെയായിരുന്നു രണ്ടാം പകുതിയുടെയും തുടക്കം. കൊറിയൻ താരം ഹ്വാങ് ഹി ചാന് മഞ്ഞ കാർഡ്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആക്രമിച്ചു കളിച്ചു, ദക്ഷിണ കൊറിയയുടെ കു ചാ ചോയലിന്റെ ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക്‌.പോയപ്പോൾ, ഫോഴ്‌സ്ബർഗിന്റെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക്.

കളിയുടെ 63 ആം മിനുട്ടിൽ ആണ് കൊറിയയുടെ മത്സരത്തിന്റെ വിധി നിശ്ചയിച്ച പെനാൽറ്റി കിക്കിലേക്കു നീങ്ങിയത്. കിം വിൻ മൂവ് പെനാൽറ്റി ബോക്സിനുള്ളിൽ ക്ലാസ്സാനെ വീഴ്ത്തി. വീഡിയോ റഫറിയുടെ സഹായത്തോടെ പെനാൽറ്റി നേടിയെടുത്ത സ്വീഡിഷ് പടയ്ക്കു വേണ്ടി ആന്ദ്രെസ് ഗാന്‍ക്വിസ്റ്റ എടുത്ത കിക്ക്‌ ലക്ഷ്യം തെറ്റിയില്ല, പെനാല്‍റ്റിയില്‍ സ്വീഡന് ലീഡ്‌. സ്‌കോർ 1 -0 .

ഗോൾ വീണ ശേഷം കൊറിയൻ പടയുടെ മുന്നേറ്റങ്ങൾ എല്ലാം ശുഷ്ക്കമായി, ലക്‌ഷ്യം തെറ്റിയ പാസ്സുകളും അവർക്കു വിനയായി. ചിലപ്പോഴൊക്കെ ഗോള്‍മുഖത്ത് എത്തുകയും പോസറ്റിലേയ്ക്ക് നല്ല ചില ഷോട്ടുകള്‍ ഉതിര്‍ത്തുവെങ്കിലും അതൊന്നും ലക്ഷ്യം ഭേദിക്കാന്‍ പോന്നതായില്ല. മത്സരത്തിന് റഫറി ഫൈനൽ വിസിൽ അടിച്ചപ്പോൾ സ്വീഡൻ 1 -0 കൊറിയ.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Next Story

Related Stories