ഇനി ശബരിമല; തൃപ്തി ദേശായി

അഴിമുഖം പ്രതിനിധി

ഹാജി അലി ദര്‍ഗയില്‍ സ്തീകളെ പ്രവേശിപ്പിക്കാനുള്ള മുംബൈ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ഉടന്‍ കേരളത്തിലെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. പുരുഷ മേധാവിത്വത്തിനെതിരായ ഐതിഹാസിക വിധിയാണ് മുംബൈ ഹൈക്കോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തകരോടൊപ്പം ഹാജി അലി ദര്‍ഗ സന്ദര്‍ശിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു. 

2012ലാണ് ഹാജി അലി ദര്‍ഗയിലെ മുഖ്യ കബറിടത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് ദര്‍ഗ ട്രസ്റ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് നേരത്തെ തൃപ്തി ദേശായിയും സംഘവും ദര്‍ഗയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അധികൃതര്‍ തടയുകയായിരുന്നു. 

തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ക്കൊടുവിലാണ് അഹമ്മദ് നഗറിലെ ശനി ക്ഷേത്രം, നാസിക്കിലെ ത്രയംബകേശ്വര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ലഭിച്ചത്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍