TopTop
Begin typing your search above and press return to search.

കേസ് നടത്താനാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെങ്കില്‍ ഭണ്ഡാരത്തില്‍ പണമിടരുത് എന്ന കാമ്പയ്ന്‍ ഏറ്റെടുക്കും: രാഹുല്‍ ഈശ്വര്‍

കേസ് നടത്താനാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെങ്കില്‍ ഭണ്ഡാരത്തില്‍ പണമിടരുത് എന്ന കാമ്പയ്ന്‍ ഏറ്റെടുക്കും: രാഹുല്‍ ഈശ്വര്‍
ശബരിമലയില്‍നിന്നുള്ള കാശുപയോഗിച്ച് ശബരിമലയ്‌ക്കെതിരെ ദേവസ്വം ബോര്‍ഡ് കേസ് നടത്തിയാല്‍ ദേവസ്വം ബോര്‍ഡ് ഹുണ്ടികകളില്‍ പണമിടരുത് എന്ന കാമ്പയ്ന്‍ ഏറ്റെടുക്കുമെന്ന് അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. എറണാകുളം പ്രസ് ക്ലബില്‍ വിളിച്ച ചേര്‍ത്ത പത്രസമ്മേളനത്തിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രസ്താവന. സുപ്രീം കോടതി കേസ് പരിഗണിക്കുന്ന 13- ാം തീയതി വരെ നോക്കും. ശബരിമലയ്ക്ക് എതിരാണ് ദേവസ്വം ബോര്‍ഡ് നിലപാടെങ്കില്‍ ക്യാംപെയ്ന്‍ നടത്തേണ്ടി വരുമെന്നു രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

രാഹുല്‍ ഈശ്വര്‍ പറയുന്നത്, 'ശബരിമല അചാരങ്ങള്‍ക്കെതിരെ കേസ് നടത്താന്‍ ദേവസ്വം ബോര്‍ഡ് ഉപയോഗിക്കുന്നത് ലക്ഷങ്ങള്‍ കൊടുത്താല്‍ മാത്രം വാദിക്കാന്‍ വരുന്ന അഭിഭാഷകരെയാണ്. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ കൊടുക്കാന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞു. സ്റ്റാറ്റസ് റിപ്പോര്‍ട്ട് കൊടുക്കാന്‍ പറഞ്ഞപ്പോള്‍ അതും കൊടുക്കില്ലെന്ന് പറഞ്ഞു. എന്നാല്‍ മിണ്ടാതിരിക്കുകയെങ്കിലും വേണ്ടേ? ശബരിമലയില്‍ യുവതീപ്രവേശം ആകാമെന്ന് ദേവസ്വം ബോര്‍ഡ് നിലപാടെടുത്താല്‍ ആ കേസ് പിന്നെ നിലനില്‍ക്കില്ല.


ദേവസ്വം ബോര്‍ഡ് എന്നത് സിപിഎമ്മിന്റെ നിലപാട് അടിച്ചേല്‍പിക്കാനുള്ള സ്ഥലമല്ല. മന്നത്തു പത്മനാഭനും ആര്‍. ശങ്കറുമെല്ലാം ഇരുന്നയിടമാണവിടെ. ആ ദേവസ്വം ബോര്‍ഡ് ക്ഷേത്ര താല്‍പര്യം മറന്ന് പാര്‍ട്ടി നയം അടിച്ചേല്‍പിച്ചാല്‍, വിശ്വാസികല്‍ കാശിടേണ്ട എന്നു പറഞ്ഞാല്‍ അവരെ തടയാനാവില്ല. ദേവസ്വം ഹുണ്ടികകളില്‍ പണത്തിന് പകരം സ്വാമിയേ ശരണമയ്യപ്പാ എന്ന കുറിപ്പെഴുതിയിടണം, അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് ദക്ഷിണ കൊടുത്തോളൂ എന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. ഈ തീവ്ര നിലപാടുകാര്‍ക്കൊപ്പം നില്‍ക്കേണ്ടി വരും.


ശബരിമലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്നെന്ന് പറയുന്ന തുക ഒരു കോടി രൂപയില്‍ താഴെയാണ്. ഇത് മണ്‍റോയുടെ കാലത്ത് ക്ഷേത്ര സ്വത്തുക്കള്‍ പിടിച്ചെടുത്തതിന് പകരമായി നല്‍കുന്നതാണ്. 1956-ല്‍ നിശ്ചയിച്ച തുകയാണ് സര്‍ക്കാര്‍ ഇപ്പോഴും നല്‍കുന്നത്. അന്നത്തെ മൂല്യം അനുസരിച്ച് ഇപ്പോള്‍ കണക്കാക്കിയാല്‍ സര്‍ക്കാര്‍ നല്‍കേണ്ടത് 254 കോടി 75 ലക്ഷം രൂപയാണ്. കോടിക്കണക്കിനു ഭക്തര്‍ ഇവിടെ വരുന്നതുകൊണ്ടാണ് കേരളത്തിലെ അമ്പലങ്ങള്‍ നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് ശബരിമലയ്ക്ക് എതിര് നില്‍ക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.


ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ടി.ജി.മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജി  എതിര്‍ക്കുകയാണ്. ബഹുസ്വരതയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. ടി.ജി. മോഹന്‍ദാസിന്റെ ഹര്‍ജിയെ ഹൈക്കോടതിയില്‍ കക്ഷി ചേര്‍ന്ന് എതിര്‍ക്കും' രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

രാഹുല്‍ ഈശ്വറിന്റെ പത്രസമ്മേളനം (മാതൃഭൂമി ന്യൂസിന്റെ വീഡിയോ)


,

https://www.azhimukham.com/news-updates-save-sabarimala-board-infront-of-supreme-court/

https://www.azhimukham.com/offbeat-thushar-vellappally-dont-forget-sree-narayana-guru-what-done-for-kerala-renaissance/

https://www.azhimukham.com/trending-rss-protest-against-meesa-novel-and-dc-books-in-thrissur-book-festival/

Next Story

Related Stories