TopTop
Begin typing your search above and press return to search.

PREVIEW:ക്രിസ്റ്റിയാനോയില്‍ പ്രതീക്ഷയര്‍പ്പിച്ച് പോര്‍ച്ചുഗല്‍; ഒത്തൊരുമയുടെ ബലവുമായ് ഉറുഗ്വേയ്

PREVIEW:ക്രിസ്റ്റിയാനോയില്‍ പ്രതീക്ഷയര്‍പ്പിച്ച് പോര്‍ച്ചുഗല്‍; ഒത്തൊരുമയുടെ ബലവുമായ് ഉറുഗ്വേയ്

ഉറുഗ്വേയുടെ സംഘശക്തിക്കു മുന്നില്‍ ഇന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഉറുഗ്വേ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന പോര്‍ചുഗലിനെ നേരിടും.

ഗ്രൂപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയും ഒരു ഗോള്‍ പോലും വഴങ്ങാതെയുമാണ് ഉറുഗ്വേ പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. അതെ സമയം രണ്ടു സമനിലയും ഒരു ജയവുമായി കഷ്ടിച്ചാണ് പോര്‍ച്ചുഗല്‍ ആദ്യ റൗണ്ട് കടന്നത്. ഇരു ടീമുകളും ആദ്യമായിട്ടാണ് ഒരു ലോകകപ്പ് മത്സരത്തില്‍ പരസ്പരം മാറ്റുരക്കുന്നത്. പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉറുഗ്വന്‍ സ്റ്റാര്‍സ്ട്രൈക്കര്‍ ലൂയിസ് സുവാറസും ഏറ്റു മുട്ടുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഇരുവരും ഗോള്‍ഡന്‍ ബൂട്ടിനു വേണ്ടിയുള്ള മത്സര പട്ടികയിലും സജീവം ആണ്.

സമ്പുഷ്ട്ടമായ മധ്യ നിര, ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ റോളില്‍ ലുക്കാ ടോറീന, കൂട്ടിനു റോഡ്രിനോ ബെന്‍ടങ്ങറും, ലക്സല്‍ട്ടും, ഗോളടിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ സുവാരസും, കവാനിയും പ്രതിരോധത്തില്‍ ഗോഡിനൊപ്പം അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സെന്‍ട്രല്‍ ബാക്ക് താരം ജോസ് ജിമെനെസ് പരിക്കുമാറി തിരിച്ചെത്തുന്നതോടെ ഉറുഗ്വന്‍ ടീം ഏതു വമ്പനോടും ഏറ്റുമുട്ടാന്‍ സജ്ജമാണ്.

ഉറുഗ്വെ എല്ലാ കളികളും ജയിച്ചെങ്കിലും ഒരു ഗോള്‍ പോലും ഏറ്റു വാങ്ങിയില്ല എങ്കിലും അവരുടെ ഗ്രൂപ്പില്‍ നിന്ന് ഒരു കടുത്ത മത്സരം ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. താരതമ്യേന ദുര്‍ബലരായ എതിരാളികളില്‍ നിന്ന് നോക്കൌട്ട് റൗണ്ടില്‍ എത്തുമ്പോള്‍ കടുത്ത മത്സരം പ്രതീക്ഷിക്കണം. നിലവില്‍ മുന്‍തൂക്കം ഉറുഗ്വന്‍ ടീമിനാണെങ്കിലും പോര്‍ച്ചുഗലിന് അവസാനനിമിഷം വരെ എഴുതി തള്ളാനാവില്ല, സ്‌പെയിനിനെതിരെയുള്ള മല്‍സരം മാത്രം നോക്കിയാല്‍ അത് മനസ്സിലാക്കാം.

ഗ്രൂപ്പ് ബി യില്‍ നിന്ന് പോയന്റ് നിലയില്‍ ഒപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ സ്പെയിന്റെ താഴെ രണ്ടാമതായാണ് പോര്‍ച്ചുഗല്‍ യോഗ്യത നേടിയത്. ഒരു വിജയവും രണ്ടു സമനിലയുമാണ് പോര്‍ച്ചുഗലിന്റെ ഗ്രൂപ്പ് റിസള്‍ട്ട്. ഇറാനും മൊറോക്കോയും ഉള്ള ഗ്രൂപ്പില്‍ നിന്ന് ഏറെക്കുറെ നോക്കൌട്ട് നേരത്തെ ഉറപ്പിച്ച മട്ടിലായിരുന്നു തുടക്കമെങ്കിലും വിയര്‍ത്താണ് പോര്‍ച്ചുഗല്‍ കടന്നു കൂടിയത്. ക്രിസ്ത്യാനോ റൊണാള്‍ഡോ എന്ന വന്മരത്തിനു കീഴിലാണ് പോര്‍ച്ചുഗല്‍ പടര്‍ന്നു പന്തലിക്കാനൊരുങ്ങുന്നത്. പോര്‍ച്ചുഗീസ് പടയുടെ ദൗര്‍ബല്യവും അത് തന്നെയാണ്. റൊണാള്‍ഡോ ഒഴിച്ച് നിര്‍ത്തിയാല്‍ പെപ്പെ, സെഡ്രിക്, സില്‍വ തുടങ്ങിയ താരങ്ങളൊന്നും ഫോമിലേക്കുയര്‍ന്നിട്ടില്ല. ഇതായിരിക്കും പരിശീലകന്‍ സാന്റോസിന്റെ പ്രധാന തലവേദന.

പെനാല്‍റ്റി, ഫീല്‍ഡ് , ഫ്രീകിക്ക് എന്നിവയിലൂടെ ഹാട്രിക് തികച്ച റൊണാള്‍ഡോയുടെ അത്ഭുത പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ പോര്‍ച്ചുഗല്‍ ഇതിനോടകം റഷ്യയില്‍ നിന്നു വിമാനം കയറിയേനെ, രണ്ടാമത്തെ മത്സരത്തിലും റൊണാള്‍ഡോ ഗോള്‍ നേടി. ടീമില്‍ നിന്നും പ്രതീക്ഷിച്ചത്ര പിന്തുണ റൊണാള്‍ഡോക്ക് കിട്ടാതെ പോയത് കൊണ്ടാണ് ഇറാന്‍, മൊറോക്കോ പോലെ ദുര്‍ബല ടീമുകള്‍ക്ക് മുന്നില്‍ പോലും ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറുടെ ടീം വിയര്‍ത്തു പോയത്.

സുവാരസിനേയും, കവാനിയെയും മുന്നേറ്റ നിരയില്‍ അണി നിരത്തി 4-3 -1 -2 ശൈലിയില്‍ ആയിരിക്കും ഉറുഗ്വേയ് ഇന്നിറങ്ങുക. അതെ സമയം 4-4-2 എന്ന പ്രതിരോധത്തിലൂന്നിയ ഫോര്‍മേഷനില്‍ ആയിരിക്കും പോര്‍ച്ചുഗല്‍. സോചി ഫിഷ്ട്ടി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 11.30ന് ആണ് മത്സരം.

അഴിമുഖം സ്പോര്‍ട്സ് കോളമിസ്റ്റ് കരുണാകറിന്റെ ഫിഫ വേള്‍ഡ് കപ്പിലെ 'അര്‍ജന്റീന × ഫ്രാന്‍സ് മാച്ച് (30062018) പ്രിവ്യൂ കാണാം

https://www.azhimukham.com/analysis-russia2018-group-matches-analysis-ameen/

https://www.azhimukham.com/sports-russia2018-argentina-against-france-prequarter-match-preview/

https://www.azhimukham.com/viral-kerala-football-video-gets-messis-recognition/


Next Story

Related Stories